Saturday 02 April 2022 03:33 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ആർത്തവകാലത്തെ അസഹ്യവേദന പ്രശ്നമാണോ? വിദഗ്‌ധ ഡോക്ടറുടെ മറുപടി വായിക്കാം

mene322

30 വയസ്സുണ്ട്. വിവാഹം കഴിഞ്ഞ് മൂന്നു വർഷമായി. കുട്ടികളില്ല. ഏതാനും മാസമായി ആർത്തവകാലത്ത് അസഹ്യമായ വേദനയാണ്. ആസമയത്ത് മൂത്രമൊഴിക്കുമ്പോഴും വേദനയുണ്ട്. ഭർത്താവുമായി സെക്സിൽ ഏർപ്പെടുമ്പോഴും കാര്യമായ വേദനയുണ്ട്. എന്താണു ചെയ്യേണ്ടത്?

A ആർത്തവ സമയത്തെ വേദനയിലെ മാറ്റം കൂടുതൽ ശ്രദ്ധ വേണ്ട കാര്യമാണ്. അതുപോലെ മൂത്രം പോകുമ്പോഴുള്ള വേദനയും ഗൗരവമുള്ള കാര്യമാണ്. ഗർഭപാത്രത്തിലെ സാധാരണമല്ലാത്ത മാറ്റങ്ങൾ മുതല്‍ യൂറിനറി അണുബാധ വരെയുള്ള വിവിധ പ്രശ്നങ്ങൾ ഇതിനു കാരണമായി എന്നു വരാം. മാത്രമല്ല 30 വയസ്സായിട്ടും, വിവാഹം കഴിഞ്ഞു മൂന്നു വർഷമായിട്ടും കുട്ടികളില്ല എന്ന കാര്യവും ചികിത്സാപരിഗണന അർഹിക്കുന്നു.

ഒട്ടും വൈകാതെ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വേണ്ട പരിശോധനകൾ നടത്തണം. ഡോക്ടർ സ്കാനിങ് നിർദേശിക്കുകയാണെങ്കിൽ അതും ചെയ്യണം. വിശദമായ പരിശോധനകളിലൂെട കാര്യങ്ങൾ വിലയിരുത്തിയശേഷം ആവശ്യമായ ചികിത്സകൾ ആരംഭിക്കണം. ഒപ്പം ഗർഭധാരണത്തിന് ഏതെങ്കിലും വിധത്തിലുള്ള തടസ്സമുണ്ടോ എന്നു തിരിച്ചറിഞ്ഞ്, ആവശ്യമായ പരിഹാരനടപടികൾ ഉടൻ തന്നെ തുടങ്ങുന്നതും നല്ലതാണ്. വന്ധ്യതാ പ്രശ്നമുണ്ടെങ്കിൽ ചികിത്സ വൈകരുത് എന്ന കാര്യവും ഓർമിപ്പിക്കുന്നു.

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

Tags:
  • Daily Life
  • Manorama Arogyam