Wednesday 03 November 2021 11:07 AM IST : By സ്വന്തം ലേഖകൻ

സ്തനങ്ങളുടെ അമിത വലുപ്പം, പതിഞ്ഞ മൂക്ക്, കയ്യുടെ വണ്ണം; സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരം പ്ലാസ്റ്റിക് സർജറി

ps-main

സ്വന്തം ശരീരത്തെ കുറിച്ച് ഏറ്റവുമധികം ശ്രദ്ധയും ഉത്കണ്ഠയുമുള്ള കാലഘട്ടമാണ് കൗമാരം. ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അവർ ആകുലതപ്പെടുന്നതും സ്വാഭാവികമാണ്. ശരീരത്തിലെ െചറിയ പ്രശ്നങ്ങൾ േപാലും കൗമാരക്കാർ ഭീകരമായി കരുതുന്നു. ഇത്തരം പ്രശ്നങ്ങൾക്കും പ്ലാസ്റ്റിക് സർജറി ആവശ്യപ്പെടുന്നവരുെട എണ്ണം വൻതോതിൽ കൂടിവരികയാണ്. പ്രശ്നങ്ങളുമായി പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെത്തുന്ന ഒാരോ കുട്ടിയേയും വിശദമായി പരിശോധിച്ച്, ആവശ്യമുള്ള മറ്റ് െടസ്റ്റുകൾ നടത്തി, കൗൺസലിങ് നൽകിയ ശേഷമെ ചികിത്സ തുടങ്ങൂ. കാരണം കൗമാരത്തിലെ ഇത്തരം പ്രശ്നങ്ങളിൽ ഗൗരവമായതിനു മാത്രം സർജറി മതിയാകും. പലതും മരുന്നുകളും മറ്റും െകാണ്ട് മാറ്റാം. കൗമാരക്കാർ പരാതിപ്പെടുന്ന പ്രശ്നങ്ങളും അവയുെട പരിഹാരവും മനസ്സിലാക്കാം.

ps മോഡൽ : നാസിയ, ഫോട്ടോ: സരിൻ രാംദാസ്

മുറിവുകളുെട പാടുകൾ

മുഖത്ത് പണ്ട് ഉണ്ടായ മുറിവിന്റെ പാട് ശല്യപ്പെടുത്തുന്നു എന്ന പരാതിയുമായി വരുന്ന ധാരാളം കുട്ടികളുണ്ട്. കണ്ണാടിയിൽ നോക്കുമ്പോൾ മുഖമല്ല മുറിപ്പാടാണ് കൂടുതൽ കാണുന്നത് എന്നു വരെ േഡാക്ടറോട് പരിഭവം പറയും. സ്കാർ റിവിഷൻ ശസ്ത്രക്രിയയിലൂെട പാടുകൾ മാറ്റാൻ കഴിയും. കാഠിന്യം കൂടിയ മുറിപ്പാടുകൾക്കാണ് ശസ്ത്രക്രിയ ആവശ്യമായിവരുക. ഉദാഹരണത്തിന് തുന്നൽ ഇടാതെ ഉണങ്ങിയ മുറിവ് ആയിരിക്കാം അല്ലെങ്കിൽ ശരിയായ രീതിയിൽ തുന്നിലിടാത്തതുെകാണ്ട് ഉണ്ടായ പാട്. ശസ്ത്രക്രിയ അല്ലാതെയുള്ള മാർഗങ്ങളിലൂെടയും പാടുകൾ മായ്ക്കാം. പാടിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്ന ക്രീമുകൾ ഉണ്ട്. മുഖത്തിന്റെ നിറം മെച്ചപ്പെടുത്താനും ക്രീമുകൾ ഉണ്ട്. പാടിന്റെ കാഠിന്യം, നിറം എന്നിവ അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പാടുകൾ മായ്ക്കാൻ നമ്മുെട തന്നെ ശരീരത്തിലെ െകാഴുപ്പ് എടുത്ത് കുത്തിവയ്ക്കുന്ന രീതി നിലവിലുണ്ട്. െകാഴുപ്പിൽ അടങ്ങിയിരിക്കുന്ന മൂലകോശങ്ങൾ പാടുകൾ മായ്ക്കാൻ സഹായിക്കും. കുഴിവുള്ള പാടുകൾ നിറയ്ക്കാൻ ഈ കുത്തിവയ്പുകളാണ് േഡാക്ടർമാർ അവലംബിക്കുന്നത്.

ps-1

മുഖക്കുരു പാട് മാറ്റാൻ

മുഖക്കുരു ധാരാളമായി ഉണ്ടാകുന്നതു കാരണം മുഖം നിറയെ കുഴിവുകൾ ഉള്ള കൗമാരക്കാരുണ്ട്. ഇത്തരം അവസ്ഥകൾക്ക് െഡർമാബറേഷൻ എന്ന രീതിയിലൂടെ പരിഹാരം കാണാം. ത്വക്കിന്റെ പുറംപാളിയാണ് എപ്പിഡെർമിസ്. ഈ പാളിക്കു താഴെയാണ് െഡർമിസ് പാളി സ്ഥിതി െചയ്യുന്നത്. ഈ പാളിയിലാണ് മുഖക്കുരുവിന്റെ പാട് രൂപം െകാള്ളുന്നത്. െഡർമാബറേഷനിൽ എപ്പിഡെർമിസ് നീക്കം െചയ്യും. തുടർന്ന് െഡർമിസ് പാളിയെ നിരയൊത്തതാക്കും (ലെവൽ). ഡെർമിസിന് എപ്പിഡെർമിസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ തന്നെ രണ്ട് മുതൽ മൂന്ന് ആഴ്ച െകാണ്ട് ത്വക്കിന്റെ പുതിയ പാളി രൂപപ്പെടും. ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധ വേണം. പുറത്തിറങ്ങിയാൽ അധികം വെയിലും െപാടിയും ഏൽക്കാതെ ശ്രദ്ധിക്കണം. െഡർമാബറേഷൻ െചയ്തു കഴിഞ്ഞാൽ ചിലരിൽ പിന്നീടുണ്ടാകുന്ന പാടുകൾക്ക് കാഠിന്യം കൂടാം. അതു കീലോയ്ഡ് ആയി മാറാനും സാധ്യതയുണ്ട്. മാത്രമല്ല അണുബാധയ്ക്കും സാധ്യതയുണ്ട്.

പതിഞ്ഞ മൂക്ക് ശരിയാക്കാം

മുഖസൗന്ദര്യത്തിൽ മൂക്കിനു പ്രത്യേക സ്ഥാനം ഉണ്ട്. പതിഞ്ഞ മൂക്കും വളഞ്ഞ മൂക്കും അഭംഗി തന്നെയാണ്. ഇതു തന്നെയാണ് കൗമാരക്കാരെ ഏറെ അസ്വസ്ഥരാക്കുന്നതും. മൂക്കിന്റെ പാലത്തിനുള്ള (സെപ്റ്റം) വളവും ഒരു പരാതിയായി പറയുന്നവരുണ്ട്. മൂക്കിന്റെ പാലത്തിനു വളവുള്ളവരിൽ മൂക്കടപ്പ്, അലർജി േപാലുള്ള പ്രശ്നങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. മൂക്കിന്റെ പ്രശ്നങ്ങൾക്കു െചയ്യുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി. ചിലർക്ക് മൂക്കിന്റെ മുകളിൽ വളവ് േപാലെ കാണും. ചിലർക്ക് മൂക്കിന്റെ അറ്റത്ത് വളവ് ഉണ്ടാകും.

പരന്ന മൂക്കാണെങ്കിൽ മൂക്കിന്റെ കുട ചെറുതാക്കാനുള്ള ശസ്ത്രക്രിയ െചയ്യും. മൂക്ക് മുഴുവനായി ചെറുതാക്കാൻ മൂക്കിന്റെ തുടക്കത്തിലുള്ള അസ്ഥിയുെട വീതി കുറയ്ക്കും. ശേഷം മൂക്കിന്റെ കുടയുെട വലുപ്പവും. മൂക്കിന്റെയും മുഖത്തിന്റെ ആകൃതിക്കനുസരിച്ചാണ് എത്ര കുറയ്ക്കണം എന്നുള്ള കാര്യങ്ങൾ േഡാക്ടർ തീരുമാനിക്കുന്നത്. അനസ്തീസിയ നൽകി െചയ്യുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി. പ്രീഅനസ്തറ്റിക് െചക്കപ്പ് നടത്തിയശേഷമേ ശസ്ത്രക്രിയ െചയ്യാറുള്ളൂ. മേജർ ശസ്ത്രക്രിയയിൽ ഉണ്ടാകാവുന്ന സങ്കീർണതകൾ ഇതിലും സംഭവിക്കാം. ചിലർ െചറിയ പ്രശ്നങ്ങൾക്കു േപാലും ശസ്ത്രക്രിയ ആവശ്യപ്പെടാറുണ്ട്. അത്തരക്കാർക്ക് കൗൺസലിങ് നൽകും.

ps-4

അമിതവണ്ണമുള്ള കൗമാരക്കാരിൽ സാധാരണയായി കാണാറുള്ളതാണ് ഇരട്ടത്താടി. താടിയെല്ലിനു താഴെയായി െകാഴുപ്പടിഞ്ഞു കൂടുന്നതാണ് അവസ്ഥയാണിത്. ലൈപ്പോസക്‌ഷൻ എന്ന െകാഴുപ്പ് വലിച്ചെടുക്കുന്ന ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാം. ഇതു കൂടാെത െകാഴുപ്പ് ഉരുക്കിക്കളയാൻ സഹായിക്കുന്ന കുത്തിവയ്പുകളും ഉണ്ട്. പിത്തരസ ആസിഡുകളുെട ഗണത്തിൽപെടുന്ന കൈബെല്ല ചർമത്തിനടിയിലേക്കു കുത്തിവച്ചാണ് െകാഴുപ്പ് അലിയിച്ചു കളയുന്നത്.കയ്യുെട വണ്ണം

കൗമാരക്കാരിൽ ചിലർക്ക് ഉടലിനു വണ്ണം കുറവാണെങ്കിലും കൈക്കു വണ്ണം കൂടുതൽ കാണും. െകാഴുപ്പ് അടിഞ്ഞുകൂടുന്നതാണു പ്രശ്നം. െചറിയ അളവിലുള്ള െകാഴുപ്പാണെങ്കിൽ ലൈപ്പോസക്‌ഷൻ വഴി െകാഴുപ്പ് വലിച്ചെടുക്കാം. കൂടുതൽ അളവിൽ ഉണ്ടെങ്കിൽ െകാഴുപ്പ് നീക്കം െചയ്തശേഷം ത്വക്ക് കൂടി നീക്കം െചയ്യേണ്ടിവരും. തുടർന്ന് ത്വക്ക് മുറുക്കും. ലൈപ്പോസക്‌ഷൻ കഴിഞ്ഞാലും കുറച്ചു ത്വക്ക് തൂങ്ങികിടക്കാം. നല്ല ഇലാസ്തികതയുള്ള ത്വക്ക് ആണെങ്കിൽ പതിയെ പൂർവരൂപം പ്രാപിക്കും. ഈ കാലയളവിൽ സ്റ്റോക്കിങ്സ് േപാലുള്ള ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ത്വക്ക് മുറുകാൻ സഹായിക്കും. ആറ് മാസ ത്തോളം ഇതു ധരിക്കേണ്ടി വരും. തുടയുെട വണ്ണത്തിനും ലൈപ്പോസക്‌ഷനാണ് െചയ്യാറുള്ളത്.

സ്തനങ്ങളുെട വലുപ്പം

കൗമാരക്കാരായ പെൺകുട്ടികളുെട ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും വരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് സ്തനങ്ങളുെട അമിത വലുപ്പം. പലപ്പോഴും ഇതു കാരണം മറ്റുള്ളവരുമായി ഇടപഴകാൻ കുട്ടിക്കു സങ്കോചം അനുഭവപ്പെടാം. സ്തനങ്ങൾക്കു വലുപ്പം കൂടുന്നത് കഴുത്ത് വേദന, പുറംവേദന േപാലുള്ള ശാരീരിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ബ്രെസ്റ്റ് റിഡക്‌ഷൻ ശസ്ത്രക്രിയയാണ് പരിഹാരം. സ്തനങ്ങളിൽ നിന്ന് അധികമായുള്ള െകാഴുപ്പ്, കലകൾ എന്നിവ എടുത്തു മാറ്റും. ശസ്ത്രക്രിയ െചയ്ത ഭാഗത്ത് രക്തം കെട്ടിനിൽക്കാതിരിക്കാൻ ട്യൂബ് ഇടും. അനസ്തീസിയ നൽകി ചെയ്യുന്ന മേജർ ശസ്ത്രക്രിയയാണിത്. മൂന്നു മുതൽ അഞ്ച് ദിവസം വരെ ആശുപത്രിവാസവും രണ്ടാഴ്ചയോളം വിശ്രമവും വേണം. ശസ്ത്രക്രിയയിൽ മുലപ്പാൽ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളും കലകളും മറ്റും നീക്കം െചയ്യും. ഇതു ഭാവിയിൽ മുലയൂട്ടുന്നതിനു തടസ്സം ഉണ്ടാക്കും.

ps-2
Tags:
  • Beauty Tips