Thursday 03 February 2022 04:59 PM IST : By മനോരമ ആരോഗ്യം

പ്രസവശേഷം വയർ കുറയാൻ ഈ വ്യായാമങ്ങൾ ചെയ്യരുത്: വിദഗ്ധ അഭിപ്രായം അറിയാം

dsef34r

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അമ്മ പഠിച്ചുവരുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക.

എന്നാൽ, ആദ്യത്തെ ആറ് ആഴ്ചയിൽ തന്നെ കീഗൽ വ്യായാമങ്ങൾ ചെയ്യാം. മൂത്രാശയത്തിന് അകത്തും ചുറ്റുമുള്ള പേശികളും യോനീഭാഗത്തെയും മലദ്വാരത്തിലെയും പേശികളും ഉൾപ്പെടുന്ന പെൽവിക് ഫ്ളോർ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗൽ വ്യായാമങ്ങൾ. പ്രസവത്തെ തുടർന്ന് അ യഞ്ഞ പെരിനിയൽ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച് ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം

സാധാരണ പ്രസവമാണെങ്കിൽ ര ണ്ടാം ദിവസം മുതൽ സമയം കിട്ടുമ്പോൾ അൽപനേരം മെല്ലെ നടക്കാം. ഇതു രക്തയോട്ടം സുഗമമാക്കാനും ഗ്യാസ് കെട്ടിക്കിടന്നു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സഹായിക്കും. സിസേറിയൻ കഴിഞ്ഞവരിൽ ആദ്യ ആഴ്ച കഴിയുമ്പോൾ മെല്ലെയുള്ള നടത്തം ആരംഭിക്കാം. എന്നാൽ സിറ്റ് അപ് പോലെ വയറ് കുറയ്ക്കാനുള്ളതെന്നു വിശേഷിപ്പിക്കുന്ന വ്യായാമങ്ങൾ പ്രസവശേഷം ഉടനെ ചെയ്യാതിരിക്കുകയാണ് നല്ലത്.

tg546

പ്രസവശേഷം സുരക്ഷിതമായി ചെയ്യാവുന്ന വ്യായാമങ്ങൾ ഏതൊക്കെയാണെന്നും പ്രസവശേഷം ശരീരഭാരം അമിതമായി കൂടാതിരിക്കാൻ എങ്ങനെ ഭക്ഷണം കഴിക്കണമെന്നും  ഒാസ്ട്രേലിയയിലെ ഇന്റർനാഷനൽ ബോർഡ് സർട്ടിഫൈഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ ഫിസിഷൻ ആയ ഡോ. ജാക്വിലിൻ മൈക്കിൾ നൽകുന്ന നിർദേശങ്ങൾ വായിക്കാൻ  മനോരമ ആരോഗ്യം ഫെബ്രുവരി 2022 ലക്കം കാണുക.  ഒപ്പം 30 ദിവസങ്ങൾ കൊണ്ട് കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമ–ഭക്ഷണ പാക്കേജും അറിയാം. 

Tags:
  • Manorama Arogyam