Tuesday 17 August 2021 06:00 PM IST : By സ്വന്തം ലേഖകൻ

ഗർഭിണികളിൽ ഏഴാം മാസം കൊറോണ ബാധിച്ചാൽ അപകടമോ?; ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാൾ പറയുന്നു (വിഡിയോ)

7-Months-Pregnant-1184x789

ഗർഭിണികൾക്ക് കൊറോണ ബാധിച്ചാൽ സാധാരണക്കാരെ ബാധിക്കുന്നത് പോലെ തന്നെയായിരിക്കുമോ എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. ഗർഭസ്ഥ ശിശുവിനെ അത് ബാധിക്കുമോ? ഈ സമയത്ത് ചെക്കപ്പുകൾക്ക് പോകാമോ എന്നിങ്ങനെ നൂറു സംശയങ്ങൾ വേറെയും. 

"ഗർഭിണികളിൽ ഏഴു മാസം കഴിഞ്ഞ് കൊറോണ ബാധിച്ചാൽ തീവ്രമാകാൻ ഇടയുണ്ട്. കാരണം ഏഴു മാസം പിന്നിടുമ്പോഴേക്കും ശ്വാസകോശത്തിന് വികസിക്കാൻ സ്വാഭാവികമായിത്തന്നെ പ്രയാസമാകുന്നു. കൊറോണ പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണല്ലൊ. അതുകൊണ്ട് ലക്ഷണങ്ങളുടെ തീവ്രത കൂടും."- എസ് യു റ്റി ആശുപത്രിയിലെ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാൾ പറയുന്നു. ഗർഭാവസ്ഥയെ കൊറോണ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് വിശദമായി അറിയാൻ വിഡിയോ കാണാം;

Tags:
  • Manorama Arogyam