Wednesday 25 August 2021 11:57 AM IST : By സ്വന്തം ലേഖകൻ

ബ്രെസ്റ്റില്‍ ചെറിയൊരു സ്‌റ്റോണ്‍ പോലെ... തുടക്കത്തിലേ തിരിച്ചറിഞ്ഞത് ഭാഗ്യമായി: പ്രേമിയുടെ അതിജീവനം കേൾക്കാം

premi-mathew

കാന്‍സറെന്നാല്‍ ജീവിതത്തിന്റെ 'ഡെഡ് എന്‍ഡ്' എന്നല്ല. ഭീതിയും ആശങ്കയും മാറ്റിവച്ച് കരളുറപ്പോടെ നേരിട്ടാല്‍ കാന്‍സര്‍ അകന്നു പോകും, ജീവിതത്തില്‍ വീണ്ടും വെളിച്ചം കടന്നു വരും. ബ്രെസ്റ്റ് കാന്‍സറിനോട് പൊരുതി ജയിച്ച കഥ ഹൃദ്യമായി പങ്കുവയ്ക്കുകയാണ് പ്രേമി മാത്യു. 

'ശരീരത്തിലെ ആ മാറ്റവും ലക്ഷണങ്ങളും ഞാന്‍ ആദ്യമേ തിരിച്ചറിഞ്ഞു. ബ്രെസ്റ്റില്‍ ചെറിയൊരു സ്‌റ്റോണ്‍ പോലെ ആണ് തോന്നിയത്, ഭര്‍ത്താവാണ് ബയോപ്‌സിക്ക് നിര്‍ബന്ധിച്ചത്... അവിടുന്നങ്ങോട്ട് ഞാന്‍ നടത്തിയത് മരണത്തോട് സന്ധിയില്ലാത്ത സമരമായിരുന്നു'- പ്രേമി പറയുന്നു. 

ആറുമാസത്തോളം കീമോ തെറപ്പിക്ക് വിധേയയായി. അതെല്ലാം മനസിനും ശരീരത്തിനും നല്‍കിയ വേദനകള്‍ ചെറുതല്ല. പക്ഷേ എല്ലാ വേദനകളേയും ആത്മവിശ്വാസത്തോടെ ഏറ്റുവാങ്ങി.... പോരാടി... ഒടുവില്‍ ഞാന്‍ ജീവിതത്തിലേക്ക് തിരികെ വന്നു. ഡോക്ടറുടെ അനുഭവജ്ഞാവമൊന്നും എനിക്കില്ല. പക്ഷേ കാന്‍സറിനെ ഞാന്‍ നേരിട്ട വിധവും ആത്മവിശ്വാസവും അഭിമാനത്തോടെ പങ്കുവയ്ക്കാനാകും- പ്രേമിയുടെ വാക്കുകളില്‍ ആത്മവിശ്വാസം. ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യയുടെ ഫൗണ്ടര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് പ്രേമി മാത്യു

വിഡിയോ കാണാം;

Tags:
  • Manorama Arogyam
  • Health Tips