Tuesday 17 August 2021 03:07 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളിലെ ‘കഷണ്ടി’, താരൻ, അകാലനര; നാടൻ വീട്ടുപരിഹാരങ്ങളിലൂടെ ഫലം ഉറപ്പ്

hair-treat

മുടിയുെട പ്രശ്നങ്ങൾ ശിരസ്സിന്റെയും ശിരോചർമത്തിന്റെയും പ്രശ്നം കൂടിയാണ്. താരൻ, കഷണ്ടി, നര തുടങ്ങിയ പ്രശ്നങ്ങൾക്കു പാരമ്പര്യ ചികിത്സയിൽ പ്രതിവിധികളുണ്ട്. പുറമെ പുരട്ടാനുള്ള ലേപനങ്ങളും ൈതലങ്ങളും ആണ് ഉപയോഗിച്ചുവരുന്നത്.

താരന് ചികിത്സ

താരൻ ഉണ്ടെങ്കിൽ തല മൊട്ടയടിച്ച ശേഷം ചികിത്സിക്കുന്നതാണ് നല്ലത്. തലയിൽ അരച്ചുപുരട്ടാൻ ഒട്ടേറെ പ്രയോഗങ്ങളുണ്ട്. ∙ മുരൾമരത്തിൻകായുടെ പരിപ്പും ഇരട്ടിമധുരം, കൊട്ടം, കടുക്, ചുക്ക് ഇവ പൊടിച്ചതും തേനിലരച്ച് ശിരസ്സിൽ പുരട്ടുക. ∙ ഇരട്ടിമധുരം, കൊട്ടം, ഉഴുന്ന്, കടുക് ഇവ മോരിലരച്ച് പുറമെ പുരട്ടുക. ∙ കടുക്കാത്തോട് മാത്രം പൊടിച്ചു മോരിലരച്ച് പുറമെ പുരട്ടാം. ∙ പർപ്പടകപ്പുല്ല് ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ പരുവയുടെ താലി അരച്ച് കുഴമ്പാക്കി തലയിൽ ലേപനം ചെയ്യാം. ∙ ആര്യവേപ്പിന്റെ ഇല 200 ഗ്രാം എടുത്ത് 100 ഗ്രാം എള്ളെണ്ണ േചർത്ത് ചെറുതായി ചൂടാക്കുക. ഒരു പ്രാവശ്യം തിളച്ചുകഴിയുമ്പോൾ വാങ്ങിവയ്ക്കുക. തണുത്തശേഷം അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയോട്ടിയിൽ േതച്ചു പിടിപ്പിക്കുക. ചെമ്പരത്തിപ്പൂവിന്റെ താളി േതച്ച് കുളിക്കാം.

∙ വേപ്പിലക്കഷായം െകാണ്ട് തല കഴുകുക.

∙ കുടകപ്പാലത്തൊലിയും ഇന്തുപ്പും ചേർത്ത് അരച്ച് കുഴമ്പാക്കി തലയിൽ ലേപനം ചെയ്യുക. അരമണിക്കൂർ കഴിഞ്ഞു ചീവയ്ക്കാപ്പൊടി കുഴച്ചു തേച്ചു തല കഴുകുക.

∙ ശീമക്കൊട്ടം, വെറ്റിലഞെട്ട് ഇവ ചതച്ചിട്ടു മുറുക്കിയ വെളിച്ചെണ്ണ തലയിൽ തേക്കുക.

∙ കടുകരച്ച് തലയിൽ പുരട്ടാം.

∙ നല്ലതുപോെല പഴുത്ത പാളയൻകോടൻ പഴം തലയിൽ തിരുമ്മി പിടിപ്പിക്കുക. ശേഷം െചമ്പരത്തിയുെട തളിരിലകൾ അരച്ച് കുഴമ്പാക്കി തലയിൽ തേച്ചു കുളിക്കാം.

∙ 15 ഗ്രാം ഉലുവ അരച്ചതിൽ ഒരു മുട്ടയുെട വെള്ളയും ഒരു സ്പൂൺ നാരങ്ങാനീരും േചർത്തിളക്കി തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നാലാഴ്ച െചയ്യണം.

∙ ഒരു പിടി ഒാട്സ് വെള്ളത്തിലിട്ട് വേവിച്ച് കുഴമ്പുപരുവത്തിലാക്കുക. ഇതിൽ ഒരു സ്പൂൺ െചറുനാരങ്ങാനീരും ഒരു നുള്ള് കർപ്പൂരവും േചർത്തു തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കുളിക്കുക.

∙ താലകേരാദി െെതലം, ഛിന്നേന്ദ്രലതാദി െെതലം തുടങ്ങിയ െെതലങ്ങൾ താരൻ, ചൊറിച്ചിൽ, ഫംഗൽ അണുബാധ തുടങ്ങിയവയ്ക്കു വളരെ ഫലപ്രദമാണ്.

∙ ചെമ്പുപാത്രത്തിൽ പുളിയില നീരൊഴിച്ച് വരട്ടുമഞ്ഞൾ പൊടിച്ചിട്ട് വെയിലത്തുവച്ചു ചൂടാക്കി ആറുമ്പോൾ തലയിൽ തേച്ചുപിടിപ്പിച്ചു കുളിക്കുക.

∙ ധുർധുരാദി െെതലം: നീല ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീരിൽ ഉമ്മത്തിൻകായുടെ തന്നെ അരി കൽക്കനായി അരച്ച് വെളിച്ചെണ്ണ ചേർത്തു െെതലം കാച്ചിയരിച്ച് തേയ്ക്കുക.

∙ ചുവന്നുള്ളി െെതലം: ചുവന്നുള്ളി തൊലികളഞ്ഞു പൊടിയായി അരിഞ്ഞിട്ട് വെളിച്ചെണ്ണയിൽ കാച്ചി അരിച്ചെടുത്ത് തലയിൽ തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞു കഞ്ഞിവെള്ളത്തിൽ തല കഴുകുക.

പേൻ ശല്യം അകറ്റാൻ

∙ കൃഷ്ണതുളസിയുെട ഇല മുടിയുെട ഇടയിൽ വച്ച് െകട്ടി കിടക്കുക.

∙ പുകയില ശുദ്ധജലത്തിലിട്ടുവച്ച് രാവിലെ തിരുമ്മി ചാറെടുക്കുക. ഇതു സോപ്പു വെള്ളവും േചർത്ത് തലയിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.

മുടി വട്ടത്തിൽ െകാഴിഞ്ഞാൽ

ശിരസ്സിലെ മുടി വട്ടത്തിൽ െകാഴിയുന്ന അവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ എന്ന അവസ്ഥ.

∙ അപാമാർഗാദി െെതലം: കടലാടി, ത്രികടു, കയം, വിഴാലരി, കരിത്തുമ്പ, മഞ്ഞൾ എന്നിവ കൽക്കമാക്കി എണ്ണയും സമം ഗോമൂത്രവും ചേർത്തു

കാച്ചി മണൽപാകത്തിലരിച്ച് തലയിൽ േതയ്ക്കുക.

∙ കൊട്ടം 60 ഗ്രാം പൊടിച്ചു നേർപ്പിച്ചു വറുത്ത് ചുവപ്പു നിറമാകുമ്പോൾ 250 മി.ലീ. വെളിച്ചെണ്ണയിൽ ഇട്ടു

കാച്ചുക. എണ്ണ തണുത്തശേഷം തലയിൽ തേക്കുക.

∙ തലയിലെ പുഴുക്കടിക്ക്: ചുവന്നുള്ളി, കുരുമുളക്, ഉപ്പ് ഇവ ചേർത്തരച്ചു പുറമെ പുരട്ടുക. 45 മിനിറ്റ് കഴിഞ്ഞു കഴുകാം.

∙ കുന്നിക്കുരുവിൻ പരിപ്പ്, കുന്നിവേര്, മേത്തോന്നിക്കിഴങ്ങ് സമം പൊടിച്ചു തേൻ ചേർത്തു പുരട്ടുക.

∙ ചെറുവഴുതനങ്ങായുടെ നീരെടുത്ത് തേൻ ചേർത്തു പുരട്ടുക.

∙ നാരങ്ങാനീരിൽ നെല്ലിക്കഅരച്ചു തേക്കുക.

സാധാരണ മുടി െകാഴിച്ചിലിന്

∙ ഉലുവ െപാടിച്ച് കറ്റാർവാഴപ്പോളനീരിൽ അരച്ച് തലയിൽ േതക്കുക. 20 മിനിറ്റ് കഴിഞ്ഞ് കുളിക്കുക.

∙ െചറുനാരങ്ങാനീര് തലയോട്ടിയിൽ േതച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. താരനും മാറും.

∙ കരിംജീരകം ചതച്ചിട്ട് മൂപ്പിച്ച വെളിച്ചെണ്ണ ആറിയശേഷം തലയിൽ േതയ്ക്കുക.

∙ കീഴാർനെല്ലി ചതച്ച് താളിയാക്കി തലയിൽ േതച്ച് കുളിക്കുക.

∙ എള്ളും േതങ്ങയും ശർക്കരയും േചർത്ത് ഇടിച്ചുകൂട്ടി ഉരുട്ടിവച്ച് പതിവായി രാത്രി കിടക്കാൻ നേരം രണ്ട് ഉരുള വീതം ചവച്ച് ഇറക്കി പാലു കുടിക്കുക.

∙ േതങ്ങാപ്പാലും കാപ്പിപ്പൊടിയും ഇളക്കിച്ചേർത്തു തലയിൽ േതച്ചുപിടിപ്പിച്ചശേഷം കുളിക്കുക.

∙ ചുവന്നുള്ളി നീര് തലയിൽ തിരുമ്മിപിടിപ്പിക്കുക. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകികളയുക. നാലാഴ്ച ഇതു െചയ്യുക.

കഷണ്ടി പരിഹരിക്കാം

പ്രായാധിക്യം, പാരമ്പര്യം എന്നീ കാരണങ്ങളാൽ വന്നുചേരുന്ന കഷണ്ടി ഒൗഷധങ്ങൾ കൊണ്ടു മാറ്റിയെടുക്കാനാകില്ല. എന്നാൽ മറ്റു കാരണങ്ങളാൽ ചെറുപ്പക്കാർക്കും സ്ത്രീകൾക്കും ഉണ്ടാകുന്ന മുടികൊഴിച്ചിൽ, മുടി കുറയുക തുടങ്ങിയവ ചികിത്സിച്ചു മാറ്റാം.

ht-

∙ കഷണ്ടിക്ക് ഒരു ലേപനം :

മധുകാഞ്ജനാദിലേപം – ഇരട്ടിമധുരം, അഞ്ജനക്കല്ല്, എള്ളിൻപൂവ്, നറുനീണ്ടിക്കിഴങ്ങ്, മഞ്ചട്ടി, പച്ചനെല്ലിക്ക, ഇരുവേലി ഇവ സമാംശം ഉണക്കിപ്പൊടിച്ചു സൂക്ഷ്മചൂർണമാക്കി ആട്ടിൻപാലിലരച്ചു ലേപനം ചെയ്യുക. സമൃദ്ധമായി രോമം കിളിർക്കും.

∙ ജംബീര കേരലേപം: ചെറുനാരങ്ങാനീരും തേങ്ങാപ്പാലും ചേർത്തു തലയിൽ തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യം വീതം ഇതു ചെയ്താലും മുടികൊഴിച്ചിൽ മാറുകയും മുടി കിളിർക്കുകയും ചെയ്യും.

വാർധക്യകാലത്തുണ്ടാകുന്ന നരയും കുടുംബപാരമ്പര്യമനുസരിച്ചു ചെറുപ്പത്തിലേ ബാധിക്കുന്ന നരയും ചികിത്സകൊണ്ടു മാറുന്നതിനുള്ള സാധ്യത കുറവാണ്. എങ്കിലും അകാലനരകളിൽ പലതും ചികിത്സ കൊണ്ടു പരിഹരിക്കാൻ കഴിയും.

∙ ഒരു ഗ്ലാസ് കട്ടൻചായയിൽ ഒരു സ്പൂൺ കറിയുപ്പ് േചർത്തു പതിവായി തല കഴുകുക.

∙ ചായയുടെ ചണ്ടി തലയിൽ തിരുമ്മിപിടിപ്പിച്ച് കുളിക്കുക.

∙ ഒരു സ്പൂൺ നാരങ്ങാനീരും രണ്ടു സ്പൂൺ പനിനീരും േചർത്ത് അരമണിക്കൂർ വച്ചശേഷം അരിച്ചെടുക്കുക. ഇതു തലയിൽ പുരട്ടിയശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് ശുദ്ധജലത്തിൽ കുളിക്കുക. ആഴ്ചയിൽ മൂന്നു ദിവസം ഇതു െചയ്യാം.

∙ അരക്കപ്പ് തൈരിൽ കാൽ കപ്പ് കടലമാവ് ചേർത്തിളക്കി കുഴമ്പാക്കി തലയിൽ പുരട്ടി കുളിക്കുക.

∙ ത്രിഫലാചൂർണം ശുദ്ധജലം െതാട്ട് അരച്ച് കുഴമ്പാക്കി നല്ലെണ്ണയിൽ േചർത്ത് തിളപ്പിക്കുക. (ജലാംശം വറ്റുന്നതുവരെ) തണുത്തശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഇതു പതിവായി തലയിൽ തിരുമ്മി കുളിക്കാം.

∙ ഇരട്ടിമധുരം, നെല്ലിക്കാത്തോട് എന്നിവ സൂക്ഷ്മചൂർണമാക്കി തേനിൽ ചാലിച്ചു തലയിൽ തേച്ചുപിടിപ്പിക്കുക.

∙ എള്ള്, നെല്ലിക്ക എന്നിവ പൊടിച്ച് തേനും എള്ളെണ്ണയും ചേർത്തു പുരട്ടുക.

ശിരസ്സിൽ‌ കുരുക്കെൾ ഉണ്ടായാൽ

ശിരസ്സിൽ‌, െതാലിപ്പുറത്തു കടുകിന്റെ വലുപ്പത്തിൽ കുരുക്കൾ കാണപ്പെടുന്ന അവസ്ഥയാണ് കപാലാരുസ്സ് (അരൂംഷിക). തല മൊട്ടയടിച്ചശേഷം വേപ്പിന്റെ തോൽ ചതച്ചു കഷായം തയാറാക്കി തലയിൽ ധാര കോരുകയും പിന്നീട് ചൂടുവെള്ളം കൊണ്ടു തല കഴുകുകയും ചെയ്യണം. അതിനുശേഷം മരുന്നുകൾ പുരട്ടണം.

∙ മഞ്ഞൾ, പടവലത്തില, വേപ്പില ഇവ സമം േഗാമൂത്രം ചേർത്തരച്ച് കുഴമ്പാക്കി പുറമേ പുരട്ടാം. ∙ വിഴാലരി, ത്രികടു, കോലരക്ക്, ഇല്ലറക്കരി, മനയോല, അരിതാരം, വയമ്പ്, മാക്കീരക്കല്ല്, മഞ്ഞൾ, മരമഞ്ഞൾതൊലി ഇവ ശുദ്ധജലത്തിലോ വേപ്പിൻതൊലിക്കഷായത്തിലോ അരച്ചു പുറമേ പുരട്ടാം. ∙ ഇരട്ടിമധുരം, ചെങ്ങെഴുനീർക്കിഴങ്ങ്, എള്ള്, ആവണക്കില, കയ്യോന്നി ഇവയും ഇരട്ടിമധുരക്കഷായജലത്തിൽ അരച്ചു പുറമേ പുരട്ടാം. ലേപനകർമത്തിന് (പുരട്ടൽ) ശേഷം നിശ്ചിതസമയം കഴിഞ്ഞു തല ചെറുചൂടുവെള്ളത്തിലോ ഉചിതമായ ഒൗഷധജലത്തിലോ കഴുകിയശേഷം കൊട്ടം വറുത്തു പൊടിച്ച് എണ്ണയിൽ ചാലിച്ചു പുരട്ടണം.

ht- മോഡലുകൾ : ലയ, എയ്ഞ്ചൽ, ഫോട്ടോ : സരിൻ രാംദാസ്