Wednesday 01 September 2021 05:02 PM IST : By സ്വന്തം ലേഖകൻ

ആപ്പിൾ സിഡർ വിനഗറും തേനും: മൂക്കിലും താടിയിലുമുള്ള വെളുത്തകുരുക്കൾ മാറ്റാൻ സൂപ്പർ ടിപ്സ്

white434

സാധാരണയായി എണ്ണമയമുള്ള ചർമത്തിൽ കാണപ്പെടുന്നതാണ് വൈറ്റ് അല്ലെങ്കിൽ ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിലൂടെ ഒരു തരം കട്ടികൂടിയ സ്രവം ഒഴുകിവന്ന് അത് മൃതചർമം കൊണ്ടു മൂടി ചെറിയ വെള്ളനിറത്തിൽ കട്ടിപിടിച്ചു കാണപ്പെടുന്നു. മൂക്കിലും താടിയിലും ഇതു കൂടുതലായി കാണാം. ഹോർമോൺ വ്യതിയാനം കൊണ്ടും വൈറ്റ് ഹെഡ്സ് വരാറുണ്ട്.

വീട്ടിലെ പ്രതിവിധികൾ

1. മുഖത്ത് ആവി പിടിച്ച് കൊടുത്ത് വൈറ്റ് ഹെഡ്സ് തുറന്ന് ക്ലീൻ ചെയ്യാവുന്നതാണ്.

2. ചെറു ചൂടുവെള്ളത്തിൽ കോട്ടൺ മുക്കി ഇടയ്ക്കിടയ്ക്ക് തുടയ്ക്കാവുന്നതാണ്.

3. 2 ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ എട്ട് ഔൺസ് ചൂടുവെള്ളത്തിൽ യോജിപ്പിച്ച് ഒരു കോട്ടൺ കൊണ്ടു വൈറ്റ് ഹെഡ്സ് ഉള്ളയിടത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക..

4. നാരങ്ങാ നീര് അതേ അളവിൽ തന്നെ വെള്ളം ചേർത്ത് നേർപ്പിച്ച് ഒരു കോട്ടൺ പാഡിൽ മുക്കി വൈറ്റ് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ വച്ചു 20 മിനിറ്റ് കഴിഞ്ഞു മാറ്റുക.

5. ടീ ട്രീ ഒായിൽ വൃത്തിയുള്ള വിരലുകൾ ഉപയോഗിച്ച് നേരിട്ട് വൈറ്റ് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പുരട്ടുക.

6. അല്പം തേൻ ചെറു ചൂടോടുകൂടി വൈറ്റ് ഹെഡ്സ് ഉള്ളയിടത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക.

7. സാലിസിലിക് ആസിഡ് അടങ്ങിയ ആസ്ട്രിജൻ കൊണ്ട് മുഖം വൃത്തിയാക്കുക.

പാടില്ലാത്തത്

1. ബ്ലാക്ക് / വൈറ്റ് ഹെഡ്സിൽ എപ്പോഴും തൊടരുത്.

2. കൂടുതൽ കോസ്മെറ്റിക്കുകൾ ഉപയോഗിക്കരുത്. ഉപയോഗിക്കേണ്ടി വന്നാലും പ്രോഗ്രാം കഴിഞ്ഞ ഉടനെ മേക്കപ്പ് റിമൂവ് ചെയ്ത ശേഷമേ ഉറങ്ങാൻ പാടുള്ളൂ.

3. അന്തരീക്ഷ മലിനീകരണം ഉള്ളിടത്ത് പോകരുത്. പുറത്തു പോയി വന്നാലുടനെ തന്നെ മുഖം നന്നായി കഴുകണം.

4. കൂടുതൽ വെയിൽ കൊള്ളരുത്.

5. തലമുടിയിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ മുഖത്ത് വീഴരുത്.

ഡോ. റീമ പത്മകുമാർ

റീമ്സ് ഹെർബർ ബ്യൂട്ടി സൊല്യൂഷൻസ് , തിരുവനന്തപുരം.

Tags:
  • Manorama Arogyam
  • Beauty Tips