Saturday 05 February 2022 04:33 PM IST : By സ്വന്തം ലേഖകൻ

‘ബസ് യാത്രയിൽ അനാവശ്യ സ്പർശം ഉണ്ടായാൽ പോലും വാ തുറക്കില്ല’: തന്റേടം ഉണ്ടാകാൻ എന്തുവേണം?

boldness

എനിക്ക് കുറച്ചു തന്റേടം തരുമോ?

നാൽപതിനടുത്ത് പ്രായമുള്ള സ്ത്രീയുെട അപേക്ഷയാണ്. അവര്‍ തുടരുന്നു. ‘എെന്‍റ പ്രശ്നം നിസ്സാരമെന്നു തോന്നാം. എ ന്നാലതു കൊണ്ടു ഞാനനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാനാകില്ല. എന്തെങ്കിലും കുഴപ്പം സംഭവിച്ച ശേഷം, ഞാന്‍ വേണ്ടവണ്ണം പ്രതികരിച്ചിരുന്നുവെങ്കില്‍ എന്നാലോചിച്ച് തല പുണ്ണാക്കും. ഇനി ഇങ്ങനെയൊരു സന്ദര്‍ഭമുണ്ടായാല്‍ ബോള്‍ഡായിട്ടു രണ്ടു വാക്ക് പറയും എന്നും മനസ്സില്‍ കരുതും.

വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കും. വേണ്ടത് വേണ്ടപ്പോള്‍ പറയാനുള്ള ധൈര്യം കിട്ടുകയില്ല. അതാണെന്‍റെ ശാപം. ചിലപ്പോള്‍ മുന്‍കൂട്ടിക്കണ്ട് ഓരോന്ന് പ്രവര്‍ത്തിക്കാൻ നോക്കുമെങ്കിലും വിപരീതഫലമാകും ഉണ്ടാകുക.

അടുത്തു നടന്ന സംഭവം പറയാം. കൂട്ടുകാരിയുടെ സ ഹോദരന്‍, എെന്‍റ മോന് ട്യൂഷനെടുക്കാനായി വീട്ടില്‍ വരുമായിരുന്നു. ഞാൻ അനിയനെപ്പോലെയെ അവനെ കണ്ടിട്ടുള്ളൂ. എന്നാല്‍ അവൻ ഇടയ്ക്കിടെ അര്‍ഥംവച്ച് ഓരോന്നു പറയാനും ശരീരത്തില്‍ തൊടാനും തുടങ്ങിയപ്പോള്‍ പരമാവധി ഒഴിഞ്ഞു മാറാനേ ഞാന്‍ ശ്രമിച്ചുള്ളൂ. അതിരു കടന്നപ്പോള്‍ ഭർത്താവിനോടു കാര്യം പറഞ്ഞു. അത് പല പ്രശ്നങ്ങള്‍ക്കും കാരണമായി.

ഞാന്‍ തന്നെ തന്‍റേടത്തോടെ പറഞ്ഞ് അവനെ നിയ ന്ത്രിച്ചാല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. പ ക്ഷേ, ആ തന്‍റേടക്കുറവാണല്ലോ എെന്‍റ പ്രശ്നം.’

ചതിക്കുഴിയൊരുക്കിയ സൗഹൃദം

പൂവിെനക്കുറിച്ചും പൂമ്പാറ്റയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം കവിതകള്‍ കുത്തിക്കുറിക്കുന്ന ഒരു സ്ത്രീയുടെ അനുഭവമാണ് അടുത്തത്. ‘േകാളജ് കാലത്തെ ഒരു ചിത്രമാണ് ഞാന്‍ സോഷ്യല്‍മീഡിയ െപ്രാെെഫലുകളില്‍ ഇട്ടിരിക്കുന്നത്. കവിത എഴുതുമെങ്കിലും എനിക്കുതന്നെ അറിയാം അവയൊന്നും വലിയ സാഹിത്യസൃഷ്ടികള്‍ അല്ലെന്ന്. പക്ഷേ, ഒന്നിലേറെ പ്രശസ്തർ ഞാൻ എഴുതുന്നതെല്ലാം ഷെയർ ചെയ്യുകയും, ‘ഞാൻ മലയാളത്തിലെ അടുത്ത മാധവിക്കുട്ടിയാണ്’ എന്നൊക്കെ പുകഴ്ത്തുകയും ചെയ്യുമ്പോള്‍ ആരാണ് മയങ്ങിപ്പോകാത്തത്. പിന്നെ, രാത്രിയില്‍ േഫാണ്‍വിളികളായി, സംസാരമായി, കവിതചൊല്ലലായി... ‘സ്റ്റോപ്’ എന്നു പറയണമെന്നും േഫാണ്‍ എടുക്കരുതെന്നും തോന്നുെമങ്കിലും അതാകുന്നില്ല.

എന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്താം എ ന്ന് വാഗ്ദാനം ചെയ്തു ഒരു പ്രമുഖന്‍. ചർച്ചകള്‍ക്കായി ഹൗസ്ബോട്ടും ബുക്ക് ചെയ്ത് എന്നെ ക്ഷണിച്ചു.

അപ്പോഴാണ് ആരാധനയിലെ കുരുക്ക് മനസ്സിലായത്. അവസരോചിതനായി പ്രവർത്തിക്കുന്ന, സ്ട്രോങ് ആയി സംസാരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ അസൂയയാണ്. എനിക്കും കുറച്ചു തന്റേടം നേടാനെന്താ വഴി?

മൗനം വരുത്തുന്ന പൊല്ലാപ്പ്

തിരക്കേറിയ ബസ്സില്‍ തൊടലും അനാവശ്യമായ സ്പര്‍ശവും ഉണ്ടാകുമ്പോള്‍ കൂവി വിളിക്കാത്തതിനും കണ്ടക്ടറോടു പരാതി പറയാത്തതിനും കാരണവും ഈ തന്‍റേടക്കുറവ് തന്നെ. ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് ആകുമല്ലോ, വെറുതേ എന്തിനാണ് പൊല്ലാപ്പ് തുടങ്ങിയ ന്യായങ്ങള്‍ നിരത്തി നമ്മുെട തന്‍റേടക്കുറവിെന ഒളിക്കുന്നു. ഒാട്ടോ ഡ്രൈവര്‍ അന്യായമായ കൂലിേചാദിച്ചാല്‍ പിറുപിറുത്തു കൊണ്ടാണെങ്കിലും െകാടുക്കും.

തുണിക്കടയില്‍ കുേറ സാരി തിരഞ്ഞു കഴിയുമ്പോള്‍ െസയില്‍സ്മാന്‍ എന്തു പറയും എന്നോര്‍ത്ത് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരെണ്ണം വാങ്ങും. പച്ചക്കറിക്കാരന്‍ ഒരുകിലോകൂര്‍ക്ക തൂക്കുമ്പോള്‍, ‘േവണ്ട, എനിക്ക് കാല്‍ക്കിലോ മതി’ എന്നു പറയാന്‍ മടി. തന്‍റേടക്കുറവിെന്‍റ ഉദാഹരണങ്ങള്‍ നിത്യജീവിതത്തിലും ധാരാളം. പിന്നെ, ഇതൊക്കെയൊര്‍ത്തു വീട്ടില്‍ വന്നിരുന്നു വെറുതേ െനടുവീര്‍പ്പിടും.

കടപ്പാട്: ഡോ. ഹരി എസ്. ചന്ദ്രൻ
സീനിയർ കൺസൽറ്റൻറ്
സൈക്കോളജിസ്റ്റ്
മാവേലിക്കര.