Friday 25 February 2022 12:26 PM IST : By സ്വന്തം ലേഖകൻ

വയസ്സ് വെറും നമ്പർ, സാരിയുടുത്തെത്തിയ 62 കാരി സിമ്പിളായി കീഴടക്കിയത് അഗസ്ത്യാർകൂടം

naga 1

 

62 വയസ്സുള്ള നാഗരത്നമ്മയുടെ ആത്മവിശ്വാസത്തിന് മുന്നിൽ മുട്ടുമടക്കി അഗസ്ത്യാർകൂടം. ഇക്കഴിഞ്ഞ ഫെബ്രുവരി 16 നാണ് ബെംഗളൂരു സ്വദേശി നാഗരത്നമ്മ ട്രെക്കിങ് ടീമിനൊപ്പം അഗസ്ത്യാർകൂടം കീഴടക്കിയത്. വയസ്സ് വെറും നമ്പറാണെന്ന് തെളിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് നാഗരത്നമ്മ കേരളത്തിലെത്തിയത്. സാരിയുടുത്ത് കയറിൽ പിടിച്ച് തൂങ്ങിയാണ് 1,868 മീറ്റർ ഉയരമുള്ള അഗസ്ത്യമലയെ കാൽക്കീഴിലാക്കിയത്.

ട്രെക്കിങ്ങും യാത്രയും ഒരുപാട് ഇഷ്ടമായിരുന്ന നാഗരത്നമ്മയ്ക്ക് തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കാനാവാത്തതിനാലാണ് ഇത്രക്കാലം ഈ സ്വപ്നത്തിന് പിറകെ പോകാൻ കഴിയാതിരുന്നതെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.

 

കേരളത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. അഗസ്ത്യമല ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയെയാണ് ഇവിടെ ആരാധിക്കുന്നത്. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യമുനിയുടെ പൂർണകായ പ്രതിമയുണ്ട്. അഗസ്ത്യമല ട്രെക്കിങ്ങിന് വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. എല്ലാവർഷവും ജനുവരി/ ഫെബ്രുവരി മാസങ്ങളിലാണ് അഗസ്ത്യാർകൂടത്തിലേക്ക് പ്രവേശനാനുമതി.

വീഡിയോ കാണാം,