Wednesday 25 August 2021 03:58 PM IST : By സ്വന്തം ലേഖകൻ

ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജഡ്ജിംഗ് കമ്മറ്റിയിൽ ആദ്യമായി മലയാളി സാന്നിധ്യം

rupesh kumar 2

ലോക ടൂറിസം മേഖലയിലെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജഡ്ജിംഗ് പാനലിൽ ആദ്യമായി മലയാളി സാന്നിധ്യം. ജൂറി അംഗമായി ഇന്ത്യയിൽ നിന്നുള്ള കെ. രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. കേരള സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ – ഓർഡിനേറ്ററാണ് കെ. രൂപേഷ് കുമാർ. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ടൂറിസം മേഖലയിലെ രാജ്യാന്തര അവാർഡ് നിർണയിക്കുന്നതിനുള്ള ജഡ്ജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഡോ.ഹരോൾഡ് ഗുഡ്വിൻ ചെയർമാനായ അവാർഡ് ജഡ്ജിംഗ് കമ്മറ്റിയിൽ കെ. രൂപേഷ് കുമാറിനെ കൂടാതെ വിസിറ്റ് സ്കോട്‌ലൻഡിന്റെ മാർട്ടിൻ ബ്രാക്കൻബറി, കരോലിൻ ബാർബർട്ടൻ, ഗ്രീൻ ടൂറിസത്തിന്റ ആൻഡ്രിയ നിക്കോളാഡീസ്, ബുക്കിംഗ് ഡോട്ട് കോമിന്റെ ബക്കാ സാം പ്സൺ, യൂറോ മോനിട്ടറിന്റെ കരോലിൻ, ഔട്ട് ത്രീ മാഗസിന്റെ ഉവറിൻ ജോംഗ്, ട്രാവൽ വിത്തൗട്ട് പ്ലാസ്റ്റിക്കിന്റെ ജോൺ ഹെൻഡ്രോക് , റാക്കേൽ മാക് ഫെറി, ട്രേഡ് റ്റൈറ്റിന്റെ ഷാനോൺ ഗുഹാൻ, ട്രാവൽ ടുമാറോയുടെ അന്തോണിയോ ബുസ്കാർഡിനി എന്നിവരും ജൂറി അംഗങ്ങളാണ്.

2008 ൽ കേരളത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടം മുതൽ ഉത്തരവാദിത്ത ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കെ. രൂപേഷ്കുമാർ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സാർവദേശീയ രംഗത്ത് ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് 2020-ൽ വേൾഡ് ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിങ്അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിരുന്നു. 2019 ൽ വേൾഡ് സസ്റ്റൈനബിൾ ടൂറിസം ലീഡറായും 2020 ൽ ഇന്ത്യൻ റെസ്പോൺ സിബിൾ ടൂറിസം ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മേഖലയിൽ 18 അവാർഡുകൾ നേടിക്കൊടുത്തു.

rupesh kumar 1

സാമൂഹ്യാധിഷ്ഠിത ടൂറിസം പദ്ധതികളുടെ രാജ്യാന്തര പരിശീലകരുടെ പരിശീലകനായി 2021 മെയ് മാസത്തിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഇന്റർനാഷണൽ ട്രേഡ് സെന്റർ രൂപേഷിനെ തെരഞ്ഞെടുത്തിരുന്നു.

2021 ആഗസ്റ്റ് 31 വരെ ഈ വർഷത്തെ ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിന് അപേക്ഷിക്കാവുന്നത്. ഡബ്ല്യു ടി എം വെബ് സൈറ്റിലുള്ള ലിങ്കിലൂടെ നേരിട്ട് അപേക്ഷ സമർപ്പിക്കാം.

ആറു കാറ്റഗറിയിലാണ് ഈ വർഷം അവാർഡ് :

1.ഡീ കാർബണൈസിംഗ് ട്രാവൽ ആന്റ് ടൂറിസം

2. സസ്റ്റൈനിംഗ് എംപ്ലോയീസ് ആന്റ് കമ്യൂണിറ്റീസ് ത്രൂ ദ പാൻഡമിക്

3. ഡെസ്റ്റിനേഷൻസ് ബിൽഡിംഗ് ബാക്ക് ബെറ്റർ പോസ്റ്റ് കോവിഡ്

4. ഇൻക്രീസിംഗ് ഡൈവേർസിറ്റി ഇൻ ടൂറിസം

5. റെഡ്യൂസിംഗ് പ്ലാസ്റ്റിക് വെയ്സ്റ്റ് ഇൻ ദ എൻ വയോൺമെന്റ്

6. ഗ്രോ വിങ്ങ് ദ ലോക്കൽ ഇക്കണോമിക് ബെനിഫിറ്റ്



Tags:
  • Manorama Traveller