ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീർഥസ്ഥലങ്ങൾ സന്ദർശിക്കാനുള്ള ട്രാവൽ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. വൈഷ്ണോദേവി ഹരിദ്വാർ ഭാരത് ഗൗരവ് സ്പെഷൽ ടൂർ എന്ന് പേരിട്ടിരിക്കുന്ന യാത്രയ്ക്ക് 13,680 രൂപയാണ് ചെലവ് വരുന്നത്. കത്രയിലെ വൈഷ്ണോദേവി ക്ഷേത്രം, ഹരിദ്വാറിലെ ഗംഗാ ആരതി ഭാരത് മാതാദേവി ക്ഷേത്രം ഹരി കി പൗരി എന്നിവിടങ്ങളും, ഋഷികേശിലെ രാം ഝൂല, ലക്ഷ്മൺ ഝൂല, ത്രിവേണി ഘാട്ട് എന്നിവിടങ്ങളുമാണ് ഈ യാത്രയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ഏഴ് രാത്രിയും എട്ടുപകലും നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 25 ന് കൊൽക്കത്തയിൽ നിന്ന് ആരംഭിച്ച് ജൂലൈ രണ്ടിന് തിരികെ കൊൽക്കത്തയിലെത്തും.

എക്കണോമി, സ്റ്റാൻഡേർഡ്, കംഫേർട്ട് എന്നീ മൂന്ന് ക്ലാസുകളിലായി 790 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന വിഭാഗമനുസരിച്ച് ലഭിക്കുന്ന സൗകര്യങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും. എക്കണോമി ക്ലാസിൽ സ്ലീപ്പർ ക്ലാസ് യാത്ര, താമസത്തിന് നോൺ ഏസി റൂം, നോൺ ഏസി വാഹനങ്ങളിലെ യാത്ര എന്നിങ്ങനെയാണ് സൗകര്യങ്ങൾ.

സ്റ്റാൻഡേർഡ്,
കംഫേർട്ട്
വിഭാഗത്തിൽ തേർഡ് ഏസിയിൽ
യാത്ര, രാത്രി
താമസത്തിന് ഏസി റൂം,
ഏസി
വാഹനങ്ങളിൽ യാത്ര എന്നിങ്ങനെയാണ്
ലഭിക്കുക.
എന്നാൽ,
പാക്കേജ്
വ്യത്യാസമില്ലാതെ മൂന്നുനേരം
ഭക്ഷണം, ട്രാവൽ
ഇൻഷുറൻസ്, ടൂർ
എസ്കോർട്,
ഐആർസിടിസി
ടൂർ മാനേജർമാരുടെ സൗകര്യം,
ട്രെയിനിൽ
സെക്യൂരിറ്റി എന്നിവയും
ലഭിക്കും.
മെനുവിന്
പുറത്തുള്ള ഭക്ഷണത്തിന്
അധികതുക ഈടാക്കും.
എക്കണോമി
ക്ലാസിലെ നിരക്ക്– 13,680
രൂപ,
സ്റ്റാൻഡേർഡ്
കാറ്റഗറി– 21,
890 രൂപ,
കംഫേർട്ട്
വിഭാഗത്തിൽ 23,990
രൂപ
എന്നിങ്ങനെയാണ് ഒരാൾക്ക്
വരുന്ന നിരക്ക്.

ഐആർസിടിസി വെബ്സൈറ്റ് വഴി ഭാരത് ഗൗരവ് സ്പെഷൽ ട്രെയിൻ ബുക്ക് ചെയ്യാം.