Tuesday 19 July 2022 04:54 PM IST : By സ്വന്തം ലേഖകൻ

കാശ്മീർ കാണാൻ ഇന്ത്യൻ റെയിൽവേയുടെ ജന്നത് ഇ കാശ്മീർ പാക്കേജ്

dal new

കാശ്മീർ കാണാൻ കൊതിക്കുന്ന സഞ്ചാരികൾക്ക് ഇതാ സുവർണാവസരം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ പാക്കേജാണ് ജന്നത് ഇ കാശ്മീർ. പാട്നയിൽ നിന്ന് ആരംഭിച്ച് ഡൽഹി വഴി ശ്രീനഗറിലെത്തുന്ന ഈ യാത്രയിൽ കാശ്മീരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. അഞ്ച് രാത്രിയും ആറു പകലും നീളുന്ന യാത്രയ്ക്ക് വിമാനടിക്കറ്റ് നിരക്കും താമസവും ഭക്ഷണവും ടാക്സി യാത്രയും ഉൾപ്പെടെ ഒരാൾക്ക് 35,900 ചെലവ് വരും. നിലവിൽ ഒരു ഷെഡ്യൂൾ മാത്രമാണ് യാത്രയ്ക്കുള്ളത്. അത് സെപ്റ്റംബർ 1 ന് ആരംഭിച്ച് 6 ന് മടങ്ങിയെത്തും വിധം ക്രമീകരിച്ചിരിക്കുന്നു. പാക്കേജ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്, irctctourism.com സന്ദർശിക്കാം.