Thursday 02 September 2021 03:31 PM IST : By Sabari Varkala

ആന്ധ്രപ്രദേശിലെ കശ്മീർ, ഗോദാവരി നദിയിലൂടെ നമുക്കാ സുന്ദരഭൂമിയിലേക്ക് പോകാം

pappikondalu 3

ആന്ധ്രയുടെ വിനോദസഞ്ചാരത്തിന് ഭക്തിയുടെ മുഖമായിരുന്നു മനസ്സിൽ. ഒരുപക്ഷേ,മുമ്പേ പോയ സഞ്ചാരികൾ വരച്ചിട്ട ചിത്രങ്ങളും കുറിപ്പുകളുമാകാം ഇത്തരമൊരു ധാരണ മനസ്സിൽ വരച്ചത്. ക്ഷേത്ര, ചരിത്ര മുഖങ്ങളുടെ മറവിൽ തെലുങ്കുമണ്ണ് മറച്ച പിടിച്ച സുന്ദരഭൂമിയാണ് പാപ്പി കൊണ്ടലു. കാടിനുള്ളിൽ വനവാസികൾ‌ നടത്തുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം. മഹാരാഷ്ട്രയിലെ നാസിക്കിൽ ഉദ്ഭവിച്ച് എട്ടോളം സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഗോദാവരി നദിയാണ് പാപ്പി കൊണ്ടലുവിനെ സൃഷ്ടിക്കുന്നത്. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഗോദാവരി ആന്ധ്രപ്രദേശിലേക്ക് കടക്കുമ്പോൾ മൂന്നു മലകൾ നദിയെ തടയുന്നതു പോലെ കാണാം. പുരാണങ്ങളിൽ പറയുന്നത് സപ്തർഷികൾ കൊണ്ടുവന്ന ദേവലോക നദിയായ പത്‍ലഗംഗയെ അസുരരാജാവായ പാപ്പി തടയുകയും ദേവർഷികൾ രാജാവിനോട് അപേക്ഷിച്ചപ്പോൾ നേരിയ ഇട കൊടുത്ത് നദിയെ ഒഴകാനനുവദിച്ചു. പാപ്പി കൊണ്ടലുവിൽ വിശാലമായ ഗോദാവരി നദി നേർത്തു പോകാനുള്ള കാരണമിതാണത്രെ. രാമായണത്തിലെ സീതാപഹരണം നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഭദ്രാചലത്തു നിന്നും ആന്ധ്രയിലെ രാജമുന്ദിയിൽ നിന്നും പാപ്പി കൊണ്ടലുവിലേക്ക് പോകാം. ഗോദാവരി നദിയിലൂടെ എട്ടു മണിക്കൂർ ബോട്ടിങ് നടത്തം എന്നതുകൊണ്ട് യാത്ര രാജമുന്ദിയിൽ നിന്നാകാം എന്നുറപ്പിച്ചു.


ആന്ധ്രയുടെ തൃശൂർ

pappikondalu 2

ആന്ധ്രപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനമെന്നാണ് രാജമുന്ദി അറിയപ്പെടുന്നത്. മ്മടെ തൃശൂരിനെ പോലെ. തെലുങ്കു ഭാഷയിലെ പല പണ്ഡിതന്മാരടെയും ആസ്ഥാന നഗരം. അമ്മരാജ വിഷ്ണുവർദ്ധന സ്ഥാപിച്ച രാജ മുന്ദി കാകതീയരുടെയും വിജയനഗരത്തിന്റെയും നൈസാമിന്റെയും ബ്രിട്ടീഷ്–ഫ്രഞ്ച് ഭരണത്തിന്റെയും അധീനതയിലൂടെ കടന്നു പോയ നഗരമാണ്. രാജഭരണത്തിന്റെ ഓർമപ്പെടുത്ത ലുകളാണ് രാജമുന്ദിയിൽ രാവിലെ ബസ് ഇറങ്ങിയപ്പോൾ അനുഭവപ്പെട്ടത്. തൊട്ടടുത്തു ഗോദാവരിയുടെ തീര ത്തുള്ള പുഷ്പർഗട്ടിൽ പപ്പികൊണ്ടലുവിലേക്കുള്ള പാക്കേജ് ബുക്കു ചെയ്തിരുന്ന പുന്നമി ട്രാവൽസിൽ എത്തി. അവിടെ ഇരുന്ന് പുറത്തെ കാറ്റിൽ താളം കൊട്ടുന്ന ഗോദാവരിയിലേക്കു നോക്കി. നിറഞ്ഞൊഴുകുന്ന നീരിൽ കാലുകുത്തി നിൽക്കുന്ന ഭീമൻ പാലമായിരുന്നു ആദ്യത്തെ അതിശയ കാഴ്ച. ഏഷ്യയിലെ നീളം കൂടിയ പാലങ്ങ ളിൽ ഒന്നാണിത്. 2.7 കിലോമീറ്റർ റെയിൽപാലവും 4.7കിലോമീറ്റർ റോഡ് പാലവും! പാമ്പൻ പാലത്തിന്റെ അറ്റങ്ങളെ മറി കടന്ന് ഭീമൻ പാലം കണ്ണെത്താദൂരത്തും നീണ്ടു കിടക്കുന്ന കാഴ്ച!! ആ പാലം കടന്നാണ് പോ കേണ്ടത് എന്നറിഞ്ഞപ്പോൾ എടുക്കാൻ പോകുന്ന ഒരായിരം സെൽഫികൾ ഉള്ളിൽ തുള്ളിക്കളിച്ചു.


പാപ്പികൊണ്ടലു ബോട്ടിങ്

pappikondalu 7

പാപ്പികൊണ്ടലു കാഴ്ചയ്ക്ക് ദിവസ പാക്കേജും രണ്ടു ദിന പാക്കേജുമുണ്ട്. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവയടക്കം രാത്രിയോടെ തിരിച്ചെത്തുന്ന പാപ്പികൊണ്ടലു ബോട്ട് യാത്രയാണ് 1200 രൂപയുടെ ദിവസ പാക്കേജ്. രാത്രി കാടിനുള്ളിൽ ഗോദാവരിയുടെ തീരത്തു താമസം ഉൾപ്പെടെ രണ്ടു ദിവസത്തെ പാപ്പികൊണ്ടലു ബോട്ട് യാത്രയാണ് 2800 രൂപ വരുന്ന രണ്ടു ദിവസ പാക്കേജിൽ വരുന്നത്. രണ്ടു ദിവസത്തെ പാക്കേജ് ആണ് ഞാൻ എടുത്തത്. ട്രാവൽ ഏജൻസിയിലെ ഫോർമാലിറ്റി പൂർത്തിയാക്കി ചെറിയ വാഹനങ്ങളിൽ ഞങ്ങൾ യാ ത്രികർ ഗോദാവരി പാലം കടന്ന് യാത്ര തിരിച്ചു. ഏകദേശം ഒന്നര മണിക്കൂർ പിന്നിട്ട് ബോട്ടിങ് പോയന്റായ പോ ളവാരത്ത് എത്തി.

കടന്നു പോകുന്ന ഇടങ്ങളെയെല്ലാം ആലിംഗനബന്ധമാക്കി തന്റെ പ്രയാണം സ്വമേധയാ നിശ്ചയിച്ച് യാത്ര ചെ യ്യുന്ന വലിയ സ‍ഞ്ചാരിയാണ് നദി. വലുതും െചറുതുമായ ഒട്ടേറെ മലനിരകൾ അവയെ തൊട്ടും തൊടാതെയും ഒ ഴുകുന്ന ഗോദാവരി. തെളിഞ്ഞ നീർക്കണങ്ങളെ കീറിമുറിച്ച് ഓളങ്ങൾ തീർത്ത് കടന്നുപോകുന്ന ബോട്ടുകൾ. വശ ങ്ങളിൽ ഇടതൂർന്നു നിൽക്കുന്ന കാട്. ഇത്രയുമാണ് ആദ്യ കാഴ്ചയിൽ അനുഭവപ്പെട്ടത്. എന്നാൽ, അതിനുമപ്പുറം ഉല്ലാസഭരിതമായ അന്തരീക്ഷം അവിടെ തയാറെടുക്കുകയായിരുന്നു. എയർകണ്ടീഷൻ സൗകര്യത്തോടൂകൂടിയ താഴെ നിലയും കാഴ്ച കാണാനും കലാപരിപാടികൾ നടത്താനുമായി മുകളിലെ ഓപ്പൺ ഫ്ലോറും അടങ്ങിയ ബോട്ട് യാത്ര ഹൃദ്യമായ അനുഭവമായിരുന്നു. ഗോദാവരി ബോട്ട് യാത്രയിൽ അവധി മതി മറന്ന് ആഘോ ഷിക്കാൻ കുടുംബവും കൂട്ടുകാരും ഒത്തുചേർന്ന് എത്തിയവരാണ് അധികവും. രാവിലെ സ്വാദോടെ വിളമ്പിയ ഇഡ്ഡലിയും വടയും കഴിച്ചു. ബോട്ട് പതുക്കെ നീങ്ങിത്തുടങ്ങി.

അധികം താമസിയാതെ എസി ബോട്ടിലെ മുകളിലത്തെ ഓപ്പൺ സ്പെയ്സിൽ യുവ കലാകാരന്മാരുടെ മേളങ്ങ ളും പ്രകടനങ്ങളും അരങ്ങേറി. DJ, അവതാരക എന്നിവർക്കൊപ്പം ബോട്ടിലെ യാത്രക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഗെയിംസും ഡാൻസും ഒക്കെ മാറി മാറി നടക്കുന്നുണ്ടായിരുന്നു. പുഴയിലെ ജലകണങ്ങളെ ചിതറി തെ റിപ്പിച്ച് ബോട്ട് മുന്നോട്ടു പോകുമ്പോൾ അതിന്റെ മുകളിൽ ഡാൻസും പാട്ടുമായി യാത്രക്കാരും ചിതറി തെറി ക്കുകയായിരുന്നു. ഇതിനിടെ അവിടെ അറിയപ്പെടുന്ന ഒരു വിഐപിയെ യാത്രക്കാർക്കിടയിൽ നിന്നും ഡാൻസി നു ക്ഷണിച്ചപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം വന്ന് കളിക്കുന്നതു കണ്ടു. ഡാൻസ് അറിയാതെ കളിച്ച് മറ്റുള്ളവർക്കു മുൻപിൽ ഹാസ്യകഥാപാത്രമാകുമോ എന്ന നമ്മുടെ അനാവശ്യചിന്തയും മടിയുമാണ് ഞാനപ്പോൾ ഓർത്തത്. ഇവിടെ അത്തരം ചിന്തകൾ ഇല്ല. തനിക്കറിയാവുന്ന രീതിയിൽ കൂടെക്കൂടുക, യാത്ര രസകരമാക്കുക അതായിരുന്നു അവിടെ കൂടിയിരുന്ന ഓരോരുത്തരുടെയും ലക്ഷ്യം.

pappikondalu 6


ബഹളങ്ങൾക്കിടയിലും ക്യാമറ ഏന്തിവലിഞ്ഞ് ഗോദാവരിയെ നോക്കി കാണുന്നുണ്ടായിരുന്നു. അജ്ഞാതമായ തീരങ്ങളിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു സ്വപ്ന വ്യാപാരിയായി ബോട്ട് പാപ്പികൊണ്ടലുവിനെ ലക്ഷ്യമാക്കി കുതിച്ചു. സമയം ഒരു മണി. കലാപരിപാടികൾക്കു താൽക്കാലിക വിരാമമിട്ട് എല്ലാവരും ഉച്ചഭക്ഷണ ത്തിനായി താഴെ AC Floorൽ തയാറായി. ചോറിനു വലിയ വ്യത്യാസമില്ല. ആന്ധ്ര ആണല്ലോ നമ്മുടെയും അന്ന ദാതാവ്. വിവിധതരം കറികളും പായസവും കൂട്ടി നല്ല അസൽ ഊണു കഴിച്ച് എല്ലാവരും അൽപസമയം വിശ്രമം.

തിരിഞ്ഞു നോക്കുമ്പോൾ താണ്ടിയ ദൂരവും കാഴ്ചകളും അമ്പരപ്പുളവാക്കുന്നു. പലയിടത്തും കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്ന കാട്ടുമക്കളെയും മീൻ പിടിത്തത്തിൽ ഏർപ്പെട്ടവരെയും ആ യാത്രയിൽ കണ്ടു. മറ്റു ദേശങ്ങളെ ക്കുറിച്ചുള്ള നമ്മുടെ ധാരണകളും വിശ്വാസങ്ങളും തെറ്റാണെന്നു ബോധ്യപ്പെടുന്നത് അവിടെ യാത്ര ചെയ്യുമ്പോൾ മാത്രമാണ്. അഞ്ചു മണിക്കൂർ ദീർഘിച്ച ബോട്ട് യാത്രയിൽ സുന്ദരമായ നദിയും മലകളും കാടും നീരൊഴുക്കും വെള്ളച്ചാട്ടവും ആദിവാസി ഊരുകളും അവരുടെ ക്ഷേത്രങ്ങളും വന്യ ജീവിസങ്കേതവും ഒക്കെ ആസ്വദിച്ച് ഒടുവി ൽ മൂന്നു മണി യോടെ പാപ്പികൊണ്ടലുവിലെ ടൂർ സിറ്റി വക ബാംബു ഹട്സിൽ ബോട്ട് ഇറങ്ങി.


പാപ്പികൊണ്ടലു

pappikondalu 5

പാപ്പികൊണ്ടലുവിലേക്കു പോകുമ്പോൾ കാണാവുന്ന അദ്ഭുതത്തെക്കുറിച്ച് ചില സ്വപ്നങ്ങൾ ഉണ്ടായിരുന്നു. നേ രിൽ കണ്ടപ്പോൾ ആ സ്വപ്നങ്ങൾ എത്ര ചെറുതാണെന്നു ബോധ്യമായി. നീലാകാശത്തിനു താഴത്തെ ഈ മല നിരകളെ വരച്ചു കാണിക്കുക അസാധ്യം. അത് കണ്ടുതന്നെ അറിയണം. വർണങ്ങളുടെ ഇലക്കാലം മാത്രം കണ്ട് എന്റെ കണ്ണുകൾ ടാർപ്പകളുടെ വർണക്കാലം അറിയാതെ ആസ്വദിച്ചു പോയി എന്നതാണ് സത്യം. ടാർപ്പകൾ പ്രകൃതിക്ക് ഹാനികരമാണെങ്കിലും ഇത്തവണ അവ നിറങ്ങൾ വാരി വിതറിയ ഉത്സവ ഭൂമി പോലെ പ്രകാശിച്ചു നിന്നു. 'You are from Kerala' റിസോർട്ടിലെ മാനേജർ പ്രവീണിന്റെ അദ്ഭുതത്തോടുള്ള ചോദ്യം കേട്ടപ്പോൾത്തന്നെ മനസ്സിലായി അധികം മലയാളികൾ ഇവിടെ എത്തിപ്പെട്ടിട്ടില്ല എന്ന്.

നൂറു കണക്കിന് മൈലുകൾ കടന്ന് അവരുടെ നാട്ടിൽ എത്തിയതിന്റെ ചെറിയൊരു ഹീറോയിസത്തിൽ അൽപം ഉച്ചത്തിൽ പറഞ്ഞു. Yes, I am from Kerala. കാടിനുള്ളിൽ ട്രൈബൽസ് നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം ആ യതുകൊണ്ടു തന്നെ മറ്റു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു പാപ്പികൊണ്ടലു. കാ ടിനുള്ളിൽ നിന്നു വെട്ടിയെടുത്ത മുളയിൽ തീർത്ത അൻപതോളം കുടിലുകളിലാണ് ഇവിടെ സഞ്ചാരികളുടെ താമസം. നാലു പേർക്ക് സുഖമായി ഒരു കുടിലിൽ രാപ്പാർക്കാം. നാലു തൂണാൽ കെട്ടിപ്പൊക്കിയ ഹട്ടുകൾക്കും മുകളിൽ പല നിറത്തിലുള്ള ടാർപ്പ അലങ്കരിച്ചിരിക്കുന്നു. വർണങ്ങൾ വാരിച്ചൂടിയ സുന്ദരികളെപ്പോലെ അവ ഓ രോന്നും തന്നിലേക്ക് അലിഞ്ഞുചേരാൻ സഞ്ചാരികളെ മാടി വിളിച്ചു. അവിടെ എത്തുന്ന ഏതു സഞ്ചാരിക്കും താ ൻ വേറെ ഏതോ രാജ്യത്ത് വന്നതുപോലത്തെ അനുഭവം ആണു കിട്ടുക. ഹരിതമലകളാൽ സംരക്ഷിച്ചു നിൽ ക്കുന്ന അതിവിശാലമായ പ്രകൃതിയുടെ മടിത്തട്ടിൽ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനായി പുഴയ്ക്ക് അഭിമുഖമായി തീർത്ത ഇരിപ്പിടങ്ങളിൽ ഞാനും ഇരുന്നു.

ഊട്ടി, കൊടൈക്കനാൽ, മൂന്നാർ എന്നിവിടങ്ങളെയൊക്കെ പിന്നിലാക്കുന്ന ദൃശ്യഭംഗി. വലിയ തടാകവും പുൽ മേടുകളും പൂക്കളും കുന്നുകളും പ്രകൃതി ഇവിടെ പെയിന്റിങ് പോലെ. പർവതങ്ങൾക്കിടയിലെ പച്ചനിറം കൊണ്ടു കൊതിപ്പിക്കുന്ന ഗോദാവരിയെ ക്യാമറ ഒപ്പിയെടുത്തു. അപ്പോഴാണ് കുറച്ച കലെ നിന്നു ഗിറ്റാറിന്റെ ഈണം കാ തുകളിലേക്ക് ഒഴുകിയെത്തിയത്. അൽപം മാറി തടാകക്കരയിൽ യുവതീയുവാക്കളുടെ ഒരു ചെറു സംഘം തമ്പ ടിച്ചിരിക്കുന്നു. ഗിറ്റാറും പാട്ടുമായി ഒരു ചെറിയ ഗാനമേള നടക്കുകയാണ്. താമസത്തിനെത്തിയ പല കൂട്ടരും പല ഗ്രൂപ്പുകളായി അവിടെ പാട്ടും ഡാൻസും ഗെയി മുകളുമായി ആർത്തുല്ലസിക്കുകയാണ്. വൈകിട്ടോടെ പുഴ ഒഴുക്ക് നിർത്തി. പകൽ മുഴുവൻ ബോട്ടുകൾ ചീറിപ്പാഞ്ഞിട്ടാകാം പുഴ ക്ഷീണിതയായിരുന്നു. ഒരു തടാകം പോലെ ശാ ന്തമായി കിടക്കുന്ന പുഴയെ നോക്കി അവിടെത്തന്നെ ഇരുന്നു.

pappikondalu 4

ആറു മണിയോടെ രാത്രിയുടെ അലാം മുഴക്കി നൂറുക്കണക്കിന് ചീവീടുകൾ സംഗീത സദസ് നടത്തി. നിഴലിന്റെ നീലിമയിൽ നേരിയ മ‍ഞ്ഞിന്റെ മറയും ഒപ്പം സുഖമുള്ള ഒരു തണുപ്പും അവിടമാകെ പടർന്നിരിക്കുന്നു. തുടർന്ന് രാത്രി ഭക്ഷണം! വിചിത്രമായിരുന്നു ആ രുചികൾ! പല യാത്രകളിലും പല രുചിക്കൂട്ടും പരീക്ഷിച്ചിട്ടുള്ള എനിക്ക് പാപ്പിക്കൊണ്ടലു കരുതിവച്ചത് അന്നുവരെ അറിഞ്ഞിട്ടില്ലാത്ത രുചികളാണ്. തനി കാടൻ ഭക്ഷണം എന്നു പറയാം. പ്രത്യേകതരം മസാല ചേർത്തു തയാറാക്കി മുളകൾക്കുള്ളിൽവച്ച് ചൂട്ടെടുക്കുന്ന ബാംബു ചിക്കനും ബാംബു ബിരി യാണിയുമൊക്കെ അതുവരെ അനുഭവിക്കാത്ത പുതിയ രുചി നാവിന് സമ്മാനിച്ചു.

കണ്ടറിയണം ഈ സുന്ദരഭൂമി

pappikondalu 1

പിറ്റേന്നു പ്രഭാതം. ക്യാമറയുമായി പുറത്തിറങ്ങിയപ്പോൾ മലകളിലാകെ നീലപ്പട്ട് വിരിച്ചിരിക്കുന്നു. ആ കാഴ്ചയുടെ വിശാലത പകർത്താനാവില്ല, പറഞ്ഞു ഫലിപ്പിക്കാനും. എങ്കിലും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു. കൺമുന്നിൽ കാണുന്ന മലനിരകളെ തൽക്കാലം ക്യാമറയിൽ ഒതുങ്ങുന്ന ചെറു ചെറു കഷണങ്ങളായി പകർത്തി. അപ്പോൾ മാ നേജർ പ്രവീൺ ചൂടു ചായയുമായി എത്തി. പ്രഭാത ഭക്ഷണവും കഴി‍ഞ്ഞ് ഞങ്ങൾ പോയത് കാടിനു നടുവിലെ നീർചോലയിൽ കുളിക്കാനാണ്. ചെറിയൊരു ട്രെക്കിങ്. വൻമരച്ചോലകൾക്കും മുളംകാടുകൾക്കും മറ്റു കാടുകൾ ക്കും ഇടയിലൂടെ ഒരു അലസ നടത്തം. തെളിവാർന്ന ആ ജലകണങ്ങളെ വാരിപ്പുണർന്നപ്പോൾ മനസ്സും ശരീരവും വീണ്ടുമൊരു യാത്രയ്ക്ക് തയാറെടുത്തപോലെ!

സഞ്ചാരികൾക്ക് കുളിര് പകർന്നു കുളിക്കാനുള്ള ഇടം ആ നീർചോല നൽകുന്നുണ്ട്. പ്രവേശന ഫീസില്ല. സന്ദർ ശന സമയവുമില്ല. ആർക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ നീരാടാം. കുളി കഴിഞ്ഞ് എത്തിയപ്പോഴേക്കും മടക്ക യാത്രയ്ക്കു ബോട്ട് വരാറായി. വേഗം സാധനങ്ങൾ പായ്ക് ചെയ്ത് ഭക്ഷണം കഴിക്കാൻ ചെല്ലണമെന്ന് അനൗൺ സ്മെന്റ്. ഭക്ഷണം കഴിക്കുമ്പോഴേക്കും ബോട്ട് തയാറായി കഴിഞ്ഞിരുന്നു. നിറഞ്ഞ മനസ്സോടെ വയറോടെ മടക്ക യാത്ര.

How to Reach

ആന്ധ്രപ്രദേശിൽ ഗോദാവരിയുടെ തീരത്ത് നിലകൊള്ളുന്ന മനോഹരമായ പാപ്പി മലനിരകളാണ് പാപ്പി കൊണ്ടലു. തെലുങ്കു വാക്കായ പപ്പിടി കൊണ്ടലുവിൽ നിന്നുമാണ് പാപ്പികൊണ്ടലു ഉണ്ടായത്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് പാപ്പികൊണ്ടലു സ്ഥിതി ചെയ്യുന്നത്. ആന്ധ്രയിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ഒരു വർഷം 50,000 പേർ എത്തിച്ചേരുന്നു എന്ന് കണക്കുകൾ. രാജമുന്ദിയിൽ നിന്ന് 60 km, വിജയവാഡയിൽ നിന്ന് 180km ഹൈദരാബാദിൽ നിന്ന് 410km ദൂരമാണ് ഇവിടേക്ക്. രാജമുന്ദിയും ഭദ്രാജലവും ആണ് പാപ്പി കൊണ്ടലുവിലേക്ക് കൂടുതൽ ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. രാജമുന്ദിയിലാണ് എയർപോർട്ട്, റെയിൽവേ, ബസ് സ്റ്റേഷൻ എന്നിങ്ങനെ കൂടുതൽ സൗകര്യങ്ങൾ.

Tags:
  • Manorama Traveller