Wednesday 23 June 2021 04:18 PM IST : By Staff Reporter

മരയ്ക്കാർ തീയേറ്ററിലെത്തും മുന്‍പ് കീർത്തി കടൽത്തീരത്ത്: ഒപ്പം നടക്കുന്നതു മികച്ച സുഹൃത്ത്

new - keerthy

അഭിനയത്തികവിനു ദേശീയ പുരസ്കാരം നേടിയ കീർത്തി സുരേഷിന്റെ പിക്നിക് ചിത്രങ്ങൾ വേറിട്ട കാഴ്ചയായി. വളർത്തു നായയോടൊപ്പം കടൽത്തീരത്ത് എത്തിയ ചിത്രങ്ങളാണു കീർത്തി പങ്കുവച്ചിട്ടുള്ളത്. ബീച്ച് സവാരിക്കു കീർത്തിയുടെ കൂടെയുള്ളതു വളർത്തു നായയാണ്. ‘നല്ല കാലാവസ്ഥ, നല്ല സുഹൃത്ത്, ബീച്ചിലേയ്ക്കു പിക്നിക് ’ – ഇതാണു ഫോട്ടോയുടെ അടിക്കുറിപ്പ്. ആദ്യമായാണു വളർത്തുനായയുമായുള്ള ചങ്ങാത്തത്തിന്റെ കഥ കീർത്തി തുറന്നു പറയുന്നത്. ‘മഹാനടി’യിലൂടെ ദേശീയ പുരസ്കാരം നേടിയ കീർത്തിയുടെ ആരാധകർ കടൽത്തീരത്തു നിന്നുള്ള ചിത്രങ്ങൾ ഹൃദയപൂർവം സ്വീകരിച്ചു.

വളരെ കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലെത്തിയ താരമാണു കീർത്തി. നിർമാതാവ് സുരേഷിന്റെയും നടി മേനകയുടേയും മകൾ എന്ന മേൽവിലാസമില്ലാതെ തന്നെ സ്വന്തം പ്രതിഭയിലൂടെ നായികാപദവി നേടി. ജന്മനാ കിട്ടിയ അഭിനയശേഷിയിലൂടെ കീർത്തിയിലേക്കു ദേശീയ പുരസ്കാരം വന്നണഞ്ഞതു തമിഴ് ചിത്രത്തിനാണ്. നാഷനൽ അവാർഡ് ലഭിച്ചതിനു ശേഷം സമൂഹമാധ്യമങ്ങളിൽ കീർത്തിയുടെ ഗ്രാഫ് ഉയർന്നു. ഫോളോവേഴ്സുമായി കീർത്തി നിരന്തരം വിശേഷങ്ങൾ പങ്കുവച്ചു. കഴിഞ്ഞ ആഴ്ച യോഗാ ദിനത്തിൽ കീർത്തി പങ്കുവച്ച രണ്ടു ഫോട്ടോകൾ വൈറലായിരുന്നു. നടരാജാസനം, വൃക്ഷാസനം എന്നിങ്ങനെ രണ്ടു യോഗാ പൊസിഷനുകളായിരുന്നു ഫോട്ടോ. സമ്മർദം കുറയ്ക്കാനും വിഷാദം നിയന്ത്രിക്കാനും സഹായിക്കുന്ന മുറയാണു നടരാജാസനം. ഈ പൊസിഷനിൽ യോഗ ചെയ്യുമ്പോൾ രക്തചംക്രമണം മെച്ചപ്പെടുന്നു. ദഹനവും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനവും മെച്ചപ്പെടുന്നു. അതേസമയം, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനുള്ളതാണു വൃക്ഷാസനം. നാഡികളുടെയും പേശികളുടെയും സംയോജിത പ്രവര്‍ത്തനം ഊഷ്മളമാക്കുന്നതിനു വൃക്ഷാസനം സഹായകരമാണ്.

2 - keerthy

ഇപ്പോൾ തെന്നിന്ത്യയില്‍ തിരക്കേറിയ നായികമാരിലൊരാളാണ് കീർത്തി. മോഹൻലാല്‍ നായകനായ ഗീതാഞ്‍ജലിയിലൂടെയാണു കീർത്തി വെള്ളിത്തിരയിലെത്തിയത്. അതേസമയം, നടിയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത് ഇതരഭാഷാ ചിത്രങ്ങളിലൂടെയാണ്. നടി സാവിത്രിടെയുടെ കഥ പ്രമേയമാക്കിയ ‘മഹാനടി’ ദേശീയ തലത്തിൽ ചർച്ചയായി. ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ് കീർത്തിയുടേതായി ഉടൻ പുറത്തിറങ്ങാനുള്ളത്.