Thursday 19 August 2021 01:00 PM IST : By സ്വന്തം ലേഖകൻ

ഒക്ടോബർ ഒന്നുമുതൽ പ്രവേശിക്കാം, സഞ്ചാരികൾക്കു മുന്നിൽ വാതിൽ തുറന്ന് മൗറീഷ്യസ്

mauritious 1

വിനോദസഞ്ചാരികൾക്കായി വാതിൽ തുറന്ന് മൗറീഷ്യസ്. ഒക്ടോബർ ഒന്നു മുതൽ ലോകസഞ്ചാരികൾക്ക് മൗറീഷ്യസിലേക്ക് പ്രവേശിക്കാം. കോവിഡ് പ്രതിസന്ധി മൂലം വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനത്തിൽ വലിയ ഇടിവാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്നാണ് വിനോദസഞ്ചാരമേഖലയെ ഉയർത്താൻ ഗവൺമെന്റ് ശ്രമം തുടങ്ങിയിരിക്കുന്നത്.

mauritious 2

രണ്ടു ഡോസ് വാക്സിനെടുത്ത സഞ്ചാരികൾക്കാണ് മൗറീഷ്യസിലേക്ക് പ്രവേശനം അനുവദിക്കുക. ഇതു കൂടാതെ യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും എടുത്തിരിക്കുന്ന ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിൽ കരുതണം. മൗറീഷ്യസിലെത്തിയാൽ‌ സഞ്ചാരികൾ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല. നേരിട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കടക്കാം. ജൂലൈ പകുതിയോടെ മൗറീഷ്യസ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും 14 ദിവസത്തെ ക്വാറന്റീൻ ഉൾപ്പെടെയുള്ള നിബന്ധനകളുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ ഒന്നുമുതൽ ഇളവുകളോടെ ലോകസഞ്ചാരികൾക്ക് മൗറീഷ്യസിലേക്ക് കടക്കാം എന്ന് ടൂറിസം പ്രമോഷൻ അതോറിറ്റി ഡയറക്ടർ അരവിന്ദ് ബന്ധൻ അറിയിച്ചു.


Tags:
  • Manorama Traveller