Friday 25 June 2021 02:27 PM IST : By Staff Reporter

ഷിംലയുമായുള്ള പ്രണയം വിടാതെ ധോണി: മനോഹരമായ വീടിനു മുന്നിൽ നിന്നു ഗംഭീര ചിത്രങ്ങൾ

1 - dhoni

ക്രിക്കറ്റിൽ നിറഞ്ഞു നിന്ന കാലത്തും യാത്രകൾക്കു പ്രാധാന്യം നൽകിയിരുന്ന കായിക താരമാണ് എംഎസ് ധോണി. കളിക്കളത്തിൽ നിന്നു മാറി നിൽക്കുമ്പോൾ ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുന്നതിലും ധോണി മികവു കാണിക്കാറുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ ലോക്ഡൗൺ വിരസത മാറ്റാൻ ധോണി പോയതു ഷിംലയിലേക്കാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന പന്ത്രണ്ടോളം പേരാണ് ധോണിക്കൊപ്പം ഉള്ളത്. ധോണിയുട ഭാര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ധോണി ഇപ്പോഴുള്ള ലൊക്കേഷൻ വ്യക്തമാക്കിയത്. മനോഹരമായ ഒരു ബാഗുമായി മകൾ സിവ ഷിംലയിലെ ഹോം േസ്റ്റയുടെ മുറ്റത്തു കൂടി നടക്കുന്നതാണ് ചിത്രങ്ങളിലേറെയും.

4 - dhoni

തടിയിൽ നിർമിച്ച ഹോംേസ്റ്റയിലാണ് താമസം. വീടിനു ചുറ്റും മലനിരയാണ്. പൂക്കള്‍ കൊണ്ട് അലങ്കരിച്ചതാണ് ഈ ഹോം േസ്റ്റ. ആകര്‍ഷകമായ നിറങ്ങളിലുള്ള പെയിന്റാണ് വില്ലയുടേത്. വീടിന്റെ മുകള്‍ നിലയുടെ നിറം ചുവപ്പ്. താഴത്തെ നില മരത്തടിയില്‍ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. വീടിനു ചുറ്റും പിങ്ക് നിറത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്നു. വീടിനു മുറ്റത്ത് ആകർഷകമായ ഒരു ഹട്ട്. ഫോട്ടോയ്ക്കു പറ്റിയ ലൊക്കേഷനാണിതെന്നു ഫോട്ടോകൾ വ്യക്തമാക്കുന്നു. ധോണിയുടെ പ്രിയപ്പെട്ട അവധികാല ഡെസ്റ്റിനേഷനാണ് ഷിംല. മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് കുടുംബത്തോടൊപ്പം ധോണി ഷിംലയിൽ വരുന്നത്. 2018ൽ ഒരു പരസ്യ ചിത്രത്തിനു വേണ്ടി ആദ്യമായി ഷിംലയിൽ എത്തിയ ധോണി പിന്നീട് ആ സ്ഥലവുമായി കടുത്ത പ്രണയത്തിലായി. അടുത്ത യാത്ര എവിടേയ്ക്കെന്നു ചോദിച്ചാലും ധോണിയുടെ മറുപടി വ്യത്യാസപ്പെടില്ല – ഷിംല, നോ ഡൗട്ട്.

3 - dhoni