Wednesday 28 July 2021 11:46 AM IST : By സ്വന്തം ലേഖകൻ

ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി ധോലവീര, പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആകെ 40 ഇടങ്ങൾ

dholavira 1

ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഗുജറാത്തിലെ ധോലവീര യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി. ഈ മാസം 16 ന് ആരംഭിച്ച യുനെസ്കോയുെട ഓൺലൈൻ യോഗമാണ് പുതിയ പട്ടിക പുറത്തിറക്കിയത്. ധോലവീര കൂടി ഉൾപ്പെട്ടത്തോടെ ഗുജറാത്തില്‍ നിന്നു മാത്രം നാല് ഇടങ്ങളുണ്ട് യുനെസ്കോ പൈതൃകപട്ടികയിൽ.. ചമ്പാനിർ, റാണി കി വാവ്, അഹമ്മദാബാദ് നഗരം തുടങ്ങിയവയാണ് മറ്റുള്ളവ.

dholavira 2

ബിസി 2500 ൽ സിന്ധുനദീതീരത്ത്, ഇന്നത്തെ പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിൽ നിലനിന്ന സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഹാരപ്പ. മോഹൻജൊദാരോ, ഹാരപ്പ എന്നിവ അക്കാലത്തെ വൻ നഗരങ്ങളും കാളിബംഗൻ, ധോലവീര, ലോത്തൽ തുടങ്ങിയവ പ്രശസ്ത പട്ടണങ്ങളുമായിരുന്നു എന്നാണ് കണക്കാക്കുന്നത്.

dholavira 3

ധോലവീര കൂടി ഉൾപ്പെട്ടത്തോടെ ഇന്ത്യയിൽ നിന്ന് ലോക പൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇടങ്ങൾ 40 ആയി. തെലങ്കാനയിലെ വാറങ്കലിലുള്ള രാമപ്പ ക്ഷേത്രവും കഴിഞ്ഞ ദിവസം പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

Tags:
  • Manorama Traveller