ADVERTISEMENT

'കത്തീഡ്രൽ ഓഫ് ഹോളി നേമി’ൽ കുർബാന നടക്കുകയാണ്. അകത്തു പ്രവേശിച്ചപ്പോൾ ഒരു ഫെയറി ടെയിലിന്റ ഒരു പേജ് മറിച്ചതുപോലെ തോന്നി. ക്രിസ്മസ് റീത്തും , ബെല്ലും, തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന പള്ളിയ്ക്ക് ഉൾവശം കണ്ടപ്പോൾ ക്രിസ്മസ് തൊട്ടടുത്തെത്തിയ അനുഭവം. ദക്ഷിണ മുംബൈയിലെ കോളാബയിലാണ് റോമൻ കത്തോലിക്കാ കത്തീഡ്രലായ ' കത്തീഡ്രൽ ഓഫ് ഹോളി നേം'. ബോബെ ആർച്ച് ബിഷപ്പിന്റെയും ബോബെ അതിരൂപതയുടെയും ആസ്ഥാനമാണ് ഈ കത്തീഡ്രൽ . ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ഇവിടെയെത്താം. ക്രിസ്മസ് ആയതിനാൽ മുകളിലെ അലങ്കാര ലൈറ്റുകളുടെ താഴെ പ്രത്യാശ (hope) എന്ന് എഴുതി മുന്ന് മാലാഖമാരെ തൂക്കിയിരുന്നു. രാത്രിയിലെ ഇരുട്ടിൽ ആ മങ്ങിയ പ്രകാശത്തിൽ മാലാഖമാരെ നോക്കിയപ്പോൾ ബേത് ലെഹെമിൽ ആട്ടിടയന്മാർക്ക് ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞ വചനം ഓർമ്മയിൽ വന്നു. "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം!...പള്ളിയിലെ ഗായക സംഘത്തിന്റെ മനോഹരമായ ആലാപനം ആ അന്തരീക്ഷത്തിൽ ഭക്തിയിലുപരിയായി എന്തോ വല്ലാത്തൊരനുഭൂതി നിറച്ചു.

ഗോഥിക് വാസ്തുവിദ്യ എന്ന വിസ്മയം

mumbaichurch2
ADVERTISEMENT

കത്തീഡ്രലിന്റെ ഗോഥിക് വാസ്തുവിദ്യ വളരെ ആകർഷണീയമാണ്. ഫ്ലയിങ് ബട്ടറപ്പുകൾ, ശിഖരങ്ങൾ, െസ്റ്റയിൻ ഗ്ലാസ്, ഫ്രെസ്കോകൾ, കത്തീഡ്രലിനു സ്വന്തമായുള്ള പൈപ്പ് ഓർഗൻ, പ്രസംഗപീഠം, അൾത്താരയിലെ ഒറ്റക്കൽ മാർബിൾ (ബലി) പീഠം എന്നിവ ഹോളി നേം കത്തീഡ്രലിന്റെ പ്രത്യേകതയാണ്. പോൾ ആറാമൻ മാർപ്പാപ്പ സമ്മാനിച്ച മണിയും ( a stole decorated in gold) ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ നൽകിയ സ്വർണ്ണം കൊണ്ട് അലങ്കരിച്ച ളോഹയും പന്ത്രണ്ടാമൻ പയസ് മാർപ്പാപ്പ സമ്മാനിച്ച ചുവന്ന തോപ്പിയും കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്നു.

mumbaichurch3

കത്തീഡ്രൽ ഓഫ് ഫോളി നെയിം നിർമ്മിക്കുന്നതിന് മുൻപ് ദക്ഷിണ മുംബൈയിലെ 1767 പണിത ഫോർട്ട് ചാപ്പലിനെ കേന്ദ്രീകരിച്ചായിരുന്നു കുർബാന അർപ്പിച്ചിരുന്നത്. ദൂരെ നിന്നു വരെ വിശ്വാസികൾ ഞായറാഴ്ച കുർബാനയ്ക്ക് വന്നിരുന്നു. എല്ലാവരേയും ഉൾക്കൊള്ളാനുള്ള സ്ഥലം ആ ചെറിയ ചാപ്പലിന് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അന്നത്തെ ആർച്ച് ബിഷപ്പ് തിയോഡോർ ഡൽ ഹോഫ് (Theodore Dalhoff) പുതിയ പള്ളിപണിയാൻ സ്ഥലം അനുവദിക്കുന്നത്. 1905 ജനുവരി 15 ന് പള്ളി ആരാധനയ്ക്കായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.

ADVERTISEMENT

1942 ന്റെ തുടക്കത്തിൽ പള്ളിയുടെ പദവി "പ്രൊ - കത്തീഡ്രലായി " ഉയർത്തി. 1964 മാർച്ച് 3 ന് ഒരു സമ്പൂർണ്ണ കത്തീഡ്രലായി തീർന്നു. 1998 ൽ കത്തീഡ്രൽ ഒരു പൈതൃക കെട്ടിടമായി അംഗീ കരിക്കപ്പെട്ടു. കത്തോലിക്കരു മാത്രമല്ല സ്വദേശിയരും വിദേശിയരും ഇതിന്റെ ഗോഥിക് രീതിയിലുള്ള വാസ്തുവിദ്യ കാണാൻ ഇവിടെ എത്താറുണ്ട്.

ക്രിസ്മസ് നൽകുന്ന സന്തോഷം

mumbaichurchh
ADVERTISEMENT

കഴിഞ്ഞ ക്രിസ്മസ് കാലം. മുംബൈയിലെ കൊളാബ കോസ് വേയിലൂടെ നടക്കുകയായിരുന്നു. തിരക്കും ബഹളവും , വഴിയോരക്കച്ചവടക്കാരും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ആൾക്കാരുമെല്ലാം ചേർന്ന തിരക്കുള്ള ഒരു രാത്രി. ഡിസംബറിന്റെ കുളിരും വഴിയരികിലുള്ള വിളക്കുകളും ആസ്വദിച്ച് കുടുംബ സമേതം നടന്ന് ഞങ്ങൾ റീഗലിനു സമീപമെത്തി.

ചുറ്റിലും കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമ്മപെടുത്തലായി നിലകൊള്ളുന്ന കെട്ടിട്ടങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിലൂടെ നടന്ന പ്രതീതി ആ രാത്രി സമ്മാനിച്ചു. ഇംഗ്ലിഷ് നോവലുകളിൽ വായിച്ചു കേട്ടിട്ടുള്ള കാസിലുകളെ (castle) ഓർമ്മപ്പെടുത്തുന്നവയായിരുന്നു അവിടത്തെ കെട്ടിടങ്ങൾ. ചെറിയ അറ്റകുറ്റ പണികൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്നും അവ പണ്ടത്തെ അതേ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു. അതിൽ തന്നെ എടുത്തുപറയേണ്ടത് ഏകദേശം 130 കൊല്ലം പഴക്കമുള്ള ഹോളി നേം കത്തീഡ്രൽ ആയിരുന്നു. ഗ്രേ സ്‌റ്റോണിൽ വൈറ്റ് ഔട്ട് ലൈനോടുകൂടിയാണ് കത്തീഡ്രൽ നിർമ്മിച്ചിരിക്കുന്നത്. വളരെ ഉയർന്നതും കൂർത്തതുമായ കമാനങ്ങൾ. പുറത്ത് നിന്നു നോക്കുമ്പോൾ തന്നെ മനോഹരമായിരുന്നു അവ.

പല വർണ്ണങ്ങളിലുള്ള ജാലകപാളികളും, ശിഖരങ്ങൾ, ആർച്ചുകൾ, വർണ്ണങ്ങളാൽ അലങ്കരിച്ച കണ്ണാടികൾ, കമാനങ്ങൾ, ചുമർചിത്രങ്ങൾ... തുടങ്ങിയ ഗോഥിക് ഫീച്ചറുകൾ നേരിട്ട് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

വർണങ്ങളിൽ തിളങ്ങുന്ന പള്ളി

ഇറ്റലിയൻ പുരോഹിതൻ അന്റോണിയോ മോസ്ചെമി (Antonio Moschemi) ഒരു വർഷം കൊണ്ട് സീലിങ്ങിലും മതിലുകളിലും പെയിന്റ് ചെയ്തിട്ടുള്ള ചുമർചിത്രങ്ങൾ നയന മനോഹരമായ കാഴ്ചയായിരുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സിൈസ്റ്റൻ ചാപ്പലിൽ നിന്ന് ചിത്രകാരൻ പ്രചോദനം ഉൾക്കൊണ്ടതാണെന്ന് തോന്നിപോകും. ആദവും ഹവ്വയുടേയും കഥകൾ മുതൽ അബ്രഹാം, യാക്കോമ്പ്, നോഹ, മോശ , ക്രിസ്തുവിന്റെ പീഢാനുഭവവും കുരിശു മരണവും പുതരുഥാനവും വരെ സീലിങ്ങിലെ ചുമർചിത്രങ്ങളിൽ കാണാം. അൾത്താരയുടെ മുകളിലായി സ്ഥാപിച്ച ചിത്ര പണികൾ ചെയ്ത െസ്റ്റയിൻഡ് ഗ്ലാസ്സ് ജനാലകൾ ജർമ്മനിയിലെ മ്യൂനിച്ചിൽ നിന്ന് കൊണ്ടുവന്നവയാണ്. അവ അത്താരയുടെ മുകളിലായി സ്ഥാപിച്ചിരിക്കുന്നു. മധ്യഭാഗത്തുള്ള ചിഹ്നം രണ്ട് മാലാഖമാർ താങ്ങി പിടിച്ചിരിക്കുന്ന ഈശോയുടെ പരിശുദ്ധ നാമത്തെ പ്രതിനിധാനം ചെയ്യുന്നു. ഇടതു ഭാഗത്തെ ജനാലയിൽ മംഗളവാർത്ത, ഗബ്രയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെടുത്ത് തുടങ്ങിയവ ചിത്രീകരിച്ചിരിക്കുന്നു. വലതു ഭാഗത്തെ ജനാല ക്രിസ്തുവിന്റെ ജനനം ആലേഖനം ചെയ്തിരിക്കുന്നു. ഇതിനു താഴെയായി കാണുന്ന രണ്ടു ജനാലകൾ ജോ മെട്രിക്കൽ ഡിസൈൻ നിറഞ്ഞതായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ ജനാലകൾ നശിച്ചു പോകാതിരിക്കാൻ ഊരി സൂക്ഷിച്ചിരുന്നു. യുദ്ധത്തിനു ശേഷം വീണ്ടും പിടിപ്പിക്കുകയായിരുന്നെന്നും പറയപ്പെടുന്നു.

ഹോളി നേo കത്തീഡ്രലിലെ കുർബാന എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും നൽകി.

കുർബാന കഴിഞ്ഞിട്ടുo കുറെ നേരം അവിടെ തന്നെ ഇരുന്നു.

ADVERTISEMENT