Friday 17 April 2020 04:42 PM IST

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! വീട്ടിലും തൊടിയിലും പാമ്പുകൾ കയറാതിരിക്കാന്‍ ഇതാ ചില ടിപ്സ്

Shyama

Sub Editor

Snakes

വീടുകളിലേക്കും പറമ്പിലേക്കും പാമ്പുകൾ വരുന്ന വാർത്തകൾ നമ്മൾ ധാരാളം വായിക്കുന്നുണ്ട്. ചൂടുകാലമാണ് പാമ്പുകൾ തണുപ്പ് തേടി പുറത്തേക്കിറങ്ങാനുള്ള സാധ്യത ഈ സമയം വളരെ കൂടുതലാണ്. അതുകൊണ്ട് പല മുൻകരുതലുകളും എടുത്ത് വെക്കേണ്ടതുണ്ട്.

പരിസര ശുചിത്വമാണ് ഏറ്റവും പ്രധാനം.

* വീട്ടുമുറ്റത്തെ പുല്ല് വെട്ടി നിർത്തുക. പറമ്പിലും മുറ്റത്തും ഇടവിട്ട് തുളസി പോലുള്ള ചെടികൾ നട്ടുപിടിപ്പിക്കുക.

* വീടിന്റെ പരിസരത്തു ഇടയ്ക്കിടെ ചവറു കൂട്ടിയിട്ട് കത്തിക്കുന്നതും പുകയിടുന്നതും നല്ലതാണ്.

*വീടിനു ചുറ്റും മാളങ്ങളോ കുഴികളോ ഉണ്ടെങ്കിൽ അടക്കുക. വെള്ളം കെട്ടിക്കിടക്കാനും അനുവദിക്കാതിരിക്കുക.

* മീനുകൾ, ചെറുകിളികൾ എന്നിവ വളർത്തുന്ന ഇടങ്ങൾ പ്രതേകം ശ്രദ്ധിക്കുക. അതിനു ചുറ്റും വലകളിടുന്നത് നല്ലതാണ്.

*പൊട്ടിക്കിടക്കുന്ന പൈപ്പുകൾ വായുകടക്കാനുള്ള ഇടങ്ങൾ ജനാലകൾ എന്നിവയ്ക്ക് പൊട്ടലോ കേടുപാടുകളോ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കുക.

* വീട്ടിലേക്കുള്ള വിറക്, ഓല ഒക്കെ കഴിവതും പുറത്ത് അടുക്കിയിടാതെ അടച്ചുറപ്പുള്ള പെട്ടികളിലോ മറ്റോ വെകക്കാം.

* പാമ്പുകൾ വീട്ടിനുള്ളിലേക്ക് കയറാതിരിക്കാൻ ഒരു ലിറ്റർ വെള്ളം, 100ml മണ്ണെണ്ണ, 100ml വേപ്പെണ്ണ എന്നിവ ചേർത്തിളക്കിയ മിശ്രിതം വീടിനു ചുറ്റും തളിക്കാവുന്നതാണ്.

* പാലക്കയം, വെളുത്തുള്ളി, കടുക് എന്നിവ ചകിരിയിൽ വെച്ച് വീടിനു പുറത്ത് വെച്ച് പുകയ്ക്കുകയും ചെയ്യാം.

* പാമ്പുകടി ഏറ്റാൽ ഉടൻ തന്നെ കടികൊണ്ടതിനു 2 ഇഞ്ച് മുകളിലായി ഒരു തുണി കൊണ്ട് നന്നായി മുറുക്കി കെട്ടി മുറിവിലെ രക്തം താഴേക്ക് ഒഴുകി പോകാൻ അനുവദിക്കണം. വിഷം വ്യാപിക്കയാതിരിക്കാനാണ് ഇത് ചെയ്യുന്നത്.

വെച്ച് താമസിപ്പിക്കാതെ ഡോക്ടറുടെ അടുത്ത് എത്തിക്കുക.

കടപ്പാട്: ഡോ. ഗംഗ വി. യു., ഡെപ്യൂട്ടി ഫിസിഷ്യൻ, ആര്യവൈദ്യശാല, തൃക്കാക്കര.