Friday 10 June 2022 03:25 PM IST : By സ്വന്തം ലേഖകൻ

പ്ലസ് ടു കഴിഞ്ഞ് എന്തു പഠിക്കണം? രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി

plus-two456767vhj

‘കോവിഡ് കഴിഞ്ഞില്ലേ, ഇനി ടൂറി സത്തിനും മെഡിക്കല്‍ ഫീല്‍ഡിനുമാണ് സ്േകാപ്. മോളെ ഇതിലൊന്നിനു വിട്ടാല്‍ മതി’ എന്ന് ഒരമ്മാവന്‍.

‘ഒരു വര്‍ഷം കഴിഞ്ഞു മറ്റൊരു മഹാമാരിയോ േകാവിഡിെന്‍റ അടുത്ത തരംഗമോ വന്നാല്‍ തീരാനുള്ളതേയുള്ളൂ ടൂറിസം. കംപ്യൂട്ടര്‍ പഠിക്കുന്നതാ എന്തു െകാണ്ടും നല്ലത്.  വീട്ടിലിരുന്നാേണലും എത്ര പേരാണ് േജാലി െചയ്തത്...’ എന്നു മറ്റൊരമ്മാവന്‍.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ കഴിയുന്നതോടെ ഉപദേഷ്ടാക്കളുെട ചാകരയാണ്. എല്ലാം േകട്ട് ആശങ്കയിലാകുന്നതു രക്ഷിതാക്കളും. അമ്മമാര്‍ക്കാണ് ഇക്കാര്യത്തില്‍ ടെന്‍ഷനേറെയും! മക്കളുെട ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് എപ്പോഴും സംശയവുമാണ്. അവയ്ക്കുള്ള വിദഗ്ധ  മറുപടികള്‍ ഇതാ.

പത്ത്, പന്ത്രണ്ട് ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ ഉപരിപഠനത്തിന് കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

മറ്റുള്ളവരുെട അഭിപ്രായം കേട്ടല്ല, മക്കളുെട താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തി വേ ണം ഉപരിപഠനത്തിനുള്ള േകാഴ്സ് തിരഞ്ഞെടുക്കാന്‍. വിദ്യാര്‍ഥികളുടെ കഴിവു മാത്രമല്ല, കഴിവുകേടും വിലയിരുത്തണം. ഉപരിപഠനം ഇന്ത്യയിലാണോ, വിദേശത്താണോ എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം.

പത്താം ക്ലാസ്സിനു ശേഷം പ്ലസ്ടു കോംബിനേഷന്‍ തിരഞ്ഞെടുക്കുന്നത്, പ്ലസ്ടുവിന് ശേഷം പഠിക്കാന്‍ താല്‍പര്യമുള്ള ഉന്നത വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി വേണം.  ബിരുദശേഷം സിവില്‍ സര്‍വീസ് പരീക്ഷയെഴുതണമെന്നു േമാഹമുള്ളവര്‍ക്ക് അഭിരുചിക്കിണങ്ങുന്ന ഹ്യുമാനിറ്റീസ് കോംബിനേഷന്‍ എടുക്കാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാൻ കൊമേഴ്സ്, ബിസിനസ് ഗ്രൂപ്പെടുക്കാം. ഡിസൈന്‍, നിയമം, കേന്ദ്ര സര്‍വകലാശാല കോഴ്സുകള്‍, മാനേജ്മെന്‍റ് പ്രോഗ്രാം എന്നിവയ്ക്ക് ഏത് പ്ലസ്ടു ഗ്രൂപ്പും മതിയാകും. എൻജിനീയറിങ്ങില്‍ താല്‍പര്യമില്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സും, മെഡിക്കല്‍, കാര്‍ഷിക കോഴ്സുകളില്‍ താല്‍പര്യമില്ലെങ്കില്‍ ബയോളജി ഗ്രൂപ്പും ഒഴിവാക്കാം.

ഏറ്റവും പ്രധാനം കുട്ടികളുെട അഭിരുചി ആണെന്നു പറഞ്ഞല്ലോ. പല വഴികളിലൂെട ഇതു കൃത്യമായി കണ്ടെത്താം. രക്ഷിതാക്കള്‍, ക്ലാസ് ടീച്ചര്‍, വിദ്യാർഥി എന്നിവര്‍ ഒ രുമിച്ചിരുന്നുള്ള ആശയവിനിമയമാണ് ഏറ്റവും നല്ലത്. കുട്ടികളുെട യഥാർഥ കഴിവ് തിരിച്ചറിയാന്‍ കഴിവുള്ള അധ്യാപകരെയും ഈ പാനലില്‍ ഉള്‍പ്പെടുത്താം.

എജ്യുക്കേഷനല്‍ കൗണ്‍സിലറുടെ മേൽനോട്ടത്തിൽ സൈക്കോമെട്രിക്/ അഭിരുചി/ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുക്കുന്നതാണ് അടുത്ത വഴി. ഇതില്‍ ലഭിക്കുന്ന സ്കോർ ഭാവിപഠനത്തിനുള്ള വഴികാട്ടിയാകും.

അഭിരുചി കണ്ടെത്താനുള്ള മികച്ച ആപ്ലിക്കേഷൻസ് ഡൗണ്‍ലോഡ് െചയ്തും പരീക്ഷിക്കാം. ലോജിക്കൽ, അ നലിറ്റിക്കൽ, ന്യൂമെറിക്കൽ, റീസണിങ് തുടങ്ങി നിരവധി ഘടകങ്ങളിലൂടെയാണ് ഇവിടെ അഭിരുചി കണ്ടെത്തുക. മ നോരമയുെട എജ്യുക്കേഷന്‍ പോര്‍ട്ടലായ മനോരമ െഹാെെറസണില്‍ (manoramahorizon.com) അഭിരുചി കണ്ടെത്താനുള്ള വിവിധ െടസ്റ്റുകള്‍ ഉണ്ട്. ഒരു കരിയര്‍ വിദഗ്ധൻ നിര്‍ദ്ദേശിക്കുന്ന ആധികാരികതയുള്ള െവബ്െെസറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴിയും അഭിരുചി കണ്ടെത്താം.

പ്രവേശന പരീക്ഷകള്‍ ലക്ഷ്യമിട്ടാണോ കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടത് ?

ഉപരിപഠനത്തിനായി താല്‍പര്യപ്പെടുന്ന കോഴ്സുകളുടെ അഡ്മിഷന്‍ അനുസരിച്ചാണ് പ്രവേശന പരീക്ഷകള്‍ തിരഞ്ഞെടുക്കേണ്ടത്. 10ാം ക്ലാസ് കഴിഞ്ഞയുടനെ രക്ഷിതാക്കള്‍ മക്കളെ എൻജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളായ JEE (Main), അഡ്വാന്‍സ്ഡ്, നീറ്റ് പരീക്ഷ കോച്ചിങ്ങോടു കൂടി പ്ലസ്ടുവിന് വിടാറുണ്ട്. എന്നാല്‍  കോഴ്സുകളോട് താല്‍പര്യമില്ലാത്ത കുട്ടികളെ വിടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.  

പ്ലസ്ടുവിനുശേഷം എൻജിനീയറിങ് ബിരുദമെടുത്ത് എൻജിനീയറാകാന്‍  താല്‍പര്യമുള്ളവരെ പ്രസ്തുത കോഴ്സിന്‍റെ പ്രവേശന പരീക്ഷാ കോച്ചിങ്ങിനു വിടാം. ഡോക്ടറാകാന്‍ താല്‍പര്യമുള്ളവരെ നീറ്റ് കോച്ചിങ്ങിനു വിടാം. അല്ലാതെ പ്രവേശനപരീക്ഷയെ മുന്‍നിര്‍ത്തി കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത്, ചെരുപ്പിന്‍റെ അളവിനനുസരിച്ച് പാദം മുറിക്കുന്നതു പോലെയാണ്.

ഏത് പ്ലസ്ടു ഗ്രൂപ്പെടുത്താലും പഠിക്കാവുന്ന ഉപരിപഠന മേഖലകള്‍, പ്രവേശന പരീക്ഷകള്‍ ഏതൊക്കെ ?

രാജ്യത്തെ സര്‍വകലാശാലകളിലെ ബിഎസ്‌സി, ബിഎ, ബികോം ബിരുദ പ്രോഗ്രാമുകള്‍, ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുകള്‍, വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന  ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം, ഇന്‍റഗ്രേറ്റഡ് നിയമ പഠന കോഴ്സുകളായ ബിഎസ്‌സി എല്‍എല്‍ബി, ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പ്രോഗ്രാമുകള്‍, കേന്ദ്ര സർവകലാശാല ബിരുദ കോഴ്സുകള്‍, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്മെന്‍റ്, ഏവിയേഷന്‍ മാനേജ്മെന്‍റ്, കൾനറി ആര്‍ട്സ് തുടങ്ങിയ കോഴ്സുകള്‍ ഇവയില്‍പ്പെടും.

ദേശീയ നിയമസര്‍വകലാശാലകളില്‍ ഇന്‍റഗ്രേറ്റഡ് നിയമപഠനത്തിന് CLATഉം ഡിസൈന്‍ കോഴ്സുകള്‍ക്ക് UCEED, NIFT, NID പ്രവേശന പരീക്ഷകളെഴുതാം. ഹോട്ടല്‍ മാനേജ്മെന്‍റ് പ്രോഗ്രാമിന് JEE (Joint Entrance Examination),  കേന്ദ്ര സര്‍വകലാശാലകളില്‍ CU-CET പരീക്ഷകള്‍ക്ക് തയാറെടുക്കണം. ഡീംഡ് സര്‍വകലാശാലകള്‍ക്ക് അവരുടേതായ പ്രവേശന പരീക്ഷകളുണ്ട്. ഉദാഹരണമായി VIT, Manipal, Sastra, Symbiosis, Jindal University പ്രവേശന പരീക്ഷകള്‍.

ചെന്നൈ െഎെഎടിയിെല എച്ച്എസ്എസ്ഇ, േറാത്തക്കിലും ഇന്‍േഡാറിലുമുള്ള െഎെഎഎമ്മുകളില്‍ ഇന്‍റഗ്രേറ്റഡ് മാേനജ്മെന്‍റ്, െെഹദരബാദിലെ ഇഎഫ്എല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലിഷ് & േഫാറിന്‍ ലാംഗ്വേജ് എന്നിവയും ഇക്കൂട്ടത്തില്‍ െപടുന്നു.

plustwo997gbjkii ഡോ. ടി. പി. സേതുമാധവന്‍ എജ്യുക്കേഷന്‍ & കരിയര്‍ കണ്‍സല്‍റ്റന്‍റ്, പ്രഫസര്‍, ട്രാന്‍സ്ഡിസിപ്ലിനറി യൂണിേവഴ്സിറ്റി ഓഫ് െഹല്‍ത് സയന്‍സ് ആന്‍ഡ് ടെക്നോളജി, െബംഗളൂരു

എൻജിനീയറിങ്ങില്‍ താല്‍പര്യമുണ്ടെങ്കില്‍ എങ്ങനെ തയാറെടുക്കണം ?

പ്ലസ് ടുവിന്  ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് എടുക്കണം. പഠനത്തോടൊപ്പം പ്രവേശന പരീക്ഷയ്ക്കും തയാറെടുക്കാം. ഐഐടി, എന്‍ഐടി, ഐഐഐടികള്‍ എന്നിവിടങ്ങളില്‍ ബിടെക്ക് പഠനമാണ് ലക്ഷ്യമെങ്കില്‍ പ്ലസ് ടുവിന് ശേഷം JEE (Main), തുടര്‍ന്ന് JEE (Advanced) പരീക്ഷകള്‍ എഴുതണം. ഇ ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്‌സയന്‍സ് ആൻഡ് ടെക്നോളജി (ISSAT) ല്‍ JEE. മെയിന്‍, അഡ്വാന്‍സ്ഡ് സ്കോറുകള്‍ വേണം. കേരളത്തിലെ എൻജിനീയറിങ് കോളേജുകളില്‍ പഠിക്കാന്‍ KEAM എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതണം.

പ്ലസ് ടുവിന് ശേഷം മെഡിക്കല്‍, ഡെന്‍റല്‍, കാര്‍ഷിക, വെറ്ററിനറി കോഴ്സുകള്‍ പഠിക്കാന്‍ ?

ബയോളജി ഗ്രൂപ്പെടുത്തവര്‍ക്ക് നീറ്റ് (NEET– National Eligibility cum Entrance Test) എഴുതണം. നീറ്റിന് രണ്ടു വര്‍ഷം പ്ലസ്ടു പഠനത്തോടൊപ്പം തയാറെടുക്കണം. മൊത്തം 720 മാര്‍ക്കാണ് നീറ്റ് പരീക്ഷയ്ക്കുള്ളത്. 180 ചോദ്യങ്ങളില്‍ 45 വീതം ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയില്‍ നിന്നാണ്. നീറ്റില്‍ മികച്ച റാങ്ക് നേടിയാല്‍ കുറഞ്ഞ ഫീസില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ഡെന്‍റല്‍, ആയുർവേദ, സിദ്ധ, യുനാനി, കാര്‍ഷിക, വെറ്ററിനറി, ഹോമിയോ, ഫിഷറീസ് കോളജുകളില്‍ പഠിക്കാം.

പ്ലസ് ടുവിനു ശേഷം സയന്‍സ് പഠിക്കാന്‍ ?

സയന്‍സില്‍ ഉപരിപഠനം നടത്താന്‍ ഐസറുകള്‍ (ISER), നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്, ഐഐടികള്‍ തുടങ്ങി നിരവധി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇവിടുത്തെ അഡ്മിഷന് പ്ലസ് ടു പഠനത്തോടൊപ്പം KVPY (കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന) സ്കോളര്‍ഷിപ് ലഭിക്കാന്‍ ശ്രമിക്കണം. ഐസര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയും JEE (അഡ്വാന്‍സ്ഡ്), NEET സ്കോറുകള്‍ വഴിയും ഇന്‍റഗ്രേറ്റഡ് എംഎസ് പ്രോഗ്രാമിലേക്ക് ചേരാം.  

പ്ലസ് ടുവിന് ശേഷം വിദേശത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലുള്ള തയാറെടുപ്പുകള്‍ വിശദമാക്കാമോ?

പ്ലസ്ടു വിന് ശേഷം വിദേശരാജ്യങ്ങളില്‍ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് പഠിക്കാം. ഇതിനായി ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളായ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ മികച്ചതാണ്. അമേരിക്കയില്‍ ഇംഗ്ലിഷ് പ്രാവീണ്യ പരീക്ഷയായ TOEFL (Test of English as a Foreign Language) ഉം, മറ്റു രാജ്യങ്ങളില്‍ IELTS ഉം Inernational  English  Language Testing System) സ്കോറും ആവശ്യമാണ്. ഇതോടൊപ്പം SAT (Scholastic Aptitude Test/ACT Americal College Test) സ്കോര്‍ ആവശ്യമാണ്.  ഇതിനുള്ള തയാറെടുപ്പ് പ്ലസ് വണ്‍ പഠനത്തോടൊപ്പം  നടത്തി, പ്ലസ് ടു ആദ്യ ക്വാർട്ടറില്‍ തന്നെ പരീക്ഷകളെഴുതി മികച്ച സ്കോർ നേടണം. 10 ാം ക്ലാസ്സിലെ മാര്‍ക്ക്, 11 ാം ക്ലാസ്സിലെ പഠന നിലവാരം, ടെസ്റ്റ് സ്കോർ എന്നിവ വിലയിരുത്തിയാണ് വിദേശത്ത് അണ്ടര്‍ഗ്രാജുവേറ്റ് കോഴ്സിന് അഡ്മിഷന്‍ നല്‍കുന്നത്. പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്ക് മുൻപ് പ്രവേശനം ഉറപ്പിക്കാം.   

പ്രവേശന പരീക്ഷ, േവണം ചിട്ടകള്‍

പ്രവേശന പരീക്ഷകളില്‍ വിജയം ലഭിക്കാന്‍ സമയനിഷ്ഠയോടെ ടൈംടേബിളുണ്ടാക്കി പഠിക്കണം. രാവിലെ ആറു മണിക്കെങ്കിലും ഉണരണം. ശ്വസന വ്യായാമം/യോഗ 10-15 മിനിറ്റ് ചെയ്യുന്നത് നല്ലതാണ്. കോച്ചിങ് ക്ലാസുകളില്‍ പോകുന്നതില്‍ തെറ്റില്ല. കോച്ചിങ് ഓണ്‍ലൈനായാലും മതി. സിലബസ് കൃത്യമായി മനസ്സിലാക്കി അതനുസരിച്ചാകണം പഠനം. അടിസ്ഥാനപരമായ കാര്യങ്ങള്‍ ദൃഢപ്പെടുത്തണം. പരമാവധി  മാതൃകാ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക. ടൈം മാനേജ്മെന്റ് ശ്രദ്ധിക്കണം.

ദിവസം അര മണിക്കൂര്‍ വീതം ടിവി കാണാനും കളിക്കാനും ഒക്കെ സമയം മാറ്റിവയ്ക്കണം. പക്ഷേ, സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ ഉപയോഗം ഇവ പരമാവധി കുറയ്ക്കുന്നതാണു നല്ലത്. പൊതുവിജ്ഞാനം മെച്ചപ്പെടുത്താന്‍ പതിവായി പത്രം വായിച്ച് കുറിപ്പുകള്‍ തയാറാക്കുക. അനാവശ്യ മാനസിക പിരിമുറുക്കം ഒഴിവാക്കണം. രക്ഷിതാക്കളും മറ്റുള്ളവരും വിദ്യാർഥികളെ ടെന്‍ഷനടിപ്പിക്കുന്ന രീതിയിലുള്ള സംസാരവും െപരുമാറ്റവും ഒഴിവാക്കുക. പരീക്ഷാപ്പേടിയും വേണ്ട.  ഈശ്വരവിശ്വാസം നല്ലതാണ്. വിജയകഥകള്‍ വായിക്കണം. പഠനത്തിലുടനീളം പോസിറ്റീവ് മനോഭാവം പുലര്‍ത്തണം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോഴും പ്രത്യേക ശ്രദ്ധയും കരുതലും വേണം.

വിദേശപഠനം കരുതലോെട മാത്രം മതി

താല്‍പര്യമുള്ള പഠനമേഖല, തുടര്‍ പഠന, ഗവേഷണ, തൊഴില്‍ സാധ്യതകള്‍ എന്നിവ വിലയിരുത്തി മാത്രമേ വിദേശപഠനം തിരഞ്ഞെടുക്കാവൂ. മനസ്സിനിണങ്ങുന്ന േകാഴ്സ് പഠിക്കാനുള്ള രാജ്യം കണ്ടെത്തുന്നതു േപാലും വളരെ ശ്രദ്ധയോെട വേണം. വിദേശപഠനം ചെലവേറിയതായതിനാല്‍  രക്ഷിതാവിന്‍റെ  സാമ്പത്തിക സ്ഥിതി വിലയിരുത്തണം. സ്കോളര്‍ഷിപ്, അസിസ്റ്റന്‍റ്ഷിപ്, പാര്‍ടൈം തൊഴില്‍ എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതയും അന്വേഷിക്കുക. പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് ഇതിനു മുന്‍പ് പോയവരുെട അഭിപ്രായങ്ങളും ആരായാം.

ബാങ്ക് വായ്പയുടെ സാധ്യതകള്‍ പരിശോധിക്കണം. വീട്ടില്‍ നിന്നു മാറി വിദേശരാജ്യത്ത് ഒറ്റയ്ക്ക് താമസിക്കാനുള്ള പക്വതയുണ്ടോയെന്ന് ആത്മപരിശോധന നടത്തുന്നതും നല്ലതാണ്.

അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ജർമനി, ഫ്രാൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് മലയാളി കുട്ടികള്‍ കൂടുതലും േപാകുന്നത്. േപാകാനുദ്ദേശിക്കുന്ന രാജ്യത്തെക്കുറിച്ചും േകാഴ്സിനെക്കുറിച്ചും വ്യക്തമായി അറിയാന്‍ ഇതോടൊപ്പമുള്ള ആധികാരിക െവബ്െെസറ്റുകള്‍ സഹായിക്കും.

അമേരിക്ക

https://educationusa.state.gov/www.usief.org.in

യുകെ

https://study-uk.britishcouncil.orgwww.britishcouncil.org

www.gov.ikwww.ucas.com

ഓസ്ട്രേലിയ

www.idp.comwww.studyaustralia.gov.au

www.cricos.education.gov.au

കാനഡ

www.educanada.cawww.canada.cawww.immigration.ca

ന്യൂസീലൻഡ്

https://www.studywithnewzealand.govt.nz

www.education.govt.nz

ജർമനി

www.daad.in

https://www.deutschland.de/en/study-in-germany

ഫ്രാൻസ്

www.campusfrance.org

യൂറോപ്യൻ യൂണിയൻ

www.study.euhttps:// www.deutschland.de/en/study-in

സിംഗപ്പൂർ

www.moe.gov.sg

-ഡോ. ടി. പി. സേതുമാധവന്‍, എജ്യുക്കേഷന്‍ & കരിയര്‍ കണ്‍സല്‍റ്റന്‍റ്, പ്രഫസര്‍, ട്രാന്‍സ്ഡിസിപ്ലിനറി, യൂണിേവഴ്സിറ്റി ഓഫ് െഹല്‍ത് സയന്‍സ് ആന്‍ഡ് ടെക്നോളജി, െബംഗളൂരു

Tags:
  • Mummy and Me