Tuesday 28 August 2018 04:50 PM IST : By സ്വന്തം ലേഖകൻ

മക്കളുടെ പുഞ്ചിരി കാണുമ്പോൾ അറിയാതെ ആ കുഞ്ഞിനെ ഒാർത്തു പോകും! ആധിയും കണ്ണീരും കലർന്ന അക്ഷരങ്ങളിൽ ഒരമ്മ എഴുതുന്ന തുറന്ന കത്ത്

abuse

കണ്ണുകൾ എത്ര ഇറുക്കിയടച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല. ഇരുട്ടും നിശബ്ദതയുമെല്ലാം വല്ലാതെ പേടിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിൽ നിറഞ്ഞ ആ കുഞ്ഞിന്റെ മുഖമാണ് ഓർമയിൽ. സിനിമാ തിയറ്ററിനുള്ളിലെ ഇരുട്ടിൽ മനുഷ്യന്റെ രൂപവും പിശാചിന്റെ മനസ്സുമുള്ള ഒരുവന്റെ ക്രൂരതയ്ക്കിരയായ കുഞ്ഞുമാലാഖ. ദൈവമേ, എങ്ങനെ തോന്നി ആ ദുഷ്ടന് േപരക്കുട്ടിയുെട പ്രായമുള്ള ആ കുഞ്ഞിനു നേരേ.....

ഞാന്‍ ഈ പറയുന്നത് ഒരമ്മയുടെ അഭിപ്രായം എന്നു കരുതേണ്ട. കേരളത്തിലെ എല്ലാ അമ്മമാരുടെ മനസ്സിലും  ഇപ്പോൾ തീയാണ്. രാവിലെ സ്വന്തം മക്കളുടെ പുഞ്ചിരി കാണുമ്പോൾ അറിയാതെ ആ കുഞ്ഞിനെ ഒാർത്തു പോകും. പിന്നെ, മനസ്സ് പിടിവി ട്ടൊരു പോക്കാണ്. ആ കുഞ്ഞിന്റെ സ്ഥാനത്ത്  ഞാ ൻ അറിയാതെ എന്റെ മോളായിരുന്നെങ്കിൽ എന്ന തോന്നൽ മനസ്സിന്റെ വാതിലുകൾ ഇടിച്ചു തകർത്തു കയറി വരും. അവളെപ്പോലെ തന്നെയൊരു പത്തു വയസ്സുകാരിയാണല്ലോ എന്റെ മോളും.

നിലത്തു വീണ് മുട്ടിൽ അൽപം തൊലി പോയാൽ പോലും എന്റെ കുഞ്ഞിന് താങ്ങാൻ കഴിയില്ല. അമ്മേന്ന് വിളിച്ചൊരു കരച്ചിലാണ്. ചുറ്റുമുള്ളവരൊക്കെ ആസ്വദിച്ച് സിനിമ കാണുന്നു. അതിനിടയിൽ ആ കുരുന്ന് അനുഭവിച്ചത് എത്ര ക്രൂരമാണ്. ദൃശ്യത്തിൽ പതിഞ്ഞതിനേക്കാൾ പീ ഡനം ക്യാമറയുടെ കണ്ണ് എത്താത്തിടത്ത് അവൾ സഹിച്ചു കാണുമോ? 

സ്കൂളിൽ പോയ മക്കൾ തിരിച്ചുവരാൻ അൽപം വൈ കിയാൽ വല്ലാത്ത ആധിയാണ് ഞങ്ങള്‍ അമ്മമാര്‍ക്ക്. തി രക്കുള്ള സ്ഥലങ്ങളിലും ഷോപ്പിങ്ങിനിടയ്ക്കും ഒക്കെ ഒ ന്നു കണ്ണു ചിമ്മുന്ന നേരം  മകളെ കാണാതെ വരുമ്പോൾ പോലും എന്തൊരു തീയാണ് ഉള്ളിൽ. ഇത്തരക്കാരെ പിടികൂടാൻ സംഭവിച്ച കാലതാമസത്തെക്കുറിച്ചുള്ള വാർത്ത ഭ യം കൂട്ടുന്നു. പണമുള്ളവർ എന്ത് ആർഭാടം വേണമെങ്കിലും കാണിച്ചോട്ടെ. പക്ഷേ, പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന വനൊക്കെ കടുത്ത ശിക്ഷ വേഗം തന്നെ കൊടുക്കണം. ഇ നി ഒരുത്തനും ഇതൊന്നും മനസ്സില്‍ പോലും തോന്നാത്ത വണ്ണം കടുത്ത ശിക്ഷ. 

കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു, അടൂരിൽ മാനസികവൈകല്യമുള്ള പെൺകുട്ടിയെയും സഹോദരനെയും അടുത്ത ബന്ധു പീഡിപ്പിച്ച വാര്‍ത്ത. തെന്മലയിൽ പതിനാലു വയസ്സുള്ള മകളെ അച്ഛന്റെ കൂട്ടുകാർ കടിച്ചു കീറിയത് അമ്മയുടെ കൂടി സമ്മതത്തോടെയാണത്രേ. എന്തൊരു ലോകമാണ് ഇത്. നൊന്തു പ്രസവിച്ച ഒരമ്മയ്ക്ക് സ്വബോധം നഷ്ടപ്പെട്ടാ ൽ പോലും ഇങ്ങനെ  മൗനമായിരിക്കാൻ കഴിയുമോ? 

ഇതെല്ലാം കേട്ട് ഇപ്പോൾ മനസ്സ് പാതി ചത്ത അവസ്ഥയിലാണ് ഞാൻ. കുഞ്ഞുങ്ങളുടെ അടുത്ത് വരുന്ന ഓരോരു ത്തരെയും പേടിയോടെ നോക്കേണ്ടി വരുന്ന ദുരവസ്ഥയാ ണ് എന്നെപ്പോലെ ഓരോ അമ്മമാർക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, കൂടെ പഠിക്കുന്ന കൂട്ടുകാ ർ, ആരിൽ നിന്നെല്ലാമാണ് ഞാനെന്റെ കുഞ്ഞുങ്ങളെ പൊ തിഞ്ഞു സംരക്ഷിക്കേണ്ടത്?

ഇന്നലെയായിരുന്നു മോന്റെയും മോളുടെയും  സ്കൂളിലെ പി.ടി.എ മീറ്റിങ്. ടീച്ചർമാർ പറഞ്ഞ കാര്യങ്ങളോരോന്നും കേട്ടപ്പോൾ ഉള്ളിലെ പേടി കൂടുകയാണ്. ആറാം ക്ലാസ്സിൽ പഠിക്കുന്നൊരു പെൺകുട്ടി കൗണ്‍സിലേഴ്സിന്‍റെയടുത്ത് ചില കാര്യങ്ങള്‍ പറഞ്ഞത്രെ. അടുത്ത ബന്ധത്തിലുള്ള ചേട്ടൻ വീട്ടില്‍ ആരുമില്ലാത്ത അവസരങ്ങളില്‍ വന്ന് പീഡിപ്പിക്കുന്ന ഭയനീയ അനുഭവം. 

മൂന്നു വർഷമായി സ്ഥിരം പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് അ ച്ഛനോടോ അമ്മയോടോ കാര്യം പറയാൻ പേടിയാണ്. പറഞ്ഞാൽ അച്ഛനെയും അമ്മയെയും കൊന്നുകളയുമെന്നാണ് ആ ചേട്ടന്‍റെ ഭീഷണി. മൂന്നു വർഷം മുൻപ് നടന്ന സംഭവം അവളെ പഠനമടക്കം എല്ലാ കാര്യത്തിലും പിന്നോട്ടു വലിച്ചു. വിഷാദരോഗത്തിന് ചികിൽസ തേടി ഡോക്ടറെ കാണിച്ചപ്പോഴാണ് വീട്ടുകാർ സത്യം അറിയുന്ന ത്. രക്തബന്ധത്തിന് വിലയില്ലാത്ത, കെട്ട കാലമാണിത്. അമ്മമാർ മക്കളോട് സംസാരിക്കണമെന്നും ഇത്തരം മോശം അനുഭവങ്ങൾ അവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്ന് അവരെ രക്ഷിക്കണമെന്നും പറഞ്ഞു തന്നത് ടീച്ചർമാരാണ്. പേടിയോടെയാണ് വീട്ടിലെത്തിയത്. വന്നയുടനെ മ ക്കളെ അടുത്ത് വിളിച്ചിരുത്തി സംസാരിച്ചു. തെറ്റും ശരിയുമേതെന്ന് അവർക്കു പറഞ്ഞു കൊടുത്തു. എന്ത് സംഭവിച്ചാലും അമ്മയിൽ നിന്നു മറയ്ക്കില്ലെന്ന് സത്യം ചെയ്യിച്ചു. 

കുടുംബശ്രീയുടെ മീറ്റിങ്ങിനു ചെന്നപ്പോ വേറൊരു കണക്ക് കേട്ടു. അതിന്റെ കോ ഓർഡിനേറ്ററാണു പറഞ്ഞത്. കേരളത്തിൽ കുട്ടികൾക്കെതിരേയുള്ള പീഡനത്തിന് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് പത്തും നൂറുമൊന്നുമല്ല, 778 കേസാണ്.  കഴിഞ്ഞ രണ്ടു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 459 കേസും. പാതിയിലേറെ കേസുകളിലെ പ്രതികൾ കുട്ടിയുടെ രക്തബന്ധത്തിലുള്ളവരും. സ്വന്തം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പോലും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഓരോ നിമിഷവും  അവരെ ചിറകിനടിയിൽ ചേർത്തു നിർത്തി, ഓരോ ചലനത്തിലും നിഴൽ പോലെ കൂ ടെ നിൽക്കേണ്ട കാലമാണിത്. നമ്മളൊക്കെ അറിയുന്നത് എത്രയോ ചുരുക്കം കാര്യങ്ങളാണ്. കേസാക്കാതെയും  കു ട്ടികൾ  പേടിച്ചു പുറത്തു മിണ്ടാതെയുമിരിക്കുന്ന സംഭവങ്ങൾ വേറെ എത്രയുണ്ടാകും?

ഇതൊക്കെ അറിയുമ്പോൾ മറ്റു പലതും തമ്മിൽ ബന്ധപ്പെടുത്തി അറിയാതെ ചിന്തിച്ചുപോകും. ടിവിയിൽ സിനിമ കാണുന്നതിനിടയിൽ പ്രണയരംഗങ്ങളോ ചുംബനരംഗങ്ങളോ വന്നാൽ മോൻ പെട്ടെന്ന് ചാനൽ മാറ്റും. പല പ്രവശ്യം ഇത് തുടർന്നപ്പോൾ ചേട്ടന്‍ അവനോടു കാരണം ചോദിച്ചു. അതിനവൻ പറഞ്ഞ മറുപടി, ‘അത് ചീത്തയല്ലേ, അമ്മേടെ മുന്നിൽ വച്ച് അതൊക്കെ കാണുന്നത് തെറ്റല്ലേ’ എന്നാണ്.

നിഷ്കളങ്കതയ്ക്കപ്പുറം ഗുരുതരമായ ഒരു പ്രശ്നം ആ മറുപടിയിൽ തോന്നി. അപ്പോൾ അമ്മ അറിയാതെ ആ ണെങ്കിൽ അവൻ എന്തൊക്കെ കാണുന്നുണ്ടായിരിക്കും. മൊബൈലെന്നു പറയുന്ന സാധനം സ്കൂൾ കുട്ടികൾക്ക് കൊടുക്കരുതെന്ന് ടീച്ചർമാർ പറയുന്നതിന്റെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയത്. 

ഇതിന്റെയെല്ലാം ഭീകരത മനസ്സിലാകുന്നത് വലിയ ദുര ന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ്. കുറച്ചു വർഷം മു ൻപ് പന്ത്രണ്ടു വയസ്സുകാരൻ അടുത്ത വീട്ടിലെ പെൺകു ട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് അവളുടെ ശവം മ രപ്പൊത്തിൽ ഒളിപ്പിച്ചത് നീലചിത്രങ്ങൾ കണ്ടതിന്റെ പരിണിതഫലമായിരുന്നു. പന്ത്രണ്ടു വയസ്സുള്ള കുട്ടി പതിനഞ്ച് വയസ്സുള്ള സ്വന്തം പെങ്ങളെ ഗർഭിണിയാക്കിയ സംഭവം അ രങ്ങേറിയതും നമ്മുടെ കേരളത്തിൽ തന്നെ. മക്കൾ ഇന്റർനെറ്റ് കണക്‌ഷൻ ഉള്ള മൊബൈൽ എടുത്താൽ പോലും ഗെയിം കളിക്കാനാണെന്നല്ലേ നമ്മൾ മാതാപിതാക്കൾ കരുതൂ.

പെൺകുട്ടികൾക്ക് ആർത്തവം സംഭവിക്കുമ്പോഴെങ്കിലും പ്രാഥമികമായ ലൈംഗിക കാര്യങ്ങൾ അമ്മമാർ പറഞ്ഞുകൊടുക്കും. പക്ഷേ, ആൺകുട്ടികളുടെ കാര്യം അതിലേറെ കഷ്ടമാണ്. പലർക്കും ലൈംഗികവിദ്യാഭ്യാസം  കിട്ടുന്നത് ശരിയായ ആളുകളിൽ നിന്നോ ശരിയായ രീതിയിലോ ആയിരിക്കില്ല. 

പിടിഎ മീറ്റിങ്ങിൽ കുട്ടികളുടെ കൗൺസലർ മാതാപിതാ ക്കൾക്കായി ക്ലാസെടുത്തിരുന്നു. ലൈംഗികവിദ്യാഭ്യാസം തുടങ്ങേണ്ടത് വീട്ടിൽ നിന്നു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ആദ്യം അവരുടെ ശരീരഭാഗങ്ങളെക്കുറിച്ച് അവബോധം നൽകണം. ശരീരാവയവങ്ങൾ ഏ തൊക്കെയെന്നു പറഞ്ഞു പഠിപ്പിക്കണം. അവയവങ്ങളെ ഇരട്ടപ്പേരിട്ട് പറയുന്നതിനു പകരം തുറന്ന സംസാരങ്ങൾ ഉ ണ്ടാകണം. സ്കൂളുകളിൽ ചെറിയ കുട്ടികൾക്ക് നല്ല സ്പർശനവും ചീത്ത സ്പർശനവും എന്താണെന്ന് പറഞ്ഞു കൊ ടുക്കേണ്ടതുണ്ട്. ഒരാൾ ശരീരത്തിൽ സ്പർശിച്ചാൽ അതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നത് കുഞ്ഞുങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങൾ എല്ലാ മാതാപിതാക്കളും അറിഞ്ഞിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാനെല്ലാം തുറന്നെഴുതുന്നത്.

മോൻ പോകുന്നിടത്തെല്ലാം പോകണമെന്നും  അവൻ ചെയ്യുന്നതെല്ലാം ചെയ്യണമെന്നും മോൾ ഇടയ്ക്കിടെ വാശി പിടിക്കാറുണ്ട്. അപ്പോഴൊക്കെ അവളെ വഴക്കു പറയുമായിരുന്നു. അവൻ ആൺകുട്ടിയല്ലേ. സ്വന്തം കാര്യം നോക്കാൻ അവനറിയാം. അവന് കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. ഈ ചിന്തയായിരുന്നു മനസ്സിൽ. ഇപ്പോഴാവട്ടെ, പല പീഡനക്കേസുകളിലും ആണ്‍കുട്ടികളും ഇരകളാണെന്നു പറഞ്ഞത് െെചല്‍ഡ് െെലനില്‍ നിന്നു ക്ലാെസടുക്കാന്‍ വന്ന സാറാണ്. അതോെട മോന്റെ കാര്യത്തിലുള്ള ധൈര്യവും പോയി. അന്ന് കണക്കുകൾ നിരത്തി സാർ പറഞ്ഞു. ‘കേരളത്തിലെ ആൺകുട്ടികളിൽ 38.6 ശതമാനം പേർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗികചൂഷ ണത്തിന് ഇരയാകുന്നുണ്ടത്രെ. പെൺകുട്ടികളിൽ 37.7 ശ തമാനമാണ് ചൂഷണത്തിന് വിധേയരാകുന്നത്. ദൈവമേ  ഇത്ര ശപിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണല്ലോ നമ്മളൊക്കെ ജീവിക്കുന്നത്.

ചൂഷണത്തിന് ഇരയാകുന്ന കുട്ടികളിൽ 80 ശതമാനം പേരും ഈ ദുരനുഭവം ആരോടും പറയാതെ മറച്ചു വെക്കുന്നു. അറുപത് ശതമാനത്തോളം കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് വീടിനുള്ളിൽ തന്നെയാണ്. മുപ്പതു ശതമാനം പീഡനം നേരിടേണ്ടി വരുന്നത് പരിചയക്കാരിൽ നിന്ന്. 10 ശതമാനം കുട്ടികളാണ് അപരിചിതരാൽ പീഡിപ്പിക്കപ്പെടുന്നത്. പെൺകുട്ടികൾ ചൂഷണത്തിനു വിധേയരാകുന്ന പല സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്യപ്പെടാറുണ്ട്. എ ന്നാൽ, ആൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്ന വിവരം വീ ട്ടുകാർ പോലും അറിയുന്നത് കാലമേറെ കഴിഞ്ഞിട്ടാണ്. കുഞ്ഞുങ്ങൾ പഠനത്തിൽ പുറകോട്ടു പോകുമ്പോഴോ, വി ഷാദത്തിന് അടിമപ്പെടുമ്പോഴോ, ലഹരി ഉപയോഗിക്കുമ്പോഴോ, ആത്മഹത്യയ്ക്കു ശ്രമിക്കുമ്പോഴോ അതിനു പി ന്നിലെ കാരണങ്ങൾ തിരഞ്ഞുപോകും വഴി പീഡനവിവരങ്ങൾ പുറത്തുവരുന്നു. അറിഞ്ഞാൽ പോലും നാണക്കേടു കാരണം ആരും പുറംലോകത്തെ ഇതൊന്നും അറിയിക്കാൻ ആഗ്രഹിക്കുന്നുമില്ല. 

സെക്സ് എന്തോ രഹസ്യവും നാണക്കേടുമാണെന്ന മട്ടിലല്ലേ നമ്മളൊക്കെ മക്കൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്. അപ്പോൾ ദുരനുഭവങ്ങൾ ഉണ്ടായാലും ആദ്യം മറച്ചു വയ്ക്കാനല്ലേ അവർക്കു തോന്നൂ. ഒരു കാര്യം എല്ലാവരും തീരുമാനിക്കണം. മക്കൾക്ക് ശരിയായ വിധത്തിലുള്ള ലൈംഗിക വിദ്യാഭ്യാസം കൊടുക്കുമെന്ന്.

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും ദുരനുഭവങ്ങളും എ ഴുതിയിടാന്‍ സ്കൂളില്‍ ഒരു പെട്ടി വച്ചിരുന്നു. അതില്‍ ഒ രു പെൺകുട്ടി എഴുതിയിട്ട കത്തിനെക്കുറിച്ച് മോളുടെ സ്കൂളിലെ ടീച്ചർ എന്നോടു പറഞ്ഞു. ‘അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അയാളുടെ കുടുംബവുമൊത്ത് ഇടയ്ക്കിടെ വീട്ടിൽ വരും. വരുമ്പോഴെല്ലാം ആരുമറിയാതെ അയാളെന്റെ മാറിൽ പിടിക്കും. പക്ഷേ, ഇത് വീട്ടുകാരോടു പറയാൻ പേടിയാണ്.’ ഇത്തരം കാര്യങ്ങൾ മനസ്സിൽ മൂടി വെക്കുമ്പോൾ കു ട്ടികൾ അനുഭവിക്കുന്ന സമ്മർദം വളരെ വലുതാണ്. ഈ വി വരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച നിമിഷത്തെക്കുറിച്ചു പറഞ്ഞപ്പോൾ ടീച്ചറുടെ കണ്ണ് നിറഞ്ഞൊഴുകി. ഒ രു പക്ഷേ, എന്നെപ്പോലെ ടീച്ചറും ആ കുട്ടിയുടെ സ്ഥാനത്ത് സ്വന്തം മകളുടെ മുഖം കണ്ടിട്ടുണ്ടാകണം. 

എൽ.കെ.ജിയിൽ കുട്ടികളെ ചേർക്കാൻ ചെല്ലുമ്പോഴെ മാതാപിതാക്കൾക്ക് പഠനക്ലാസ് നൽകിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. മക്കൾക്ക് എങ്ങനെ ലൈംഗിക വിദ്യാഭ്യാസം നൽകാമെന്ന് ആദ്യം അച്ഛനും അമ്മയും പ ഠിക്കട്ടെ. കോടതിയോടും ഭരണകർത്താക്കളോടും അപേക്ഷ  ഒന്നേയുള്ളൂ. കുറ്റവാളികൾക്ക് ഒരു വർഷത്തിനുള്ളിൽ അ ന്തിമ ശിക്ഷ നൽകാൻ കഴിയുമോ? അല്ലെങ്കിൽ ഈ വിചാ രണ പോലും ഇരയ്ക്കുള്ള പീഡനമാകും. ഒരമ്മയുടെ അ പേക്ഷയല്ലിത്. കേരളത്തിലെ മുഴുവൻ അമ്മമാരുടേയും മനസ്സിന്റെ തേങ്ങലാണ്.                                   ∙

ആപത്തിന്റെ അഞ്ച് ഘട്ടങ്ങൾ

പീഡനത്തിനിരയാകുന്ന സാഹചര്യങ്ങളിലേക്ക് ഒരു കുട്ടി എത്തുന്നത് പ്രധാനമായും അഞ്ച് ഘട്ടങ്ങളിലൂടെയാണ്.

1 കുട്ടിക്ക് അമിതമായ കരുതൽ നൽകൽ. അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. അവർക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ വാങ്ങി നൽകലും സ്നേഹപ്രകടനവും. 

2 അസ്വാഭാവികമായ ചില സ്പർശനങ്ങളിലൂടെയും വാക്കുകളിലൂടെയുമുള്ള ലഘുവായ പീഡനശ്രമങ്ങൾ. ഈ സമയത്ത് കുട്ടി ഉടൻ തന്നെ പ്രതികരിച്ചാൽ പേടിമൂലം പീഡനശ്രമങ്ങൾ അവിടെ അവസാനിക്കും. കുട്ടിയിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ മുന്നോട്ടു പോകുന്നു.

3 പീഡനവിവരം കുട്ടി പുറത്തു പറയാതിരിക്കാൻ പ്രലോഭനങ്ങളും ഭീഷണികളും നടത്തി മുന്നോട്ടു പോകും. ചെറിയ കുട്ടികളാണെങ്കിൽ അച്ഛനെയും അമ്മയെയും അപായപ്പെടുത്തും എന്നാകും ഭീഷണി. മുതിർന്ന കുട്ടികളോടാണെങ്കിൽ ഫോട്ടോയും വിഡിയോയും എടുത്ത് എല്ലാവരെയും കാണിക്കുമെന്ന തരത്തിലും.

4 സ്ഥിരമായ ഇത്തരം ചൂഷണങ്ങൾ കുട്ടിയെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിൽ എത്തിക്കുന്നു. ചില ഘട്ടങ്ങളിൽ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിയാതെ വരാം.

5 വിവരം വീട്ടുകാർ അറിഞ്ഞാലും നാണക്കേടു മൂലം പലരും പുറത്തു പറയില്ല. ആവശ്യമായ പിന്തുണയോ കരുതലോ കുട്ടിക്ക് കൊടുക്കാതെ അവരെ കുറ്റപ്പെടുത്തുന്ന അവസ്ഥ.

കുട്ടി നേരിടുന്ന ആഘാതങ്ങൾ

മക്കളുടെ മേൽ എപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. അവരിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും കൃത്യമായി മനസ്സിലാക്കണം. ഇതിനായി പൊതുവായി ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് നിസാരമായി തള്ളിക്കളയരുത്.

∙വിട്ടുമാറാത്ത വയറുവേദന, ഛർദ്ദി

∙ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ കാണുമ്പോള്‍ അവയോട് അറപ്പ്.

∙ചില മുതിർന്ന വ്യക്തികളെ കാണുമ്പോൾ ഭയം

∙ ഉറക്കക്കുറവ്, ഉറക്കത്തിൽ പിച്ചും പേയും പറയൽ, നിലവിളിക്കൽ

∙വീടുവിട്ട് ഇറങ്ങിപ്പോകാനുള്ള പ്രവണത, ഒറ്റപ്പെട്ട കോണുകൾ തേടിപ്പോവുക, മൗനിയായിരിക്കുക.

∙ പ്രായത്തിനു യോജിക്കാത്ത ലൈംഗികചേഷ്ടകൾ കാണിക്കുക. പ്രായത്തിനു മുതിർന്നവരോട് ലൈംഗികമായ ആകർഷണം, അമിതമായ ഇടപഴകൽ

∙അമിതമായ നെഞ്ചിടിപ്പ്, വിറയൽ, വെപ്രാളം, വിഷാദം, വിരക്തി, ഉൽകണ്ഠ, വിശപ്പില്ലായ്മ, ദേഷ്യം

∙സ്വന്തം ശരീരത്തെ മുറിവേൽപിക്കുന്ന ശീലം

വിവരങ്ങൾക്കു കടപ്പാട്

മായ സൂസൻ ജേക്കബ്, 

കൗൺസലിങ് സൈക്കോളജിസ്റ്റ്, കോട്ടയം

അരുൺ.ബി.നായർ

സൈക്യാട്രിസ്റ്റ്, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

അഭിലാഷ്.ടി.എ,

ജില്ലാ ചൈൽഡ്‌ലൈൻ കോ ഓർഡിനേറ്റർ, െകാച്ചി