Saturday 29 January 2022 10:09 AM IST : By സ്വന്തം ലേഖകൻ

‘കമല കുട്ടിക്ക് എന്തേ... കണ്ണെഴുതി കൊടുക്കുന്നില്ല?’: കാരണം വ്യക്തമാക്കി അശ്വതി ശ്രീകാന്ത്: വിഡിയോ

aswathy-sreekanth-vid

കുഞ്ഞാവയുടെ കളിചിരികളും വിശേഷങ്ങവുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി ശ്രീകാന്ത്.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ടമ്മി ടൈം ഉൾപ്പെടെയുള്ള പലർക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് കഴിഞ്ഞ വിഡിയോയിലൂടെ അശ്വതി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു ചോദ്യത്തിനുള്ള ഉത്തരവുമായാണ് അശ്വതിയെത്തുന്നത്. കമല കുട്ടിക്ക് എന്തേ കണ്ണെഴുതി കൊടുക്കാത്തത് എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് അശ്വതി പറയുന്നു. കൺമഷി പോലുള്ള സംഗതികൾ പുറത്തു നിന്ന് വാങ്ങുമ്പോൾ അതിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അശ്വതി ഓർമിപ്പിക്കുന്നു.

‘വിപണിയിൽ കിട്ടുന്ന കൺമഷിയിൽ ലെഡിന്റെ അംശം ഉണ്ട്, അത് കുഞ്ഞാവയുടെ ആരോഗ്യത്തിന് നന്നല്ല. ഹോം മെയ്ഡ് ആണെങ്കിലും അതിൽ കാർബണിന്റെ അംശമുണ്ട്. കണ്ണെഴുതി കൊടുത്തില്ലെങ്കിൽ നിറമുണ്ടാകില്ല, വലുപ്പം വയ്ക്കില്ല, വിടർന്നു വരില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. ഇതെല്ലാം ജനിതക പരമായി ബന്ധപ്പെട്ട് നിൽ‌ക്കുന്നതാണ്. വല്ലപ്പോഴും പൊട്ടുതൊട്ടു കൊടുക്കുന്നതില്‍ തെറ്റില്ല.’– അശ്വതി പറയുന്നു. തന്റെ യൂട്യൂബ് ചാനലായ ലൈഫ് അൺ എഡിറ്റഡിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.