Wednesday 22 December 2021 12:24 PM IST : By സ്വന്തം ലേഖകൻ

മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്ക് വെള്ളം നൽകേണ്ടതുണ്ടോ?: അമ്മമാരുടെ കണ്‍ഫ്യൂഷൻ: വിഡിയോയുമായി അശ്വതി

aswathy-sree-41

‘ബേബി കെയറിങ്ങിന്റെ’ ഏറ്റവും ഉദാത്തമായ മാതൃകകളാണ് അശ്വതി ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ടമ്മി ടൈം ഉൾപ്പെടെയുള്ള പലർക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് കഴിഞ്ഞ വിഡിയോയിലൂടെ അശ്വതി പങ്കുവച്ചിരുന്നു. കുഞ്ഞുങ്ങൾക്കു വെള്ളം കൊടുക്കണോ വേണ്ടയോ എന്നത് പലർക്കുമുള്ള സംശയമാണ്.

ഇപ്പോഴിതാ ആ കൺഫ്യൂഷന് മറുപടിയുമായി എത്തുകയാണ് അശ്വതി. മുലപ്പാൽ കൊടുത്താലും പലരും കൂട്ടത്തിൽ കൽക്കണ്ടമൊക്കെ ഇട്ട് കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കാറുണ്ട്. ശരിക്കും അതിന്റെ ആവശ്യമില്ലെന്ന് അശ്വതി പറയുന്നു. ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് അതിന്റെ ആവശ്യമില്ല. അവരുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ട്. മാത്രമല്ല, കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ മുലപ്പാലിലൂടെ കിട്ടുന്നുണ്ടെന്നും അശ്വതി ഓർമിപ്പിക്കുന്നു. അമിതമായി വെള്ളം കുട്ടികളുടെ ഉള്ളിൽ ചെന്നാൽ പലവിധ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്നും അശ്വതി പറയുന്നു.

വിഡിയോ കാണാം: