Friday 07 September 2018 03:19 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞു വസ്ത്രങ്ങൾക്ക് വേണം വലിയ കരുതൽ; അലക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

baby-dress98

നവജാതശിശുക്കളുടെ മൃദുലമായ ചർമത്തിനു യാതൊരു തരത്തിലും അേലാസരമുണ്ടാക്കാത്തതാകണം വസ്ത്രങ്ങൾ. അവ അലക്കുമ്പോൾ പ്രത്യേക കരുതൽ നൽകുകയും വേണം. അതല്ലെങ്കിൽ കുഞ്ഞുങ്ങളുടെ ചർമത്തിൽ അലർജിയും അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ട്.

കുഞ്ഞു വസ്ത്രങ്ങൾ പ്രത്യേകമായി കഴുകാം

നവജാത ശിശുക്കളുടെ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് അലക്കാൻ ശ്രദ്ധിക്കണം. കുഞ്ഞ് ജനിക്കുന്നതിനു മുമ്പ് വാങ്ങുന്ന വസ്ത്രങ്ങൾ നേരത്തെ തന്നെ വൃത്തിയായി കഴുകി വെയിലിൽ ഉണക്കി സൂക്ഷിച്ചു വയ്ക്കണം.

∙ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ പ്രത്യേകം  മാറ്റിയിടുക. മുതിർന്നവരുടെ വസ്ത്രങ്ങൾക്കൊപ്പം അവ കൂട്ടിയിടുന്നത് ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ പ്രത്യേകമായി അലക്കാനും ശ്രദ്ധിക്കുക. അതല്ലെങ്കിൽ മറ്റുള്ളവരുടെ വസ്ത്രങ്ങളിലെ അഴുക്കും അണുക്കളും  കുഞ്ഞിന്റെ വസ്ത്രത്തിലേക്കും പകരാൻ ഇടയുണ്ട്.

∙ വസ്ത്രത്തിലുള്ള ലേബലിലെ നിർദേശങ്ങൾ പാലിച്ചു അലക്കിയില്ലെങ്കിൽ തുണി മോശമാകാനിടയുണ്ട്.

∙ നവജാതശിശുക്കളുടെ വസ്ത്രങ്ങൾ വീര്യം കുറഞ്ഞ ബേബി സോപ്പ് പോലുള്ളവ െകാണ്ട് അലക്കാം. ചൂടുവെള്ളത്തിൽ മുക്കി അണുവിമുക്തമാക്കുന്നതാണ് നല്ലത്. വിപണിയിൽ ലഭിക്കുന്ന തരം അണുനാശിനികളിൽ തുണി മുക്കുന്നത് നല്ലതല്ലെന്നാണു വിദഗ്ധ പഠനങ്ങൾ പറയുന്നത്.