Friday 09 February 2018 11:14 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങള്‍ കൂട്ടം തെറ്റിപ്പോയാൽ!

CB034890

ഷോപ്പിങ് മാളുകളിലും കോംപ്ലക്സുകളിലും ഉത്സവ പറമ്പുകളിലും വച്ചു കുട്ടികൾ ഒറ്റപ്പെട്ടു പോകുന്ന സംഭവങ്ങ ൾ കേൾക്കാറില്ലേ?. ഇത്തരം അവസരങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നു കുട്ടികൾക്ക് നേരത്തേ പറഞ്ഞു കൊടുക്കണം. 

∙ ആൾക്കൂട്ടത്തിേലക്കു കൊണ്ടുപോകും  മുമ്പേ തന്നെ അവരോടു മാതാപിതാക്കളുെട ൈകവിട്ടുപോകരുതെന്നു പറയുക. അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പർ കുട്ടിയെ പഠിപ്പിക്കണം. അൽപം മുതിർന്ന കുട്ടികളാണെങ്കിൽ പരിസരങ്ങളിൽ എഴുതിയിരിക്കുന്ന ഹെൽപ്ൈലൻ നമ്പറുകൾ ശ്രദ്ധിക്കാനും പറയുക.

∙ആരെങ്കിലും സഹായിക്കാം എന്നു പറഞ്ഞു ഒഴിഞ്ഞ സ്ഥലത്തേക്കു വിളിച്ചാൽ ഒപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കുക.

∙ ആൾക്കൂട്ടം ഉള്ളയിടത്തു േപായി സഹായം ചോദിക്കാൻ കുട്ടിയോടു പറയാം. ഉദാഹരണത്തിനു ക്യാഷ് കൗണ്ടർ, പള്ളിയിലും അമ്പലത്തിലും ആണെങ്കിൽ അവിടുത്തെ ഒാഫിസുകൾ, ട്രാഫിക് പൊലീസ്... ഇവിടെയൊക്കെ ചെന്നു സഹായം ചോദിക്കാം. കാർ പാർക്കിങ് ഏരിയയിലേക്കും ലിഫ്റ്റിലും മറ്റും തനിച്ചു േപാകരുതെന്നു കുട്ടിയോടു പറയണം. അപരിചിതരായ ആരെങ്കിലും വാഹനത്തിൽ കയറ്റി വീട്ടിലാക്കാമെന്നു പറഞ്ഞാലും ഉടനെ വണ്ടിയിൽ കയറരുത്. ആദ്യം മാതാപിതാക്കളോടു സംസാരിച്ച് അവർ പറഞ്ഞാൽ മാത്രം വണ്ടിയിൽ കയറുക.

∙ ട്രെയിനിൽ വച്ചോ സ്റ്റേഷനിൽ വച്ചോ കുട്ടി കൂട്ടം തെറ്റിപ്പോയാൽ പരിഭ്രമിക്കാതെ റെയിൽവേ പൊലീസിനോടോ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്നവരോടോ കാര്യം പറയുക.

∙വിലപിടിപ്പുള്ള ആഭരണങ്ങൾ കുട്ടികളെ ധരിപ്പിക്കരുത്. വിലകൂടിയ മൊബൈലും മറ്റും അവർക്കു കൊടുത്തുവിടുന്നതും ഒഴിവാക്കുക. അപഹരിക്കാൻ വരുന്നവർക്കു കുഞ്ഞിന്റെ ജീവനെക്കാൾ വലുത് പണമാെണന്ന് ഒാർക്കണം. 

∙ഏതു സാഹചര്യത്തിലും പതറാതിരിക്കാൻ കുട്ടിയെ ശീലി പ്പിക്കു‌ക. കരഞ്ഞും ഭയന്നും നിൽക്കുന്ന കുട്ടിയിലേക്ക് അപ രിചിതരുടെ ശ്രദ്ധ വേഗത്തിൽ എത്തും.