Saturday 16 February 2019 05:30 PM IST : By സ്വന്തം ലേഖകൻ

പാർക്കിൽ കൊണ്ടുപോകുന്നതിന് മുൻപും ശേഷവും കുട്ടികളെ കുളിപ്പിക്കണം; ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ!

shutterstock_405558076

എന്നെ ഇന്ന് പാർക്കിൽ കൊണ്ടുപോകാമോ?’ അവധിദിവസമെത്തുമ്പോൾ കുട്ടികൾ പറയുന്ന പ്രധാന ആവശ്യമാണിത്. പാർക്കിൽ എത്ര കളിച്ചു തിമിർത്തു നടന്നാലും കുട്ടിക്കൂട്ടങ്ങൾക്കു മതിയാകാറില്ല. പല നിറങ്ങളിലുളള റൈഡുകളും മിനി കാറുകളും വാട്ടർപൂളുമൊക്കെ കുട്ടികളിൽ ഹൈ വോൾട്ടേജ് ചിരി വിടർത്തും. ഈ സന്തോഷം അവർക്കു നൽകേണ്ടതു തന്നെയാണ്. പക്ഷേ, ഇതു പോലെയുള്ള പൊതുഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രോഗസാധ്യതകൾ മിക്ക അമ്മമാരെയും അലട്ടാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താവുന്നതേ ഉള്ളൂ...

കരുതെലടുക്കാം

∙ കുളിപ്പിച്ച് വൃ‍ത്തിയായി വേണം കുട്ടികളെ പാർക്കിലേക്കു കൊണ്ടു പോകാൻ. ‘എന്താണെങ്കിലും കളിക്കാൻ പോകുക യയല്ലേ, തിരിച്ചു വന്നിട്ടാകാം കുളിപ്പിക്കൽ’ എന്നു കരുതരുത്. കുട്ടിയുടെ ദേഹത്തു കയറിക്കൂടിയിരിക്കുന്ന അണുക്കൾ മറ്റു കുട്ടികളിലേക്കു പടരാൻ ഇതു കാരണമാകാം. കളിക്കു ശേഷം കയ്യും മുഖവും വൃത്തിയായി കഴുകാനും ഓർക്കുക. വീട്ടിലെത്തിയാലുടൻ കുളിപ്പിക്കുകയും വേണം.

∙ വാട്ടർ റൈഡുകളും പൂളുകളും ‘റിക്രിയേഷനൽ വാട്ടർ ഇ ൽനെസ്’ ഉണ്ടാക്കാം. വെള്ളത്തിലെ മാലിന്യം മാത്രമല്ല ശുദ്ധീകരണത്തിനായി ചേർക്കുന്ന കെമിക്കലുകളും ശരീരത്തിന് ദോഷകരമാകുന്ന രോഗാവസ്ഥയാണിത്. ‌പൂളിൽ കളി കഴിഞ്ഞു വരുമ്പോൾ ചിലരിൽ കണ്ണിൽ ചുവപ്പ് കാണുന്നത് വെള്ളത്തിലെ കെമിക്കലുകളുടെ റിയാക്‌ഷനാണ്. ത്വക്ക്, കണ്ണ്, മൂക്ക്, ചെവി, തൊണ്ട, വായ് എന്നീ ഭാഗങ്ങളിൽ അസ്വസ്ഥതയുണ്ടാകുകയും ചെയ്യും. പ്രശ്നം രൂക്‌ഷമാണെങ്കിൽ ശ്വാസകോശത്തെ ബാധിക്കുമെന്നതിനാൽ ചികിത്സ വേണ്ടി വരും. വാട്ടർ റൈഡിൽ കളിച്ചു വന്നാലുടൻ ശുദ്ധമായ വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കണം.

∙ പാർക്കിലേക്കു പോകുമ്പോൾ ധരിക്കാൻ മാത്രമായി അയഞ്ഞ കോട്ടൻ വസ്ത്രങ്ങള്‍ മാറ്റി വയ്ക്കാം. ഫുൾ സ്ലീവ് ടോപ്പും ലോങ് പാന്റ്സുമായാൽ നല്ലത്. അണുനാശിനി മുക്കിയ ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകി ഇവ തേച്ചു മടക്കി വയ്ക്കാം. മറ്റു വസ്ത്രങ്ങൾക്കുമൊപ്പം ഇവ കഴുകേണ്ട.

∙ പാർക്കിൽ വച്ചു വീണു മുറിവേറ്റാൽ ഉടനെ കഴുകണം. മു റിവിൽ പുരട്ടാനായി മരുന്നും കൈയിൽ കരുതുക.

∙ കളികൾക്കിടയിൽ സ്നാക്സ് കഴിക്കാൻ കുട്ടികളെ അനുവദിക്കരുത്. പലയിടത്തു നിന്ന് കയ്യിൽ അണുക്കൾ കയറിക്കൂടിയിട്ടുണ്ടാകുമെന്നും ഇതു വയറ്റിലെത്തിയാൽ രോഗം വരുമെന്നും മനസ്സിലാക്കികൊടുക്കുക.

∙ കൈ കഴുകിയില്ലെങ്കിലെന്താ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ പോരെ എന്ന ചിന്ത വേണ്ട. അമിതമായ സാനിറ്റൈസർ ഉപയോഗം മുതിർന്നവരിൽ പോലും സ്കിൻ അലർജിയുണ്ടാക്കാം. കൈകളുടെ മൃദുത്വവും നഷ്ടമാകാം. അത്യാവശ്യം സാഹചര്യങ്ങളിൽ മാത്രം മതി സാനിറ്റൈസർ.

∙ വൃത്തിശീലം മറ്റു കുട്ടികളുടെ ആരോഗ്യത്തിനും കൂടി വേണ്ടിയാണ്. തുമ്മുമ്പോൾ മൂക്കും വായും പൊത്തിപ്പിടിക്കണ മെന്ന് മക്കളെ പഠിപ്പിക്കുക.