Tuesday 18 September 2018 12:00 PM IST : By സ്വന്തം ലേഖകൻ

കുട്ടികളുടെ പിടിവാശി എങ്ങനെ മാറ്റിയെടുക്കാം? ഈ കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് പറയുന്നത് കേട്ടുനോക്കൂ...

child-smart-parenting

കുട്ടികളുടെ പിടിവാശി എങ്ങനെ മാറ്റിയെടുക്കാം? എന്ന വിഷയത്തിൽ കൺസൽട്ടൻറ് സൈക്കോളജിസ്റ്റായ ഡോക്ടർ ദേവി രാജ് ഷെയർ ചെയ്ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്മാർട്ട് പാരന്റിങുമായി ബന്ധപ്പെട്ടാണ് ഈ വിഡിയോ. കുട്ടികളിലെ പിടിവാശി മാറ്റാൻ സഹായകമായ ടിപ്സുകളാണ് ഡോക്ടർ ഈ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

പലപ്പോഴും മുത്തച്ഛനോ, അച്ഛനോ, അമ്മയോ അങ്ങനെ കുടുംബാംഗങ്ങളിൽ ആരെങ്കിലും ഒരാൾ കുട്ടികളുടെ വാശി അംഗീകരിച്ചു കൊടുക്കുമ്പോഴാണ് കാലക്രമത്തിൽ അതൊരു പിടിവാശിയായി മാറുന്നത്. കുട്ടി ആവശ്യപ്പെട്ട സാധനങ്ങൾ അപ്പോൾ തന്നെ വാങ്ങി നൽകാതിരിക്കുക. അവൻ വാശിപിടിച്ചു കരയുമ്പോൾ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...