Friday 09 February 2018 10:24 AM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കുഞ്ഞ് അറിയാതെ മൂത്രമൊഴിക്കുന്നുണ്ടോ? ശകാരിക്കേണ്ട, ഇതാ പരിശീലനം നൽകാൻ വഴികളുണ്ട്

bed_wetting

സ്കൂളിൽ പോകാൻ മടിയുള്ള മകനെ അമ്മ അടുത്ത് വിളിച്ചിരുത്തിയിട്ടും അവൻ കാര്യം പറയാതെ ചിണുങ്ങി കരഞ്ഞതേ ഉള്ളു.. പിന്നീട് ആഴ്ചയിൽ പല ദിവസങ്ങളും ഇടവിട്ടുള്ള അവധി പതിവായി. സ്കൂളിലേക്ക് വിളിച്ചപ്പോൾ ടീച്ചർ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സഹപാഠിയുടെ അമ്മയെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് ക്ലാസ്റൂമിൽ കുട്ടി സ്കൂൾ യൂണിഫോമിൽ മൂത്രമൊഴിക്കാറുണ്ടെന്നും അതിനാൽ കൂട്ടുകാർ കളിയാക്കുന്നതും അവൻ കരയാറുള്ളതും അറിയുന്നത്. ആറ് വയസുള്ള മകനെ മൂന്ന് വയസുമുതൽ തന്നെ പോട്ടി ട്രെയ്നിങ് നൽകിയും തനിയെ ടോയ്ലറ്റിൽ പോകാൻ പഠിപ്പിച്ചതുമാണ്. പിന്നെ എന്താണ് സംഭവിച്ചത്? ഡോക്ടറുടെ അടുത്ത് പറയഞ്ഞപ്പോഴാണ് പല കുട്ടികൾക്കും ഈ പ്രശ്നമുണ്ടെന്നത് അറിയുന്നത്.

കുഞ്ഞിനെ ശകാരിക്കാതെ അവനോട് സ്നേഹത്തോടെ പെരുമാറി അൽപ്പം പരിശീലനം നൽകിയാൽ അറിയാതെ മൂത്രമൊഴിക്കുന്ന സ്വഭാവം അഥവാ ഇൻവേളണ്ടറി യൂറിനേഷൻ തടയാനാകും. അതിന്റെ കാരണം കണ്ടെത്തുകയാണ് ആദ്യ പോംവഴി. ഇതാ ബംഗലൂരു ഫോർട്ടിസ് ആശുപത്രിയിലെ ചിൽഡ്രൻസ് സൈക്യാട്രിസ്റ്റ് ഡോ. അഞ്ജന റാവൂ കാവൂർ പറയുന്നു കുട്ടികളുെട ഇൻവേളണ്ടറി യൂറിനേഷൻ എന്ന എന്യൂറിസിസിന് പിന്നിലെ കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും.

> മിക്ക കുട്ടികളിലും മൂന്ന് വയസ് മുതൽ തന്നെ ബ്ലാഡർ കൺട്രോൾ വന്നു തുടങ്ങും. പോട്ടി ട്രെയ്നിങ്, തനിയെ വസ്ത്രങ്ങൾ ഊരുവാനുള്ള ശീലം എന്നിവ ഇല്ലെങ്കിൽ മൂത്രമൊഴിക്കൽ നിയന്ത്രണാതീതമാകും.

> അഞ്ച് വയസിന് മുകളിലുള്ള കുട്ടികളിലെ ഉറക്കത്തിൽ കിടന്ന് മൂത്രമൊഴിക്കലും വസ്ത്രത്തിൽ മൂത്രമൊഴിക്കലും ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

> യൂടിഐ(യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ) ഉണ്ടെങ്കിൽ ഇത്തരത്തിൽ കുട്ടികൾക്ക് സംഭവിക്കാം. അത്തരം ബുദ്ധിമുട്ടുകൾ പ്രകടമാക്കുമ്പോഴേ യൂറിൻ റൊട്ടീൻ ചെക്കപ്പ് നടത്തി യുടിഐ ഉണ്ടോ എന്നറിയാം.

> പാരമ്പര്യപരമായ പ്രത്യേകതകളും ഇത്തരം പ്രവണതയ്ക്ക കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു.

> രണ്ടാമതൊരു കുട്ടി ജനിക്കുമ്പോൾ മുതിർന്ന കുട്ടികളിൽ ഇത് കാണപ്പെടാറുണ്ട്. മാനസിക സംഘർഷങ്ങൾ അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ, പേടി, മാനസിക സമ്മർദം, അപരിചിതരുടെ ഇടപെടലുകൾ എല്ലാം ഇതിന് കാരണമാകുന്നുവെന്ന് ഡോക്ടർ പറയുന്നു.

> കുട്ടികളിലെ പ്രമേഹം ഇതിനൊരുകാരണമാണ്.

ഇതാ എന്യൂറിസിസ് എന്ന രോഗാവസ്ഥയെ മറികടക്കാൻ പൊന്നോമനയെ പരശീലിപ്പാക്കാം.

ധാരാളം വെള്ളം കുടിപ്പിക്കുകയും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിപ്പിക്കുകയും ചെയ്യാം.

മലബന്ധം ഉള്ള കുട്ടികളിൽ എന്യൂറിസിസ് കാണാറുണ്ട്. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നൽകുക വഴി ഇത് പരിധിയിലാക്കാം.

രാത്രി ഉറക്കത്തിനിടയിൽ ഉണർത്തി മൂത്രമൊഴിപ്പിക്കുന്നത് കുട്ടിയുടെ ഉള്ളിൽ അത്തരത്തിൽ തനിയെ മൂത്രമൊഴിക്കുന്നതിനെക്കുറിച്ചുള്ള കണക്കു കൂട്ടൽ ഉണ്ടാക്കാൻ സഹായിക്കും.

മറ്റുള്ളവരുമായി ഇടപഴകാത്ത കുട്ടികളിൽ അത്തരം സാഹചര്യം ചിലപ്പോൾ മാനസിക സമ്മർദം നൽകാം. അതിനാൽ തന്നെ കുഞ്ഞിന്റെ ശീലങ്ങൾ, ഇഷ്ടങ്ങൾ ഇവയെല്ലാം ചോദിച്ചറിയാം.

കൃത്യസമയത്ത ചികിത്സ തേടണം. മേൽപറഞ്ഞ പരിശീലനങ്ങൾക്കപ്പുറമാണ് എന്യൂറിസിസ് എങ്കിൽ വിദഗ്ധ ചികിത്സ തേടണം.