Wednesday 11 December 2019 12:31 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിയോട് ഇഷ്ടം കൂടാനും, പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് കുഞ്ഞുങ്ങളെ വളർത്താനും ഇതാ ‘ഗ്രീൻ പേരന്റിങ്’

_BAP8559

കു‍ഞ്ഞ് ജനിക്കുന്നതോടെ ജീവിതം മാറുകയാണ്. വാവയ്ക്ക് എല്ലാ കാര്യത്തിലും ഏറ്റവും നല്ലതെന്തും കൊടുക്കാനാണ് അച്ഛനമ്മമാരുടെ ആ ഗ്രഹം.  പക്ഷേ, ചുറ്റുപാടുകൾ ഉള്ളിൽ ടെൻഷൻ നിറയ്ക്കുന്നതാണ്.  കീടനാശിനിയിൽ തഴച്ചു വളർന്ന പച്ചക്കറി, വിഷമയം നിറഞ്ഞ പഴങ്ങൾ, മായം കലർന്ന ഭക്ഷ്യവസ്തുക്കൾ.

ചില ബേബികെയർ ഉൽപന്നങ്ങളിൽ പോലുമുണ്ട് ഹാനികരമായ രാസഘടകങ്ങൾ. എല്ലാം ചേർന്ന് ഒട്ടും ആരോഗ്യകരമല്ലാത്ത അന്തരീക്ഷത്തിൽ വേണമല്ലോ കുഞ്ഞ് വളരാൻ എന്ന ആശങ്ക മാതാപിതാക്കളുടെ മനസ്സിൽ കുഞ്ഞിനൊപ്പം വളരും. മലിനീകരണത്തിൽ പ്രധാന പങ്ക്  പ്ലാസ്റ്റിക്കിന് ഉണ്ട്. കുഞ്ഞുങ്ങളുടെ പാൽപാത്രങ്ങളും കളിപ്പാട്ടങ്ങളും പോലും പലപ്പോഴും പ്ലാസ്റ്റിക് ആണ്. ചുറ്റുപാടിെല മലിനീകരണവും ദോഷകരമായ വസ്തുക്കളും കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ ഹാനികരമായി ബാധിക്കും.

ഇതിനെ നേരിടാൻ മാർഗം  ഒന്നേയുള്ളൂ. കുഞ്ഞിനായി ഹാനികരമല്ലാത്ത  ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. അതു വഴി കുഞ്ഞിന്റെ ആരോഗ്യവും ഉറപ്പാക്കാം. പ്രകൃതിയെ മാലിന്യക്കൂമ്പാരമാക്കുന്ന ജീവിതശൈലിയിൽ നിന്നൊരു മാറിനടത്തവുമാകാം. കുഞ്ഞിന്റെ ആരോഗ്യവും  പ്രകൃതി സംരക്ഷണവും ആഗ്രഹിക്കുന്നവർ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ആശയമാണ് ‘ഗ്രീൻ പേരന്റിങ്’

നമ്മുടെ കുഞ്ഞുങ്ങൾ വളരുന്ന ഈ ചുറ്റുപാടിനെ കൂടുത ൽ നല്ലതും മാലിന്യ രഹിതവും സുരക്ഷിതവും ആക്കാനാണ് ഒാരോ ഗ്രീൻ പേരന്റും ശ്രമിക്കുന്നത്.

എന്താണ് ഗ്രീൻ പേരന്റിങ്?

നിങ്ങളൊരു ഗ്രീൻ പേരന്റ് ആകാൻ ആഗ്രഹിക്കുന്നെങ്കി ൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. കുഞ്ഞിനായുള്ള എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങളും പരിമിതപ്പെടുത്തി പകരം  മറ്റുള്ളവ കണ്ടെത്തണം. വിലക്കുറവും ഉപയോഗിക്കാനുള്ള എളുപ്പവും  നോക്കി പോകുമ്പോൾ ഇവ കുഞ്ഞിനും പ്രകൃതിക്കും ഒരു പോലെ ഉണ്ടാക്കുന്ന ദോഷം പലരും ശ്രദ്ധിക്കാറില്ല. 

കുഞ്ഞിന് എല്ലാ തരത്തിലും പ്രകൃതി ദത്ത ഉൽപന്നങ്ങൾ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രകൃതിയെ സ്േനഹിക്കാനും ഉൗർജ സ്രോതസ്സുകളും ജലവും കരുതലോടെ ഉപയോഗിക്കാനും ശ്രമിക്കുക. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാലുക്കളായി കുട്ടികളെ വളർത്തുക. അത്തരം ശീലങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കുകയും മക്കൾക്ക് പകരുകയും ചെയ്യലാണ് ‘ഗ്രീൻ പേരന്റിങ്’.

എങ്ങനെ ഗ്രീൻ പേരന്റ് ആകാം?

ഗ്രീൻ പേരന്റ് ആകണമെങ്കിൽ ഗർഭിണിയാകുന്ന സമയം െതാട്ടേ ശ്രദ്ധിച്ചു തുടങ്ങണം. വിഷാംശങ്ങളും മലിനീകരണവും നിറഞ്ഞ അന്തരീക്ഷം പരമാവധി ഒഴിവാക്കി േവണം ജീവിക്കാൻ. പാസിവ് സ്മോക്കിങ് ആയാലും വളരെ ദോഷകരമാണ്. ഒാർഗാനിക് ആഹാരം കഴിക്കുക. രാവിലെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. പല തരം പഴങ്ങളും പച്ചക്കറികളും  മിക്സ് ചെയ്തു ജ്യൂസുണ്ടാക്കി കുടിക്കുന്നത് ആരോഗ്യകരമാണ്. ആപ്പിൾ– ക്യാരറ്റ്, ക്യാരറ്റ്– സ്പിനാഷ് ഇങ്ങനെ പല തരം കോ മ്പിനേഷൻ പരീക്ഷിക്കാം.

പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ജീവിതശൈലി

ജീവിതത്തിൽ നിന്നു പ്ലാസ്റ്റിക് കഴിയുന്നത്ര ഒഴിവാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിന് ചുറ്റുമൊന്ന് നോക്കുക. എന്തെല്ലാം തരത്തിലാണ് പ്ലാസ്റ്റിക് നിത്യവും നിങ്ങൾ ഉപയോഗിക്കുന്നതെന്ന് നിരീക്ഷിക്കുക. ഇവയിൽ എന്തെല്ലാം നിങ്ങൾക്ക് ഒഴിവാക്കാം എന്ന് തിരിച്ചറിയുക. പകരം, ഉപയോഗിക്കാവുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് ആലോചിച്ച്  കണ്ടെത്തണം. പാഡിനു പകരം മെൻസ്ട്രൽ കപ്സ് ഉപയോഗിക്കാം. ബേബി ടോയ്‌ലറ്ററീസ്, കളിപ്പാട്ടങ്ങൾ, പായ്ക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കൾ, ക്ലീനിങ് ലോഷനുകൾ ഇവയുടെയെല്ലാം ഉപയോഗത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറച്ച് മറ്റ് മാർഗങ്ങൾ  നിത്യോപയോഗത്തിൽ വരുത്താൻ ശ്രമിക്കാം. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാൽ ഏറ്റവും നിലവാരം കൂടിയതും  പുനരുപയോഗത്തിനു പറ്റുന്നതും മാത്രം ഉപയോഗിക്കുക.

കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കുന്നതൊഴിവാക്കി പകരം മുലപ്പാൽ ശീലമാക്കാം. ഗ്രീൻ പേരന്റ് ആകുന്നതിന്റെ സുപ്രധാന കാര്യമാണിത്. പ്ലാസ്റ്റിക് ബോട്ടിലിെല കുപ്പിപാൽ ഒഴിവാക്കുന്നതാണ് ആരോഗ്യകരമായും നല്ലത്. തിരക്കിന്റെയോ സൗന്ദര്യ സംരക്ഷണത്തിന്റെയോ പേരിൽ കുപ്പിപ്പാൽ െകാടുക്കരുത്. മുലപ്പാൽ കുഞ്ഞിന്റെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ബോട്ടിൽ വൃത്തിയാക്കുക, സ്റ്റെറിൈലസ് െചയ്യുക തുടങ്ങിയ കുപ്പിപ്പാൽ തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടുമില്ല. മുലപ്പാൽ കു‍ഞ്ഞിന് അണുബാധയ്ക്കും രോഗങ്ങൾക്കും സാധ്യത കുറയ്ക്കും.

ഗർഭധാരണ സമയം െതാേട്ട പ്ലാൻ ചെയ്ത് നല്ല ആഹാരം കഴിച്ച് ശരീരത്തിന്റെ ആരോഗ്യം നില നിർത്തണം. കുഞ്ഞിനെ പാലൂട്ടുന്ന സമയത്തും അമ്മമാർ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. അമ്മമാർക്ക് കുഞ്ഞിനു മുലയൂട്ടാൻ  സൗകര്യമൊരുക്കുന്ന സ്വകാര്യ ഇടങ്ങൾ പൊതു സ്ഥലങ്ങളിൽ ഒരുക്കാൻ ഗവൺമെന്റും മുൻകയ്യെടുക്കണം.

_BAP8608

ബേബി ഫുഡ്

കുഞ്ഞിനായി പായ്ക്കറ്റിൽ വരുന്ന ആഹാരം പൂർണമായും ഒഴിവാക്കുകയാണ് എല്ലാ അച്ഛനമ്മമാരും ചെയ്യേണ്ടത്. കൃത്രിമ ആഹാരങ്ങൾക്കു പകരം വീട്ടിൽ തന്നെ തയാറാക്കുന്ന ആഹാരം െകാടുക്കാം. കുഞ്ഞിന്റെ ആഹാരം തയ്യാറാക്കുമ്പോ ൾ ഏറ്റവും കരുതൽ വേണം.

കൃത്രിമ ആഹാരങ്ങൾ വാങ്ങുമ്പോൾ അവയുെട ബോട്ടിലുകളും പ്ലാസ്റ്റിക് കണ്ടെയ്നറുകളും എല്ലാം ഗാർഹിക പരിസരം മലിനമാക്കും. പക്ഷേ, വീട്ടിലുണ്ടാക്കുന്ന ആഹാരമാകുമ്പോൾ ഏറ്റവും ഹെൽത്തി ആയിരിക്കും. മാത്രമല്ല, കണ്ടെയ്നറുകളും ബോട്ടിലുകളും സൂക്ഷിക്കേണ്ട ആവശ്യവും വരില്ല. ബേബി ഫുഡ് വാങ്ങുന്ന പണച്ചെലവും ആകില്ല. കുറുക്കുകളും  ഹെൽത് മിക്സ് പൗഡറും  എല്ലാം തന്നെ ഏറ്റവും ആരോഗ്യകരമായി വീട്ടിൽ തയാറാക്കാവുന്നതേയുള്ളൂ. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഇതാണ്.  

എന്നാൽ ചില അവസരങ്ങളിൽ ബേബി ഫുഡ് വാങ്ങുന്നതാവും സൗകര്യം. കൃത്രിമ വസ്തുക്കൾ അധികം ചേരാത്തതും നല്ല പോഷണം ഉള്ളതുമായ ബേബി ഫുഡ് നോക്കി വാങ്ങുക. ഒാർഗാനിക് ഉൽപന്നങ്ങളാണ് നല്ലത്. കീടനാശിനി േചർന്നിട്ടില്ലെന്ന് ഉറപ്പുള്ള ആഹാരമേ കുഞ്ഞിന് നൽകാവൂ. കുട്ടികൾ അൽപം െമലിഞ്ഞിരുന്നാൽ അമ്മമാർ പഴി കേൾക്കുന്ന സാഹചര്യവും ഒഴിവാക്കുക. അമിതവണ്ണമാണ് േപടിക്കേണ്ടത്. കുട്ടികൾ മെലിഞ്ഞിരുന്നാലും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും കുട്ടിക്ക് ക്ഷീണമില്ലെങ്കിലും പേടിക്കാനില്ല.  

ഇക്കോ ഫ്രണ്ട്‌ലി ഡയപ്പർ മതി

കുഞ്ഞിനായി ‍ഡിസ്പോസിബിൾ ഡയപ്പർ ഉപയോഗിക്കുന്നതാണ്  ഇന്നെല്ലാവരും പിന്തുടരുന്ന രീതി. പക്ഷേ, ഈ ഡയപ്പറുകൾ നശിപ്പിക്കുന്നതും വലിയ ജോലിയാണ്. ഇതിലെ പ്ലാസ്റ്റിക് നശിക്കാെത മണ്ണിലടി‍ഞ്ഞു കിടക്കും പ്ലാസ്റ്റിക് കത്തിക്കുന്നതും അതിന്റെ പുകയും ദോഷകരമാണ്. ‌

കഴുകി ഉണക്കി ഉപയോഗിക്കാവുന്ന തുണി തന്നെയാണ് ഏറെ ആരോഗ്യകരം. പ്ലാസ്റ്റിക് ഡയപ്പറിനു പകരം തുണി ഡയപ്പറും ആധുനിക രീതിയിലുള്ള കഴുകി റീയൂസ് ചെയ്യാവുന്ന ക്ലോത്ത് ഡയപ്പറും ഉപയോഗിക്കാം. കുഞ്ഞിനു മൂത്രമൊഴിക്കാൻ ഏകദേശം സമയമാകുമ്പോൾ തന്നെ ടോയ്‌ലറ്റിൽ െകാണ്ടു പോയി ശീലിക്കാം. ഇതിലൂെട േനരത്തെ തന്നെ പോട്ടി ട്രെയിനിങ്ങും ശീലമാക്കാൻ സാധിക്കും.

പ്രകൃതിയെ ബഹുമാനിക്കാൻ പഠിപ്പിക്കാം

കുഞ്ഞുങ്ങൾ വളരുന്നതോടെ അവർ പ്ലേ സ്കൂളിലേക്കും പിന്നെ സ്കൂളിലേക്കും പോകുന്നു. വീട്ടിൽ മാത്രമല്ല, പുറം ലോകത്തും എങ്ങനെ പ്രകൃതിയോട് ഉത്തരവാദിത്തമുള്ളവരായി പെരുമാറണമെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണം. കുഞ്ഞുപ്രായത്തിലേ  ബോധപൂർവം കുട്ടിയിൽ  പ്രകൃതിയോടും ചുറ്റുപാടിനോടും സ്നേഹമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കണം. മണ്ണിൽ കളിക്കാൻ അനുവദിക്കാം, പൂന്തോട്ടമുണ്ടാക്കാൻ കുട്ടികളെ കൂടെ കൂട്ടാം, മഴ നനയാം, മുറ്റത്ത് ക്യാംപ് ഫയർ ഉണ്ടാക്കി സമയം െചലവിടാം.

ഈ അനുഭവങ്ങൾ കുട്ടിയുടെ മനസ്സിൽ പ്രകൃതിയോടുള്ള ബന്ധം  ഉൗട്ടിയുറപ്പിക്കും. കുട്ടികളെ ചെറുപ്രായത്തിലേ സൈക്കിളോടിക്കാൻ പഠിപ്പിക്കാം. സ്കൂളിലും ചുറ്റുവട്ടത്തുമൊക്കെ കഴിയുമെങ്കിൽ സൈക്കിളിൽ പോകുന്നത് ശീലിപ്പിക്കാം. വെകുന്നേരങ്ങളിൽ ടിവിക്കു മുന്നിൽ ചടഞ്ഞിരിക്കാതെ കുട്ടികളെ കൂട്ടി പുറത്ത് നടക്കാനിറങ്ങുക. പാർക്കിൽ സായാഹ്നംചെലവഴിക്കാം. ഇത് ആരോഗ്യ സംരക്ഷണത്തിനും  വീട്ടിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും കുടുംബവുമൊത്ത് ക്വാളിറ്റി ൈടം ചെലവിടാനും നല്ലതാണ്.

പ്ലാസ്റ്റിക് ബാഗിനു പകരം ഷോപ്പിങ്ങിനു പോകുമ്പോൾ മാതാപിതാക്കൾ തുണി ബാഗ് ഉപയോഗിക്കുന്നത് കാണുമ്പോൾ ആ പാഠം കുട്ടിയും ഉൾക്കൊള്ളും. പ്ലാസ്റ്റിക് ടിഫിൻ ബോക്സിനു പകരം സ്റ്റീൽ ടിഫിൻ ബോക്സ് കൊടുത്തു വിടാം. വീട്ടിലെ മാലിന്യങ്ങൾ കൃത്യമായി തരം തിരിച്ച് കളയുന്ന രീതി കുട്ടിയെയും കാണിച്ചു െകാടുക്കാം.

ജലം ദുർവിനിയോഗം െചയ്യാതിരിക്കാനും വൈദ്യുതി ലാഭിക്കാനും കുട്ടിയെ ശീലിപ്പിക്കണം. ഇത്തരം കൊച്ചു കൊച്ചു ശീലങ്ങൾ കുട്ടിയിൽ നേരത്തേ വളർത്തിയെടുക്കാം.  അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നമ്മുടേതായ പങ്ക് വഹിക്കേണ്ടതാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് പോലെയുള്ള കാര്യങ്ങൾ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹമാണെന്ന് മനസ്സിലാക്കുക.  

പ്ലാസ്റ്റിക്കിനോട് നോ പറയുക എന്നതാണ് ഗ്രീൻ പേരന്റിങ്ങിൽ ഏറ്റവും പ്രധാന കാര്യം. പ്ലാസ്റ്റിക് പാത്രങ്ങളിൽ വരുന്ന പാക്കേജ്ഡ് ആഹാരം ഉപയോഗിക്കരുത്.

 ബേബി സോപ്പ്, ബേബി ലോഷൻ, ബേബി ഷാംപൂ തുടങ്ങി പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന വൻകിട ഉൽപന്നങ്ങൾക്കു പിന്നാലെ പായാതെ ഗുണമേന്മ നേരിട്ട് ഉറപ്പുള്ള ഓർഗാനിക് ഉൽപന്നങ്ങൾ ഉപയോഗിക്കുക. പഴമക്കാർ പിന്തുടർന്ന പ്രകൃതി സൗഹാർദ ശീലങ്ങൾ കുഞ്ഞുങ്ങൾക്കും പകർന്നു നൽകുക.

പാർട്ടികൾ നടത്തുമ്പോൾ അവ ‘നോ പ്ലാസ്റ്റിക് പാർട്ടിയാകാൻ മുൻ കയ്യെടുക്കാം. പ്ലാസ്റ്റിക് റാപ്പറുകൾ, അലങ്കാരങ്ങൾ, ബോട്ടിലുകൾ, കപ്പുകൾ, സ്ട്രോ, പാത്രങ്ങൾ തുടങ്ങിയവ െവയ്സ്റ്റ് ആയി കുന്നു കൂടുന്ന പാർട്ടികൾ ഒഴിവാക്കുക. പാർട്ടികൾക്ക് ഒാർഗാനിക്  ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന പുതിയ െഎഡിയ കണ്ടുപിടിക്കാം.

_BAP8524

ഇക്കോ ഫ്രണ്ട‌‌‌്ലി ലോഷനുകൾ

കുഞ്ഞ് ജനിക്കുന്നതോടെ വീടിെന്റ വൃത്തിയിലും വേണം പ്രത്യേക കരുതലും ശ്രദ്ധയും. കുഞ്ഞ് നിലത്ത് മൂത്രമൊഴിക്കും. തറയിലൂടെ ഇഴയും. അപ്പപ്പോൾ  വൃത്തിയാക്കിയില്ലെങ്കിൽ  രോ  ഗാണുക്കൾ പരക്കാനിടയുണ്ട്.

പക്ഷേ, വീര്യമേറിയ രാസവസ്തുക്കൾ കലർന്ന ലോഷനും മറ്റും ഉപയോഗിക്കുമ്പോൾ അത് കുഞ്ഞിനു ദോഷകരമാകും. കുഞ്ഞിന്റെ ചർമത്തിന് ഇവ അലർജിയുണ്ടാക്കാം. മറ്റ് അസുഖങ്ങൾക്കും കാരണമാകാം.

വീട്ടിൽ തന്നെ വിഷമയമല്ലാത്ത അണുനാശിനികൾ െകാണ്ട് തറ വൃത്തിയാക്കാനുള്ള ലായനികൾ ഉണ്ടാക്കാം. വിനാഗിരി, ബേക്കിങ് സോഡ, നാരങ്ങാനീര് ഇവ െകാണ്ട്  അണു നാശിനി തയാറാക്കാവുന്നതേയുള്ളൂ. ജൈവ വസ്തുക്കൾ െകാണ്ടുള്ള ബയോ ടോയ്‌ലറ്റ് ക്ലീനറുകളോ ഒാർഗാനിക് ക്ലീനിങ് ഏജന്റ്സോ  ഉപയോഗിച്ച്  മാറ്റം െകാണ്ടു വരിക. മാർക്കറ്റിൽ ലഭ്യമായ വീര്യമേറിയ ലോഷനുകൾ പലതും ചീത്ത ബാക്ടീരിയയോടൊപ്പം നല്ല ബാക്ടീരിയയെ കൂടി നശിപ്പിക്കുന്നവയാണ്.

അന്തരീക്ഷം ശുദ്ധിയാക്കാൻ വീട്ടുമുറ്റത്ത് തുളസി, കറ്റാർ വാഴ, പനിക്കൂർക്ക, ആര്യവേപ്പ്, മഞ്ഞൾ തുടങ്ങിയ ഔഷധ ഗുണമുള്ള ചെടികൾ നട്ടുവളർത്താം.

എങ്ങനെ പ്രതിരോധിക്കാം?

കീടനാശിനികളും പല തരം രാസ വസ്തുക്കളും പ്രിസർവേറ്റീവ്സും കലർന്ന ഭക്ഷ്യ വസ്തുക്കളാണ് നാം ഉപയോഗിക്കുന്നത്. കൂടാതെ സോപ്പ്, ഷാംപൂ, പെർഫ്യൂം, ബ്യൂട്ടി പ്രൊഡക്റ്റ്സ്, തുടങ്ങി നാം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ഹാനികരമായ പല തരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ദോഷകരമായ വസ്തുക്കൾ ജീവിതത്തിൽ നിന്ന് കഴിയുന്നത്ര ഒഴിവാക്കാം എന്ന തീരുമാനമെടുത്ത് അതു നടപ്പിൽ വരുത്താം. പ്രാണികളെ കൊല്ലാൻ കീടനാശിനി സ്പ്രേ പോലുള്ളവ ഉപയോഗിക്കരുത്. ഇവ എല്ലാത്തരം പ്രാണികളയും നശിപ്പിക്കുകയും പ്രകൃതിയുടെ സന്തുലനാവസ്ഥ തകർക്കുകയും ചെയ്യുന്നു.

വിശ്വസനീയമായ കമ്പനികളുെട ഒാർഗാനിക് ഉൽപന്നങ്ങ ൾ ഉപയോഗിക്കുക. സോപ്പ്, ഷാംപൂ, ടൂത്ത്  പേസറ്റ്, ലോഷൻ തുടങ്ങിയവയിലെല്ലാം  ഈ മാറ്റം െകാണ്ടു വരാം. പച്ചക്കറികളും പഴങ്ങളും ഉപ്പും വിനാഗിരിയും ഇട്ട് നല്ല വണ്ണം കഴുകി മാത്രം ഉപയോഗിക്കുക.

നിത്യജീവിതത്തിൽ ഈ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതോടെ ഗ്രീൻ പേരന്റിങ് നിങ്ങളുെട ജീവിത ശൈലിയായി മാറും. കുട്ടികളെ സുരക്ഷിതരായി വളർത്തുക മാത്രമല്ല, കുട്ടികളിലേക്കും ഈ ബോധവൽക്കരണം പകരുകയും വേണം. കൂടുതൽ പേർ ഈ ‘ഗ്രീൻ ജീവിത ശൈലി’യിലേക്കു കടന്നു വരുന്നതോടെ വലിയ മാറ്റത്തിനു തുടക്കം കുറിക്കും.

‘ഞാൻ മാത്രം ഈ കാര്യങ്ങൾ പാലിച്ചിട്ട് എന്തു കാര്യം’ എന്നു ചിന്തിക്കാതെ അവനവനെ കൊണ്ടു കഴിയുന്ന രീതിയിൽ ഗ്രീൻ പേരന്റിങ് മാർഗങ്ങൾ നടപ്പിൽ വരുത്താം.

കളിപ്പാട്ടം വാങ്ങുമ്പോൾ

കുട്ടികൾക്കായി വരുന്ന പല പ്ലാസ്റ്റിക് ടോയ്സിലും ഹാനികരമായ രാസവസ്തുക്കളും നിറങ്ങളും അടങ്ങിയിട്ടുണ്ട്. കുട്ടികൾ ടോയ്സ് വായിൽ വയ്ക്കുമ്പോൾ ഇവ വയറ്റിനുള്ളിൽ കടക്കുന്നു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾക്കു പകരം  തടി െകാണ്ടുള്ള ടോയ്സ് ഉപയോഗിക്കാം. പെയിന്റടിക്കാത്ത തടി െകാണ്ടുള്ള ടോയ്സ് ആണ് ഏറ്റവും സുരക്ഷിതം. ഇവയുടെ പ്രതലം മിനുസമുള്ളതായിരിക്കാൻ സൂക്ഷിക്കുക. കുഞ്ഞിന്റെ ദേഹത്തിന് മുറിവേൽക്കാനിടയാകരുത്. മൊബൈൽ ഫോൺ കുഞ്ഞിന് കളിക്കാനായി നൽകരുത്. മൊൈബൽ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.

വിവരങ്ങൾക്കു കടപ്പാട്: ദേബശ്രീ പാൽ, (ഹാർവഡിലെ ഗ്രാജ്വേറ്റ്  സ്കൂൾ ഒാഫ് ഡിസൈനിൽ നിന്നും മാസ്റ്റേഴ്സ് ഒാഫ് ഡിസൈൻ സ്റ്റഡീസ് ബിരുദധാരിയാണ് ലേഖിക)

Tags:
  • Mummy and Me
  • Parenting Tips