Friday 09 February 2018 11:27 AM IST : By സ്വന്തം ലേഖകൻ

ഷാരൂഖ് ഖാൻ, ഐശ്യര്യ റായ്, അഭിഷേക് ബച്ചൻ, കരിഷ്മ കപൂർ, രവീണ ടണ്ടൻ, ജൂഹി ചൗള... ഇവിടെ നടക്കുന്നത് താരനിശയല്ല, സ്കൂൾ ആനിവേഴ്സറിയാണ്!

aiswarya1

ഇതു ധീരൂഭായ് അംബാനി സ്കൂൾ. സ്കൂൾ ഓ‍ഡിറ്റോറിയത്തിൽ സദസിൽ നിരത്തിയിട്ടിരിക്കുന്ന കസേരിയിൽ ഇരിക്കുന്നവരെ നമ്മൾ അറിയും. ഷാരൂഖ് ഖാൻ, ഐശ്യര്യ റായ്, അഭിഷേക് ബച്ചൻ, കരിഷ്മ കപൂർ, രവീണ ടണ്ടൻ, ജൂഹി ചൗള, സൂസൈന്‍‌ ഖാൻ... അങ്ങനെ ബോളിവു‍ഡിലെ ഒട്ടുമിക്ക താരങ്ങളും ഇവിടെയുണ്ട്. താരങ്ങൾക്കെന്താ ഈ സ്കൂളിൽ കാര്യമെന്നല്ലേ?
പൊന്നും വിലയുള്ള താരങ്ങൾ ആണെങ്കിലും ഇവിടെ ഇവരല്ല യഥാർത്ഥ താരങ്ങൾ എന്നതാണ് സത്യം.

ഇവിടെ ഇവർ മറ്റൊരു റോളിലാണ്. രക്ഷകർത്താക്കളുടെ റോളിൽ. നായികമാരുടെ പിന്നാലെ ഓടുന്ന ഷാരൂഖിനെ ഇവിടെ വട്ടം കറക്കുകയാണ് കൊച്ച് അബ്രാം. മകൾ ആരാധ്യ അമ്മയോട് പറ്റിച്ചേർന്നുണ്ട്. ഐശ്വര്യയ്ക്കൊപ്പം അമ്മ ബ്രിന്ദ റായ്‌യും ഭർതൃ മാതാവ് ജയ ബച്ചനും ഉണ്ടായിരുന്നു. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിദേശത്തായതിനാൽ അമിതാഭ് ബച്ചന് പരിപാടിയിൽ പങ്കെടുക്കാനായില്ല.

aisw2


സ്കൂൾ വാർഷികാഘോഷങ്ങളിൽ മക്കളുടെ പ്രകടനം കാണാനായാണ് ബോളിവുഡിലെ നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയത്. ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങി ബി ടൗണിലെ വൻതാരങ്ങളൊക്കെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനെത്തി. ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യയും ഷാരൂഖ് ഖാന്റെ മകൻ അബ്രാമുമായിരുന്നു ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. കരിഷ്മ കപൂർ, സൂസന്ന ഖാൻ, ലാറ ദത്ത, രവീണ ടണ്ടൻ, ജൂഹി ചൗള തുടങ്ങിയ താരങ്ങളും മക്കളുടെ കലാപ്രകടനം കാണാനായി സ്കൂളിലെത്തിയിരുന്നു.