Saturday 03 February 2018 06:00 PM IST : By സ്വന്തം ലേഖകൻ

കുട്ടികളെ നല്ല വ്യക്തികളായി വളര്‍ത്താം; പഠിപ്പിക്കാം ഈ നല്ല ശീലങ്ങളും ജീവിത മൂല്യങ്ങളും

good_deeds

മിടുക്കൻ...  മക്കളെ മറ്റുള്ളവർ ഇങ്ങനെ അഭിനന്ദിക്കുന്നതു കാണുമ്പോൾ മാതാപിതാക്കൾക്ക് അഭിമാനമാണു തോന്നുക. കുട്ടികൾ  മികച്ച വ്യക്തിത്വമുള്ളവരായി  വളരണമെങ്കിൽ ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.. ഇതാ എല്ലാ കുട്ടികൾക്കും അറിയേണ്ട നല്ല പാഠങ്ങൾ..

വേണം ആരോഗ്യകരമായ ഭക്ഷണശീലം


ഭക്ഷണം കഴിക്കാൻ മടി കാട്ടുന്ന കുട്ടി എന്തെങ്കിലും കഴിക്കുന്നതിനു വേണ്ടി ജങ്ക്ഫൂഡ് നൽകാൻ നിർബന്ധിതരാകുകയാണു മാതാപിതാക്കൾ. ഇലക്കറികൾ, പച്ചക്കറികൾ,പലതരം പഴങ്ങൾ, നട്സ്, തവിട് നീക്കാത്ത ധാന്യങ്ങൾ ഇവയെല്ലാം കുട്ടികളുടെ ഭക്ഷണത്തിലുൾപ്പെടുത്തണം. വീട്ടിലൊരു ചെറിയ അടുക്കളത്തോട്ടമുണ്ടാക്കുക. ഇങ്ങനെ ലഭിക്കുന്ന കീടനാശിനിയില്ലാത്ത പച്ചക്കറികൾ സാലഡാക്കിയോ വ്യത്യസ്തമായ രീതിയിൽ പാകം ചെയ്തോ നൽകിയാൽ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാം.
ജങ്ക് ഫൂഡും, സംസ്കരിച്ച ഭക്ഷണപദാർഥങ്ങളും കഴിവതും ഒഴിവാക്കുക. വീട്ടിൽത്തന്നെ ആരോഗ്യകരമായ രീതിയി ൽ ഭക്ഷണമുണ്ടാക്കി നൽകാം. ചെറിയ പ്രായത്തിലേ ജങ്ക് ഫൂ ഡ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരണം. ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ നന്നായി  ചേർത്ത് ആരോഗ്യകരമായി തയാറാക്കിയ  ഫ്രൈഡ് റൈസോ പുലാവോ നൽകിയാൽ കുട്ടികൾക്കു മടുപ്പ് തോന്നില്ല.


കുട്ടികൾ കളിച്ചു വളരട്ടെ


പുതിയ തലമുറയിലെ കുട്ടികൾക്കു നാടൻ പന്തുകളിയോ മണ്ണപ്പം ചുട്ടു കളിക്കുന്നതോ പരിചയമില്ല. കുട്ടികളെ അടക്കിയിരുത്താൻ വേണ്ടി മൊബൈൽ ഗെയിം കളിക്കാനും കാർട്ടൂൺ കാണാനും അനുവദിക്കുകയാണു പുതുതലമുറ മാതാപിതാക്കൾ ചെയ്യുന്നത്. ഇതു നല്ല ശീലമല്ല. താൽകാലികമായി കുട്ടികൾ അടങ്ങിയിരിക്കാൻ വേണ്ടി മൊൈബൽ നൽകുകയും മണിക്കൂറുകളോളം ടിവി കാണാൻ അനുവദിക്കുകയും ചെയ്യുന്നതു കുട്ടികളെ ദോഷകരമായി ബാധിക്കും. ഇങ്ങനെ ടിവിക്കോ മൊബൈലിനോ മുന്നിൽ ചടഞ്ഞു കൂടുന്നത് അമിതവണ്ണം, ഉറക്കമില്ലായ്മ, സ്വഭാവത്തിലുള്ള വൈകല്യങ്ങൾ തുടങ്ങിയവയുണ്ടാക്കും. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ടിവി കാണുന്ന കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.


ആഴ്ചയിലൊരിക്കൽ കുട്ടികളെ പാർക്കിൽ െകാണ്ടുപോകാം. കളികളിലേർപ്പെടുന്നതു കുട്ടികളെ ഊർജസ്വലരാക്കും. രസകരമായതും പ്രായത്തിന് ഇണങ്ങുന്നതുമായ കളികളിലേർപ്പെടാൻ കുട്ടികളെ സഹായിക്കാം. കൂട്ടുകാരില്ലെങ്കിൽ മാ താപിതാക്കൾക്കു തന്നെ കുട്ടികളുടെ സഹകളിക്കാരാകാം. ക്രിക്കറ്റ്, ഫൂട്ബോൾ, സൈക്ലിങ്, ബാഡ്മിന്റൺ തുടങ്ങിയവ കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ സഹായിക്കും.


ശുചിത്വവും കൃത്യമായ ദിനചര്യയും


ശുചിത്വം പാലിക്കാൻ കുട്ടികളെ പഠിപ്പിക്കണം. ഭക്ഷണം കഴിക്കുന്നതിനും മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകാൻ ശീലിപ്പിക്കുക. ഭക്ഷണം കഴിക്കുമ്പോൾ ചവയ്ക്കുന്ന ശബ്ദം കേൾപ്പിക്കരുത്. ഭക്ഷണം വായിൽ വച്ചു കൊണ്ട് സംസാരിക്കരുത് എന്നിങ്ങനെയുള്ള ടേബിൾ മാനേഴ്സും കുട്ടികളെ പഠിപ്പിക്കണം. ദിവസവും രണ്ട് നേരം പല്ല് േതക്കാനും ശ രീരം വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ ശീലിപ്പിക്കുക.


∙ പകൽ സമയത്തുണ്ടാകുന്ന ഊർജനഷ്ടം രാത്രി ഉറക്കത്തിലൂടെയാണു വീണ്ടെടുക്കാനാവുക. െചറിയ കുഞ്ഞുങ്ങളെയും രാത്രി നേരത്തെ ഉറങ്ങാൻ ശീലിപ്പിക്കണം. സ്കൂളിൽ പോകുന്ന പ്രായമാകുമ്പോൾ കുട്ടികൾ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും െചയ്യേണ്ടി വരുമെന്നതിനാൽ ഈ ശീലം വളരെ പ്രധാനമാണ്.

ഉത്തരവാദിത്തം അറിഞ്ഞു വളരണം


പഴയ കാലത്തെ അമ്മമാർ പെൺകുട്ടികളെ മാത്രമാണു വീട്ടുജോലികളിൽ സഹായിക്കാൻ കൂടെ കൂട്ടിയിരുന്നത്. ഇന്ന് കാലം മാറി. സ്ത്രീകളും ജോലിക്കു പോകുകയും വീട്ടുകാര്യങ്ങൾ േനാക്കുകയും െചയ്യുന്നു. പുരുഷന്മാരും വീട്ടുജോലികൾ ചെയ്യുന്നതാണു ശരിയായ രീതി. ഭാവിയിൽ വീട്ടുകാര്യങ്ങൾ ചെയ്യാൻ ചെറിയ പ്രായം മുതൽ ആൺകുട്ടികളെ വീട്ടുജോലികൾ ശീലിപ്പിക്കാം.

good_deeds2


സ്വന്തം കളിപ്പാട്ടങ്ങൾ അടുക്കി വയ്ക്കുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങൾ സ്വയം  ചെയ്യാൻ ശീലിപ്പിക്കാം. പഠനമേശ  വൃത്തിയാക്കുക, സ്കൂൾ ബാഗിൽ പുസ്തകങ്ങൾ അടുക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ സ്വയം ചെയ്യട്ടെ. മുതിരുന്നതനുസരിച്ചു കുട്ടികൾക്കു കൂടുതൽ ചുമതലകൾ നൽകണം. കഴിച്ച പാത്രം കഴുകാനും സ്വന്തം ബെഡ് വിരിക്കാനും മുറികൾ വൃത്തിയാക്കാനുമൊക്കെ ആൺകുട്ടികളും  പെൺകുട്ടികളും ശീലിക്കട്ടെ.


∙ പണത്തിന്റെ മൂല്യമറി‍ഞ്ഞു വളരാൻ കുട്ടികളെ സഹായിക്കണം. ചെറിയ പ്രായത്തിലേ പണക്കുടുക്ക വാങ്ങി നൽകുക. പോക്കറ്റ് മണിയായി കിട്ടുന്ന പണം ഈ കുടുക്കയിൽ നിക്ഷേപിക്കാൻ കുട്ടികളെ സഹായിക്കുക. കുട്ടികളുടെ ചെറിയ ആവശ്യങ്ങൾ സാധിക്കാൻ ഈ പണം  ഉപയോഗിക്കാം. സമ്പാദിക്കുന്ന ശീലം കുട്ടികളിൽ വളർത്താൻ ഇതു സഹായിക്കും.


മൂല്യങ്ങൾ പഠിക്കട്ടെ


പങ്ക്് വയ്ക്കലിന്റെ ഗുണം അറിഞ്ഞു വേണം കുട്ടികൾ വളരേണ്ടത്. കരുതൽ, സ്നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാൻ പങ്ക് വയ്ക്കലിലൂടെ കഴിയുമെന്ന് കുട്ടികൾക്ക് അറിവ് പകരണം.  ചുറ്റുമുള്ളവരോടു കരുതൽ കാണി ക്കണമെന്നും  പ്രശ്നങ്ങളുണ്ടാകുമ്പോൾ  ഏറ്റവും അടുപ്പമുള്ളവരോടു പങ്ക് വയ്ക്കണമെന്നും കുട്ടികൾക്കു പറഞ്ഞു കൊടുക്കണം.

∙ ദിവസം  ഒരു തവണയെങ്കിലും  കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക. െചറിയ കുഞ്ഞുങ്ങൾക്കു നേരത്തേ ഭക്ഷണം നൽകിയതാണെങ്കിലും കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഒരു ചെറിയ ബൗളിൽ ലഘുഭക്ഷണം നൽകി അവരെക്കൂടി ഒപ്പമിരുത്തുക.


∙ സൗഹൃദങ്ങൾ ജീവിതത്തിൽ വളരെ പ്രധാനമാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. കുഞ്ഞുങ്ങളുടെ മാനസികവളർച്ചയ്ക്കു സൗഹൃദങ്ങൾ വളരെ പ്രധാനമാണ്. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കണം.


∙ വായന വളരെ പ്രധാനമാണ്. ഭാഷ, ആശയവിനിമയം, പദസമ്പത്ത് തുടങ്ങിയവ വർധിപ്പിക്കാനും ഭാവന വളർത്താനും അറിവ് വർധിപ്പിക്കാനും വായന സഹായിക്കും. ചെറിയ കുഞ്ഞുങ്ങൾക്കും കഥകൾ വായിച്ചു െകാടുക്കാം.


∙ എല്ലാ കാര്യങ്ങളെയും  പൊസിറ്റീവായി കാണാൻ കുട്ടികളെ  പഠിപ്പിക്കണം. എപ്പോഴും കുട്ടികളോടു ശാന്തമായും െപാസിറ്റീവായും മാത്രം സംസാരിക്കകു. എന്നാൽ മാത്രമേ കുട്ടികളെ പൊസിറ്റീവായി ചിന്തിക്കാൻ സഹായിക്കാനാകൂ. അമിതപ്രതീക്ഷ പുലർത്തി അവർക്കു സമ്മർദ്ദമുണ്ടാകുന്ന രീതിയിൽ പെരുമാറരുത്. പൊള്ളയായ വാഗ്ദാനങ്ങളും ഒഴിവാക്കണം. കുഞ്ഞുങ്ങൾക്കു നൽകുന്ന നിർദേശങ്ങളും  ആവശ്യങ്ങളും റി യലിസ്റ്റിക്കും പ്രാക്ടിക്കലുമാകാൻ ശ്രദ്ധിക്കണം.


∙ മുതിർന്നവരോടു ബഹുമാനത്തോടു പെരുമാറാൻ പഠിപ്പിക്കുക. സമപ്രായക്കാരും പ്രായത്തിൽ ഇളപ്പമുള്ളവരും ഉൾപ്പെടെ  എല്ലാവരും  ബഹുമാനം അർഹിക്കുന്നുണ്ടെന്നു വേണം കുട്ടിയെ പറഞ്ഞു പഠിപ്പിക്കേണ്ടത്. മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെട്ടു സംസാരിക്കുക, താഴ്ത്തിക്കെട്ടി സംസാരിക്കുക, നിറം, ആകാരം, േരാഗം ഇവയുടെയെല്ലാം പേരിൽ പരിഹസിക്കുക ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നത് ഒരാൾക്കു നൽകുന്ന ബഹുമാനമാണെന്നു കുട്ടിയെ പറഞ്ഞു പഠിപ്പിക്കുക. ഉപകാരം ചെയ്താൽ നന്ദി പറയുകയും കഴിയുന്ന പ്രത്യുപകാരം തിരികെ ചെയ്യുകയും വളരെ പ്രധാനമാണെന്നു കുട്ടിയെ ഓർമിപ്പിക്കുക.


∙ സത്യസന്ധത ഏറ്റവും വലിയ മൂല്യമാണെന്നു കുട്ടിയെ പഠിപ്പിക്കുക. മുതിർന്നവർ ഒരിക്കലും കുട്ടികളുടെ മുന്നിൽ വ ച്ചു നുണ പറയരുത്. എത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന സന്ദർഭത്തിലും  സത്യം  മാത്രം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മറ്റുള്ളവരുടെ സാധനങ്ങൾ അവരുടെ അറിവോടെയല്ലാതെ എടുക്കരുതെന്നും അങ്ങനെ ചെയ്യുന്നതു മോഷണമാണെന്നും കുട്ടികളെ പഠിപ്പിക്കുന്നതു വളരെ പ്രധാനമാണ്.


∙ ക്ഷമയുള്ള ഒരാൾക്ക് ഏതു മോശം അവസ്ഥയെയും  വളരെ ലാഘവത്വത്തോടെ നേരിടാനാകും. ശാന്തത ശീലിക്കാൻ കുട്ടിയെ പഠിപ്പിക്കണം. മാതാപിതാക്കളിൽ ഒരാൾ അക്ഷമയുള്ള ആളാണെങ്കിൽ കുട്ടിയും ഈ ശീലം കണ്ടുപഠിക്കുമെന്ന് ഓർമിക്കുക. ആദ്യം മാതാപിതാക്കൾ ക്ഷമ ശീലിച്ചിട്ടു മാത്രമേ കുട്ടിയെ ക്ഷമയെക്കുറിച്ചു പഠിപ്പിക്കാൻ പറ്റൂ എന്നോർമിക്കുക.


∙ ജീവിതം എല്ലായ്പ്പോഴും ജയം മാത്രമല്ല നൽകുന്നത്. തോൽവികളെ അംഗീകരിക്കാനും അവയിൽ നിന്നു പാഠമുൾക്കൊണ്ട് സ്വയം െമച്ചപ്പെടുത്താനും കുട്ടികളെ സഹായിക്കണം. േതാൽവികളിലും വീഴ്ചകളിലും പതറുകയോ സങ്കടപ്പെടുകയോ ചെയ്യുന്നതിൽ കാര്യമില്ലെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക. അടുത്ത തവണ കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരമായി തോൽവികളെ കാണാൻ കുട്ടി ശീലിക്കട്ടെ.


‌മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുെടയും പെരുമാറ്റത്തിൽ നിന്നാണു കുട്ടി അനുകരിക്കുന്നത്. അതുെകാണ്ട് മുതിർന്നവർ നല്ല ശീലങ്ങൾ പിന്തുടർന്നാൽ മാത്രമേ കുട്ടികളും അതു ശീലിക്കൂ എന്നോർമിക്കുക.