Monday 22 October 2018 03:59 PM IST : By സ്വന്തം ലേഖകൻ

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കേണ്ട; സ്വയം പരിശോധിക്കൂ, ഈ ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങളൊരു ഹൈപ്പർ പേരന്റാണ്

par_1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നാലാം ക്ലാസ്സുകാരൻ ആകാശിനെയും കൂട്ടി സൈക്കോളജിസ്റ്റിനെ കാണാൻ ചെന്നതാണ് അ ച്ഛനും അമ്മയും. അമിതമായ പേടിയാണ് കുട്ടിയുടെ പ്രശ്നം. പേടി മൂലമുള്ള മാനസിക പിരിമുറുക്കം കാരണം ആകാശിന് ഉറക്കമില്ലാതായി. ഭക്ഷണം കഴിക്കാനിഷ്ടമില്ല. ഈയിെടയായി കിടക്കയില്‍ മൂത്രമൊഴിക്കലും നഖം കടിക്കലും ഉള്‍പ്പെടെ പല പ്രശ്നങ്ങളും തുടങ്ങിയിട്ടുമുണ്ട്.

അമിതമായ മാനസിക സമ്മർദമായിരുന്നു ആകാശിന്‍റെ പേടിക്കു കാരണം. ഒരു മണിക്കൂര്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ േഡാക്ടര്‍ക്കു മനസ്സിലായി, ആകാശിെന്റ അച്ഛനും അമ്മയ്ക്കുമാണ് യഥാർഥത്തിൽ കൗൺസലിങ്ങിന്റെ ആവശ്യമെന്ന്. മാതാപിതാക്കളുെട പ്രതീക്ഷകൾക്കൊപ്പം പഠിത്തത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും ട്യൂഷൻ ക്ലാസ്സിലുമെല്ലാം ഒരു പോലെ ഒന്നാമനാകാൻ സാധിക്കാത്തതായിരുന്നു ആകാശിന്റെ സമ്മർദത്തിനു കാരണം.

പക്ഷേ, േഡാക്ടറോടു പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘‘അവനെ ചെറിയ പ്രായം െതാട്ടേ ചിട്ടയോടെ പഠനത്തിലും മറ്റെല്ലാ കാര്യങ്ങൾക്കും ഒന്നാമതാകാൻ നിർബന്ധിച്ചാല ല്ലേ വളരുന്തോറും അെതാരു ശീലമായി മാറൂ..! വലുതാകുമ്പോൾ െഎെഎടിയിൽ മോന് പ്രവേശനം കിട്ടണമെന്നാണെന്റെ മോഹം. എന്റെ രക്ഷിതാക്കൾ നന്നായി പുഷ് ചെയ്യാഞ്ഞതു മൂലമാണ് ഞാൻ ഒരു സാധാരണ എൻജിനീയറിങ് കോളജിൽ പഠിച്ച് നാട്ടിൽ തന്നെ ജോലി ചെയ്യേണ്ടി വന്നത്. മോന്റെ കാര്യത്തിലെങ്കിലും അങ്ങനെ സംഭവിക്കരുതെന്നുണ്ട്. ഭാവിയിൽ അവന് ഏറ്റവും ബെസ്റ്റ് കോളജിൽ അഡ്മിഷൻ കിട്ടണ്ടേ, വിദേശത്തെ ബെസ്റ്റ് കമ്പനികളിൽ ജോലി കിട്ടണ്ടേ...’’

ഈ സമീപനത്തോടെ കുട്ടികളെ വളർത്തുന്ന അച്ഛനമ്മമാരുടെ എണ്ണം ഇന്നേറെയാണ്. മക്കളുെട നല്ലതിനെന്ന് കരുതി അവർ ചെയ്യുന്ന കാര്യങ്ങൾ പക്ഷേ, കുട്ടികളെ നെഗറ്റീവായിട്ടാണു ബാധിക്കുന്നത്. ഈ മനോഭാവമുള്ള അച്ഛനമ്മമാര്‍ക്ക് െെസക്കോളജിസ്റ്റുകള്‍ ഒരു പേരും െകാടുത്തിട്ടുണ്ട്. ‘ഹൈപ്പർ പേരന്റ്സ്’. രക്ഷിതാക്കളെന്ന നിലയില്‍ മക്കളുെട എല്ലാ കാര്യങ്ങളെയും തീക്ഷ്ണമായ (ൈഹപ്പർ) രീതിയിലാണ് ഇവര്‍ സമീപിക്കുന്നത്.

കുട്ടികളുടെ ഒാരോ കാര്യത്തിലും ഇത്തരം അച്ഛനമ്മമാർ അമിതമായ ഇടപെടലുകൾ നടത്തുന്നു. അമിതമായി പ്രതീക്ഷകൾ വച്ചു പുലർത്തുന്നു. കുട്ടികളുെട വിജയം ഇവർക്കൊരു അഭിമാന പ്രശ്നമാണ്. പഠിത്തത്തിൽ ഒന്നാമതാകാൻ നിർബന്ധിക്കുന്നതിനൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം നിർബന്ധിച്ച് പങ്കെടുപ്പിക്കുക, വിശ്രമമില്ലാത്ത ൈടംടേബിളും ഷെ‍ഡ്യൂളും തയാറാക്കുക, കുട്ടികൾക്ക് അവരുടേതായ ഫ്രീ സമയം കൊടുക്കാതിരിക്കുക, കുട്ടികളുെട ഇഷ്ടം നോക്കാെത തീരുമാനങ്ങളെടുക്കുക... ഇതെല്ലാം ഹൈപ്പർ പേരന്റ് ചെയ്യുന്ന കാര്യങ്ങളാണ്.

കൗതുകകരമായ കാര്യം, പല രക്ഷിതാക്കൾക്കും തങ്ങൾ ഹൈപ്പർ പേരന്റ്സ് ആണെന്ന സത്യം അറിയില്ലെന്നതാണ്. ശരിയായ പേരന്റിങ്ങിനും ഹൈപ്പർ പേരന്റിങ്ങിനും ഇടയിെല അതിർവരമ്പ് അത്ര നേർത്തതാണ്.

നിങ്ങളൊരു ൈഹപ്പർ പേരന്റ് ആണോ?

നിങ്ങളൊരു ‘ൈഹപ്പർ േപരന്റ്’ ആേണാ എന്ന് തിരിച്ചറിയാൻ സ്വയം ചില ചോദ്യങ്ങൾ േചാദിക്കാം.

∙കുട്ടികളുടെ എല്ലാ കാര്യങ്ങളിലും അമിതമായി ഇടപെടാറുണ്ടോ? പാർക്കിൽ പോകുമ്പോൾ കുട്ടി ഏതു കളി കളിക്കണം? തൂവാല കുട്ടിയുെട ഷർട്ടിന്റെ ഏതു പോക്കറ്റിൽ വയ്ക്കണം? തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് നിങ്ങളാണോ?

∙ക്ലാസ് ടെസ്റ്റിന് കുട്ടിക്ക് ഒന്നാംസ്ഥാനം കിട്ടിയില്ലല്ലോ എ ന്നോർത്ത് ഉറക്കം നഷ്ടപ്പെടാറുേണ്ടാ? അതിന്റെ പേരിൽ കുട്ടിയെ വഴക്കു പറയാറുണ്ടോ?

∙ബ്രേക്ക്ഫാസ്റ്റിന് എന്തു കഴിക്കണം, എത്ര കഴിക്കണം, എ ങ്ങനെ കഴിക്കണം എന്നതു മുതൽ പുറത്തുപോകുമ്പോൾ എന്തു കളറുള്ള ടീഷർട്ടിടണം എന്നു വരെ നിർദേശിക്കാറുണ്ടോ?

∙യോഗ ക്ലാസ്സിലും കരാട്ടെ ക്ലാസ്സിലും ഗിറ്റാർ ക്ലാസിലും കീ ബോർഡ് ക്ലാസ്സിലും ഡാൻസ് ക്ലാസ്സിലും പെയിന്റിങ് ക്ലാസ്സിലുമെല്ലാം ഇഷ്ടാനിഷ്ടങ്ങൾ നോക്കാെത നിർബന്ധിച്ച് ഉന്തിത്തള്ളി വിടാറുേണ്ടാ?

ഇതിനെല്ലാം ഉത്തരം ‘അതെ’ എന്നാണെങ്കിൽ നിങ്ങളൊരു ഹൈപ്പർ പേരന്റ് ആണ്. കുട്ടിയുടെ ഭാവിയുെട നല്ലതിനെ കരുതിയാണ് ഇതെല്ലാം െചയ്യുന്നതെന്നാകും ഈ അച്ഛനമ്മമാരുെട വിശദീകരണം. പക്ഷേ, അല്ലെന്നതാണ് വാസ്തവം.

എന്തുെകാണ്ട് ഹൈപ്പർ പേരന്റ് ആകുന്നു?

രക്ഷിതാക്കൾ ‘ഹൈപ്പർ’ ആകുന്നതിന്റെ പിന്നിൽ പല കാരണങ്ങളുമുണ്ട്. സ്വന്തം ജീവിതത്തിൽ സാധിക്കാതെ പോയ മോഹങ്ങൾ മക്കളിലൂടെ സഫലമാക്കാൻ ശ്രമിക്കുകയാണു ചിലർ. ചിലരാകട്ടെ അവരുെട ജീവിതത്തിന്റെ അന്തസ്സിന്റെ പ്രതീകമായി കുട്ടികളെ കാണുന്നു. കുട്ടി ജനിക്കുന്നതിനു മുമ്പ് തന്നെ, ‘മോനാണെങ്കിലവനെ എൻജിനീയറാക്കണം, മോളാണെങ്കിൽ ഡോക്ടറാക്കണം...’ ഈ മട്ടിൽ സ്വപ്നം കണ്ടു തുടങ്ങുന്നു.

ന്യൂക്ലിയർ ഫാമിലിയുെട ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഉൽകണ്ഠകളുമാകാം കുട്ടികളുെട കാര്യങ്ങളിൽ അമിതമായി ഇടപെടാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. ഒറ്റക്കുട്ടി മാത്രമുള്ള ചില മാതാപിതാക്കൾ എല്ലാ സ്വപ്നങ്ങളുെടയും പ്രതീകമായി കുട്ടിയെ കാണുകയും അമിത പ്രതീക്ഷകൾ അടിച്ചേൽപിക്കുകയും ചെയ്യുന്നു. ആളുകളുെട വ്യക്തിത്വം മൂന്ന് തരത്തിലാണ്. എക്സ്ട്രോെവർ‍ട്ട്, ഇൻട്രോവെർട്ട്, ആംഫിവെർട്ട് (എക്സ്ട്രോെവർ‍ട്ടിനും ഇൻട്രോവെർട്ടിനും ഇടയിലുള്ള വ്യക്തിത്വം ).

മൂന്ന് തരം വ്യക്തിത്വങ്ങൾക്കും അതിന്റേതായ പ്രത്യേകതകളുണ്ടെങ്കിലും ഏറ്റവും ബാലൻസ്ഡ് ആയ ആംഫി വെർട്ട് വ്യക്തിത്വമാണ് കൂടുതൽ നല്ലതെന്ന് കരുതുന്നു. ഈ മൂന്നു വിഭാഗത്തിൽ ഒന്നിൽ പെടുന്നവരാണ് ഒാരോ വ്യക്തിയും.പക്ഷേ, എക്സ്ട്രോവെർട് വ്യക്തിത്വമാണ് ഏറ്റവും മികച്ചതെന്ന തെറ്റിദ്ധാരണയാണ് പലർക്കും. പല കാര്യങ്ങളിൽ ഒരേ സമയം തിളങ്ങുന്നവരാണ് മിടുക്കർ എന്നു കരുതി പല രക്ഷിതാക്കളും കുട്ടികളെ നിർബന്ധിച്ച് എല്ലാത്തിലും മിടുക്കരാകാൻ സമ്മർദം ചെലുത്തുന്നു. പലരും ഹൈപ്പർ േപരന്റ് ആയി പെരുമാറുന്നത് ഈ കാരണത്താലാണ്.

കുട്ടിയെ എങ്ങനെ ബാധിക്കുന്നു?

_REE2721 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രക്ഷിതാക്കളുെട അമിതമായ ഇടപെടലുകൾ കുട്ടിയെ പല വിധത്തിലാണ് ദോഷകരമായി ബാധിക്കുന്നത്. എല്ലാ കാര്യങ്ങളും അച്ഛനമ്മമാരുടെ തീരുമാനപ്രകാരം മാത്രം ചെയ്തു ശീലിച്ച കുട്ടിക്ക് ഒരു സാഹചര്യം വരുമ്പോൾ സ്വയം തീരുമാനമെടുക്കാനുള്ള കഴിവു കുറവായിരിക്കും. ഇതവരുെട സാമൂഹിക വികാസത്തെ തന്നെ ബാധിക്കുന്നു.

കൂട്ടുകാരുമായി ഇടപഴകാനുള്ള കഴിവും ബന്ധങ്ങൾ വളർത്താനുള്ള പാടവവും മുരടിപ്പിക്കുന്നു. ചില കുട്ടികൾ സമ്മർദം കാരണം വല്ലാതെ ഒതുങ്ങിപ്പോകാം. മാതാപിതാക്കളുടെ ഇഷ്ടം കൂടുതൽ നേടാൻ വേണ്ടി അവരുെട കഴിവിനപ്പുറമുള്ള പ്രകടനങ്ങൾ നടത്താൻ ശ്രമിക്കാം. മാനസിക സമ്മർദം കാരണം അച്ഛനമ്മമാരുമായുള്ള ബന്ധത്തെ പോലും ദോഷകരമായി ബാധിക്കാം. എല്ലാത്തിനുമുപരി ഈ കുട്ടികൾക്ക് മാതാപിതാക്കളോട് നിത്യവും നീരസമായിരിക്കും ഉള്ളിൽ.

അഭിരുചിക്കനുസരിച്ച് വേണം ആക്ടിവിറ്റികൾ

ആക്ടിവിറ്റികളിൽ നിന്ന് ആക്ടിവിറ്റികളിലേക്കുള്ള ഒാട്ടമാണ് പല കുട്ടികളുെടയും ജീവിതം. ഹോബികൾ, പാഷൻ ഇതെല്ലാം നല്ലതാണ്. അത് വിനോദം പകരണം. അല്ലാതെ സ്ട്രെസ് ഉണ്ടാക്കരുത്. എല്ലാ ആക്ടിവിറ്റികളിലും കുട്ടി ഒ ന്നാമതാകണം എന്നു വാശി പിടിച്ച് എല്ലാത്തിലും അവർക്ക് അമിതമായി പരിശീലനം കൊടുക്കേണ്ട.

സ്പോർട്സ് ആയാലും കലാപരമായ കാര്യങ്ങളായാലും കുട്ടിക്ക് ഏറ്റവും അഭിരുചിയുള്ള കാര്യങ്ങളിൽ മാത്രം അവർക്ക് പരിശീലന ക്ലാസുകൾ നൽകാം.

ഗിറ്റാർ പഠിക്കാൻ ഇഷ്ടമില്ലാത്ത കുട്ടിയെ വഴക്കു പറഞ്ഞ് അതിനു നിർബന്ധിക്കേണ്ട. പകരം, അവർക്കു അഭിരുചിയുള്ള കാര്യങ്ങളിൽ പ്രോൽസാഹനം നൽകൂ. ‘‘ഒാ... നീ പടം വരച്ചിട്ട് ഭാവിയിൽ എന്തു നേടാനാ’’ ഈ മട്ടിൽ അവരുെട കഴിവുകളെക്കുറിച്ചു തരം താഴ്ത്തി സംസാരിക്കുന്ന രീതി ഒഴിവാക്കണം.

കുട്ടിയെ ഒരു വ്യക്തിയായി അംഗീകരിക്കുക. കുട്ടിക്ക് സ്വന്തമായി ഇഷ്ടാനിഷ്ടങ്ങളുണ്ട്. അവരുടേതായ സ്വകാര്യതയും സ്േപസും കുട്ടികൾക്ക് ആവശ്യമാണ്. ഗൈഡൻസാണ് കുട്ടികൾക്കു േവണ്ടത്. സുരക്ഷിതത്വവും സ്നേഹവും നൽകി തെറ്റുകൾ തിരുത്തി അവരെ ആരോഗ്യത്തോടെ കാത്തു രക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

കുട്ടികൾ സ്വയം വളരാനും സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കാനുമാണ് ആഗ്രഹിക്കുന്നത്. എല്ലാം മാതാപിതാക്കൾ അടിച്ചേൽപിക്കേണ്ട.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. അരവിന്ദ് തമ്പി

കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്

എസ്. എൻ. കോളജ്, ചെമ്പഴന്തി, തിരുവനന്തപുരം.

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾ  കാണാൻ ഇവിടെ ക്ലിക് ചെയ്യുക

രണ്ടു മാസം കൊണ്ട് കുറച്ചത് 14 കിലോ; ചിക്കനും ബർഗറുമൊന്നും ഉപേക്ഷിക്കാതെ തന്നെ വണ്ണം കുറച്ച കിരണിന്റെ ഡയറ്റ്പ്ലാൻ ഇങ്ങനെ

‘ഒരു സ്ത്രീയും അവൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല’; ‘മീ ടൂ’ ക്യാംപെയ്‌നെ അനുകൂലിച്ച് നടന്‍ മധു