Saturday 21 September 2019 06:37 PM IST : By സ്വന്തം ലേഖകൻ

ഇന്റർനെറ്റ് കുട്ടികളെ വഴിതെറ്റിക്കില്ല! ഇതാ കഴിവും അറിവും വളർത്താൻ ചില ഓൺലൈന്‍ കോഴ്സുകള്‍

tech-parenting-feature

ഡിജിറ്റൽ മീഡിയയാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്നാണ് പലരും പറയുന്നത്. കുട്ടികൾ എന്ത് തെറ്റ് ചെയ്താലും അതിൻറെ പഴി ഇൻറർനെറ്റിനാണ്. എന്നാൽ കുട്ടിക്കുറുമ്പുകളുടെ വികൃതിക്ക് പരിഹാരമാകാനും ഈ പാവം ഇൻറർനെറ്റിന് കഴിയും. അവധി ദിവസങ്ങളിൽ ഇവരെ എങ്ങനെയൊന്ന് അടക്കിയിരുത്തും എന്നോർത്ത് ആകുലപ്പെട്ടിരിക്കുന്നവരാണോ നിങ്ങൾ ...ഫീസും കൊടുക്കണ്ട, ദൂരെയെങ്ങും പോകേണ്ട, അവർ നമ്മുടെ കണ്‍വെട്ടത്തു തന്നെ കാണും എന്ന ചില പ്രത്യകതകളുമുണ്ട്. ഈ ഓൺലൈന്‍ പഠനത്തിന്. ഇതാ ചില കിടിലൻ ഓൺലൈന്‍ വഴികൾ.

അലങ്കാരപ്പണി, തയ്യൽ, ക്രോസ്‌ സ്റ്റിച്ച്

ചില കുട്ടികള്‍ കരകൗശല വിദ്യയിൽ നിപുണരായിരിക്കും. മറ്റ് കുട്ടികൾ ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ട് എൻറെ കുട്ടിയും ഇങ്ങനൊക്കെ ചെയ്തിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ടോ? വഴിയുണ്ടെന്നേ..മിക്ക കുട്ടികക്കും ജൻമനാ ഇത്തരം വിദ്യകളിൽ അഭിരുചിയുണ്ടാകും, അവധി അവസരമാക്കി നമുക്കത് പൊടിതട്ടിയെടുക്കാം. . യു ടൂബിലോ ക്രാഫ്റ്റിങ് വെബ്സൈറ്റിലോ പരതി അവർക്കു പറ്റിയ വിഡിയോ കണ്ടെത്താം, കടകളിൽ നിന്നും ക്രാഫിറ്റിനാവശ്യമായ സാധനങ്ങൾ വാങ്ങാം. അത് നോക്കി അതു പോലെ ഉണ്ടാക്കാൻ പറഞ്ഞു നോക്കൂ. കുസൃതികുട്ടൻമാര്‍ അടങ്ങിയിരുന്ന് ചെയ്യുന്നത് കാണാം.

ഗ്രാഫിക് ഡിസൈൻ

പടം വരയ്ക്കാനിഷ്ടമുള്ള കൂട്ടികൾക്ക് ഫോട്ടോഷോപ്പും ഇലുസ്ട്രേറ്റരുമൊക്കെ പരിചയപ്പെടുത്താം. ഉതിൽ വിജയിച്ചാൽ കുട്ടികൾക്കായി ഓൺലൈൻ ഗ്രാഫിക്ക് ഡിസൈൻ കോഴ്സുകളുണ്ട്.

വെബ് ഡിസൈൻ

വെബ് ഡിസൈനിൽ അഭിരുചി വളർത്തിയെടുക്കാം. വെബ് ഡിസൈനിംങിൻറെ ബാലപാഠങ്ങൾ പഠിക്കാൻ ധാരാളം വെബ്സൈറ്റുകളുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൾ വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നത് കാണാം

പൂന്തോട്ട നിർമാണം

സ്ഥലപരിമിതിയാണ് ഇന്ന് വീടുകളിളിലും പൂന്തോട്ടങ്ങൾ മായാൻ കാരണം. എന്നാൽ ഉള്ള സ്ഥലത്ത് മനോഹരമായി പൂന്തോട്ടങ്ങൾ നിർമിക്കാനുള്ള വഴികൾ പറഞ്ഞു തരാൻ ധാരാളം വെബ്സൈറ്റുകളുണ്ട്. പല രാജ്യങ്ങളിലെ പൂന്തോട്ട നിർമാണ രീതികളും പഠിക്കാം. കുട്ടികൾക്കായുള്ള പൂന്തോട്ട നിർമാണ കോഴ്സുകളുമുണ്ട്.