Friday 09 February 2018 11:15 AM IST : By സ്വന്തം ലേഖകൻ

ചതിക്കുഴികളിൽ വീഴാതിരിക്കാൻ

kids-phone

കേരളത്തിലെ ഒരു സ്കൂളില്‍ നടന്ന സംഭവമാണ്: ആറാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടിയെ തേടി കണ്ടാൽ മാന്യനെന്നു തോന്നുന്ന ഒരാൾ സ്കൂളിലെത്തി. ‘കുട്ടിയുടെ മുത്തശ്ശി അത്യാസന്നനിലയിൽ ഹോസ്പിറ്റലിലാണ്. അവസാനമായി അവളെയൊന്നു കാണണമെന്നു പറയുന്നു. എത്രയും വേഗം കുട്ടിയെ എന്റെയൊപ്പം വിടാൻ വീട്ടുകാർ പറഞ്ഞു. വേണമെങ്കിൽ നിങ്ങൾ അവളുെട വീട്ടുകാരെ വിളിച്ച് ചോദിച്ചോളൂ.’ സ്കൂൾ അധികൃതർ കുട്ടിയെ ക്ലാസിൽ നിന്നും വിളിപ്പിച്ചു. കാര്യങ്ങൾ പറ ഞ്ഞു. അച്ഛനും അമ്മയും പറഞ്ഞിട്ടു വന്നയാളാണെന്നു പറഞ്ഞപ്പോൾ അവൾ അയാളോടു േചാദിച്ചു, ‘എന്നാൽ അ മ്മ പറഞ്ഞുതന്ന േകാഡ് പറയൂ.’ നിന്ന നിൽപിൽ അയാൾ വെള്ളം കുടിച്ചു. സ്കൂൾ അധികൃതർ അയാളെ വേണ്ടവിധം ൈകകാര്യം െചയ്തുവിട്ടു. 

മുകളിൽ പറഞ്ഞ സംഭവത്തിൽ ദുരന്തമൊന്നും ഉണ്ടായില്ല. എന്നാൽ എല്ലായ്പ്പോഴും കാര്യങ്ങൾ അങ്ങനെയാവണമെന്നില്ല.  കുട്ടികളുെട കാര്യത്തിൽ നമ്മൾ ജാഗരൂകരായിരിക്കേണ്ട ആവശ്യകത അനുദിനം വർധിച്ചു വരുന്നു. ഇന്റർനാഷനൽ ലേ ബർ ഒാർഗ‌ൈനസേഷന്റെ കണക്കുകൾ പ്രകാരം ലോകത്തിൽ ഒരു വർഷം 1.2 മില്യൺ കുട്ടികൾ ൈചൽഡ് ട്രാഫിക്കിങ്ങിനു വിധേയരാകുന്നു. ബാലവേല, ൈലംഗിക പീഡനങ്ങൾ, ഭിക്ഷാടനം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിങ്ങനെ പല തരത്തിലുള്ള ദുരുപയോഗങ്ങൾക്കു വേണ്ടിയും കുട്ടികളെ തട്ടിക്കൊണ്ടു പോകാറുണ്ട്.

എവിടെ തുടങ്ങണം?

തീരെ ചെറുപ്പം മുതൽക്കേ തന്നെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ നൽകണം. കു ഞ്ഞല്ലേ എന്നു കരുതി നിസ്സാരമാക്കി കളയുന്ന പല കാര്യങ്ങളും ദുഷ്ടമനസ്സുകൾക്കു പ്രകോപനമായി മാറാറുണ്ട്. 

എത്ര ചെറിയ കുട്ടിയാണെങ്കിലും ഉടുപ്പിടാതെ നടക്കാൻ അനുവദിക്കരുത്. നാലു വയസ്സുവരെയുള്ള കുഞ്ഞുങ്ങളോ ട് ഉടുപ്പിട്ടു മറയ്ക്കുന്ന ഭാഗങ്ങളിൽ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും അടുത്ത ബന്ധുക്കളും ഒഴികെ ആരും തൊടാൻ പാടില്ല എന്നു പറയുക. ഇത്തരം കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ ൈകതട്ടി മാറ്റാനും ഉറക്കെ ‘വേണ്ട’ എന്നു പറയാനും കുട്ടിയെ ശീലിപ്പിക്കാം.

പാവകളിൽ വരച്ചും തൊട്ടും കാണിച്ച് അതിനനുസരിച്ച്  അവ കരയുന്നതും ഒച്ചവയ്ക്കുന്നതായും അഭിനയിച്ചു കു ട്ടികളെ  കാണിച്ചാൽ അവർക്ക് എളുപ്പത്തിൽ മനസ്സിലാകും.

അൽപം കൂടി മുതിർന്ന കുട്ടികൾക്ക് ശരീരഭാഗങ്ങൾക്കു പ്രായത്തിനനുസരിച്ചു വരുന്ന മാറ്റങ്ങൾ പറഞ്ഞുെകാടുക്കാം. നല്ല സ്പർശം, ചീത്ത സ്പർശം എന്നിവയെ കുറിച്ചും പറയാം. മുഖത്തും ൈകകളിലും സ്വാഭാവികമായി തൊടുന്നത് ഗുഡ് ടച്ചും െനഞ്ചിലും സ്വകാര്യഭാഗങ്ങളിലും തൊടുന്നത് ബാഡ് ടച്ചും ആണെന്നു പഠിപ്പിക്കാം. അലോസരപ്പെടുത്തുന്ന പ്ര വൃത്തികൾ ആരിൽ നിന്നെങ്കിലും ഉണ്ടായാൽ ഉടനെ മാതാ പിതാക്കളോടോ അധ്യാപകരോടോ തുറന്നു പറയാൻ കുട്ടി യെ ഒരുക്കുക.

ൈസബർ കെണികൾ

‘ആ പെൺകുട്ടി എനിക്ക് റിക്വസ്റ്റ് അയച്ചു. േഫാട്ടോ ഇഷ്ടപ്പെട്ടു എന്നും നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാമെന്നും പ റഞ്ഞു. അങ്ങനെ ഞങ്ങൾ ഫ്രണ്ട്സായി. പിന്നെ സ്ഥിരമായി ചാറ്റ് ചെയ്യും. തമ്മിൽ കണ്ടു പല തവണ. അങ്ങനെയിരിക്കെ അവളുടെ കസിനാണെന്നു പറഞ്ഞൊരാൾ കടന്നുവന്ന് പ രിചയപ്പെട്ടു. 

അതോടെ മദ്യപാനവും പുകവലിയും പതിവായി. പിന്നീട് അയാൾ കഞ്ചാവും മയക്കുമരുന്നും തന്നു. വീണ്ടും വീണ്ടും ലഹരി കിട്ടാൻ ൈകയിലുള്ള പണം മുഴുവൻ ഞാനവർക്കു കൊടുത്തു. വീട്ടിൽ നിന്നു േമാഷ്ടിക്കാൻ പഠിച്ചു. അതും പി ടിക്കപ്പെട്ടപ്പോൾ വീട്ടുകാരുമായി വഴക്കിട്ടു. 

അമ്മയെയും െപങ്ങളെയും അടിച്ചു തുടങ്ങിയപ്പോഴാണ് വീട്ടുകാരെന്നെ ഡി അഡിക്‌ഷൻ സെന്ററിൽ കൊണ്ടുവന്നത്. ആ പെൺകുട്ടിയും  ഗ്യാങ്ങും ചേർന്നു പ്ലാൻ െചയ്തുണ്ടാക്കി യ ട്രാപ്പായിരുന്നു എല്ലാം.’’ പത്തനംതിട്ടയിലെ ഡി അഡിക്‌ഷ ൻ സെന്ററിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പതിനെട്ടു വയസ്സുകാരൻ പറഞ്ഞ വിവരങ്ങളാണിത്.

െപാക്കിൾകൊടി അറുത്തിട്ട അടുത്ത നിമിഷം മുതൽ െമാൈബൽ േഫാൺ ൈകയിൽ പിടിച്ചു നടക്കുന്ന കുഞ്ഞിന്റെ പരസ്യം കണ്ടു നമ്മൾ രസിച്ചതാണ്. തമാശ മട്ടിൽ കണ്ടെങ്കിലും കുട്ടികളുടെ ഫോൺ ഉപയോഗത്തിന്റെ പ്രായം ഇപ്പോൾ ചുരുങ്ങിവരികയാെണന്നതിൽ തർക്കമില്ല. 

കൗമാരക്കാരിൽ വനിത നടത്തിയ സർവേയിൽ 50–ൽ 36 കുട്ടികളും 5 വയസ്സിനു മുൻപേ തന്നെ ഫോണിൽ കളിച്ചും വി ളിച്ചും തുടങ്ങിയവരാണ്. ഇതിൽ 29 പേർക്കും 13–15 വയസ്സി നിടയ്ക്ക് സ്വന്തമായി ഫോണും ഉണ്ടായിരുന്നു. 14–15 വയസ്സിനിടയ്ക്ക് സ്മാർട്ട് േഫാണും.

മക്കളോടുള്ള സ്േനഹം കാണിക്കാൻ ഫോണും ലാപ്ടോപ്പും ടാബ്‌ലറ്റും വാങ്ങി കൊടുത്ത് മാതാപിതാക്കൾ അഭിമാനം െകാള്ളും. എന്നാൽ ചിലന്തി വലയിൽ വീണു പിടയുമ്പോൾ കുട്ടിയെ പഴിചാരുന്നതുകൊണ്ടു യാതൊരു കാര്യവുമില്ല. 18 വയസ്സുവരെ ഇന്റർനെറ്റുള്ള കംപ്യൂട്ടറിനും ലാപ്ടോപ്പിനും പാ സ്‌വേർഡ് വയ്ക്കാം.

ഇന്റർനെറ്റുള്ള കംപ്യൂട്ടർ കോമൺ റൂമിൽ തന്നെ വയ്ക്കുകയും വേണം. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നെറ്റിൽ കാര്യങ്ങൾ നോക്കാൻ കൃത്യമായ പരിധിയിൽ സമയം നൽകുക.

സ്കൂൾകുട്ടികൾക്ക് ഫോൺ നൽകുന്നുവെങ്കിൽ ഏറ്റവും ബേസിക് േമാഡൽ ഫോൺ മാത്രമേ െകാടുക്കാവൂ. അവരറിയാതെ തന്നെ േകാൾലിസ്റ്റും െമസേജും പരിശോധിക്കുന്നതിൽ തെറ്റില്ല. പോസ്റ്റ് െപയ്ഡ് കണക്‌ഷൻ എടുക്കുന്നതാണ് എപ്പോഴും നല്ലത്. ബില്ലു വരുമ്പോൾ േകാൾ ലിസ്റ്റ് കൂടി ഉൾപ്പെടുത്തി അയയ്ക്കാൻ സേവനദാതാവിനോട്/സർവീസ് പ്രൊൈവഡറോട് പറയുക.

മാതാപിതാക്കൾ വിദേശത്തുള്ള കുട്ടികൾ അവരെ കാണാനും വിശേഷങ്ങൾ അറിയാനും മറ്റും സ്ൈകപ്പും െമയ് ലും മറ്റും ഉപയോഗിക്കും. ഇവയൊക്കെ രുരുപയോഗം ചെയ്യാതിരിക്കാൻ മുത്തശ്ശിക്കും മുത്തശ്ശനും മറ്റും കുടുംബാംഗങ്ങൾക്കും അവകാശമുണ്ട്. ഫോണിൽ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പ്രായപരിധി നോക്കി നിങ്ങളുെട കുട്ടിക്ക് ചേരുന്നവ മാത്രം എടുക്കുക.

സ്മാർട് ഫോൺ വാങ്ങി നൽകിയാൽ ആവശ്യമില്ലാത്ത  ആപ്ലിക്കേഷൻസ് ബ്ലോക്ക് ചെയ്യാനുള്ള ഒാപ്ഷൻ തരുന്ന ലോക്കിങ് സംവിധാനങ്ങൾ ഉപയോഗിക്കാം. ആപ് ലോക്ക് േപാലുള്ള േലാക്കുകൾ ഫോണിലെ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.

ആട്ടിൻതോലിട്ടവരുണ്ട്

പരിചയമുള്ള കടയിൽ, ഒാേട്ടാറിക്ഷയിൽ, അടുത്ത വീടുകളിൽ എന്നിവിടങ്ങളിൽ കുട്ടിയെ നിർത്തിയിട്ടു പോകേണ്ട സാഹചര്യങ്ങൾ നമുക്കെല്ലാവർക്കും വരാറുണ്ട്. ചുറ്റുമുള്ളവർ മുഴുവനും നല്ലതാണെന്നോ ചീത്തയാണെന്നോ ഒറ്റയടിക്കു പറയാൻ സാധിക്കില്ല. പക്ഷേ, അവരവരുടേതായ ഒരു പേഴ്സണൽ സ്പേസ് എപ്പോഴും നിലനിർത്താൻ കുട്ടിയെ പ രിശീലിപ്പിക്കണം. സ്വന്തക്കാരാണെങ്കിൽ കൂടിയും അലോസരപ്പെടുത്തുന്ന സ്പർശനമുണ്ടായാൽ എതിർക്കാനുള്ള കരുത്ത് കുട്ടിയിൽ നിറയ്ക്കാം.

എവിടെയെങ്കിലും കുട്ടിയെ നിർത്തിയിട്ടു പോകേണ്ടി വന്നാൽ ആ വീട്ടിലെ ആളുെട സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കുക. മോശമായ അഭിപ്രായം കേട്ടാൽ അത് അവഗണിക്കരുത്. മറ്റ് അയൽക്കാരോടും സുഹൃത്തുക്കളോടും കുട്ടിയെ ഒന്ന് ശ്രദ്ധിച്ചുകൊള്ളാൻ പറഞ്ഞേൽപ്പിക്കുകയുമാകാം. 

ആരു വിളിച്ചാലും വിജനമായ പ്രദേശത്തേക്കു തനിച്ചു പോകരുതെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉച്ചത്തിൽ കരയാനുള്ള പരിശീലനവും കുട്ടിക്കു മുൻകൂട്ടി നൽണം.

മറ്റിടങ്ങളിൽ നിന്ന് കുട്ടി സ്വന്തം വീട്ടിലേക്കെത്തുമ്പോൾ അവിടുത്തെ വിശേഷങ്ങൾ ചോദിച്ചറിയാം. വാക്കുകൾക്കിടയിലൂടെ കുട്ടി മറയ്ക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഉണ്ടോ എന്ന് അറിയുക. ‘ഇനി ഞാൻ അങ്ങോട്ടു േപാവില്ല/അവിെട നിൽക്കില്ല’ എന്നു കുട്ടികൾ പറഞ്ഞാൽ എന്താണു കാരണം എന്ന് അന്വേഷിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട് : ഗംഗ ൈകമൾ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ

അരുൺ ബി. നായർ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്,  തിരുവനന്തപുരം