പേരമകള്‍ കുഞ്ഞു സരസ്വതിക്ക് ഒപ്പം സമയം ചെലവഴിക്കുന്ന ലക്ഷ്മി നായരുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിലും യുട്യൂബ് ചാനലിലും കൊച്ചുമകൾക്ക് ഒപ്പമുള്ള വിഡിയോ താരം പങ്കുവയ്ക്കാറുണ്ട്. ലക്ഷ്മിയുടെ മകൻ വിഷ്ണുവിന്റെ മകളാണ് സരസ്വതി.
അച്ഛമ്മ ലക്ഷ്മി നായര്‍ക്കൊപ്പം കളിചിരിയോടെ ഇരിക്കുന്ന കുഞ്ഞ് സരസ്വതിയുടെ വിഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പിങ്ക് നിറത്തിലുള്ള ഉടുപ്പിലാണ് സരസ്വതി. കാലിൽ പിങ്ക് നിറത്തിലുള്ള സോക്സും കാണാം. നെറ്റിയിൽ ഒരു ചെറിയ പൊട്ടും കുത്തിയിട്ടുണ്ട്.
കൊച്ചുമകൾ അച്ഛമ്മയെ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. വിഡിയോയ്ക്ക് അകമ്പടിയായി മാളികപ്പുറം സിനിമയിലെ 'നങ്ങേലി പൂവേ' എന്ന ഗാനത്തിലെ ഏതാനും ഭാഗവും ചേർത്തിട്ടുണ്ട്.