Friday 19 November 2021 03:02 PM IST : By സ്വന്തം ലേഖകൻ

വേൾഡ് ബുക് ഓഫ് റെക്കോർഡ്സും സ്വന്തമാക്കി കുഞ്ഞു ശ്രീഹാൻ; മൂന്നു വയസ്സിനുള്ളിൽ നേടിയത് ആറോളം റെക്കോർഡുകൾ

sreehanworlllhhff6677

രണ്ടര വയസ്സിൽ റെക്കോർഡുകൾ വാരിക്കൂട്ടിയ കുഞ്ഞു ശ്രീഹാൻ വീണ്ടും അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ. ഇപ്പോൾ വേൾഡ് ബുക് ഓഫ് റെക്കോർഡ്സ് ആണ് ശ്രീഹാനെ തേടിയെത്തിയിരിക്കുന്നത്. ഇംഗ്ലീഷിൽ വാചകങ്ങളാക്കി സംസാരിക്കാനും ചോദിക്കുന്നതിനു മറുപടി നൽകാനും ശ്രീഹാന് കഴിയും. ഏതു വസ്തുക്കൾ കാണിച്ചു കൊടുത്താലും അതിന്റെ ഇംഗിഷ് പറയും. 820 ഇംഗ്ലീഷ് വാക്കുകൾ തിരിച്ചറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ലോക റെക്കോർഡും ശ്രീഹാനാണ്. 

sreehhhnn667888nkkoii

രണ്ടു വയസ്സും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് ആദ്യമായി ശ്രീഹാന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്‌ കിട്ടിയത്. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോൾ കലാം വേൾഡ് റെക്കോഡ്സ്‌ ലഭിച്ചു. വീണ്ടും ഒരു മാസം കഴിഞ്ഞപ്പോൾ ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്‌സിൽ സൂപ്പർ ടാലന്റഡ് കിഡായി ശ്രീഹാൻ. പ്രൈസ് ഇന്ത്യ അവാർഡ്, വീണ്ടും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയും ശ്രീഹാന് ലഭിച്ചു. 

കുഞ്ഞു പ്രായത്തിൽ നേട്ടങ്ങളുടെ നെറുകയിലെത്തിയ ശ്രീഹാന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഖത്തറിൽ ബിസിനസുകാരനായ തൂണേരിയിലെ നെല്ല്യേരി താഴെക്കുനിയിൽ അജേഷിന്റെയും നടുവണ്ണൂർ കാവുന്തറയിലെ ഐ പി മനീജയുടെയും മകനാണ് ശ്രീഹാൻ ദേവ്. 

sreehbbb7567
Tags:
  • Mummy and Me