Friday 09 February 2018 11:09 AM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ചെവി വേദനയുണ്ടോ? അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാം ഈ വില്ലനെ

baby_ear

ചെറിയ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ചെവിപ്പഴുപ്പ്. അൽപം ഒന്നു ശ്രദ്ധിച്ചാൽ ഇ ത് ഒഴിവാക്കാവുന്നതേയുള്ളു. പാൽ കൊടുക്കുമ്പോൾ തല ഉയർത്തി പിടിച്ചു കൊടുക്കണം. കുപ്പിപാൽ കൊടുക്കുമ്പോൾ പ്രത്യേകിച്ചും. ചെവിയെ മൂക്കും തൊണ്ടയുമായി ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻ നാളിയിൽ പാൽ കടന്നു അണുബാധ ഉണ്ടാകുന്നതു തടയാൻ ഇതുവഴി സാധിക്കും.

കുളിപ്പിക്കുമ്പോഴും മറ്റും ചെവിയിൽ വെള്ളം പോകാതെ ശ്രദ്ധിക്കുക. ചെവിയിൽ എണ്ണ ഒഴിക്കുന്നതും ചെവിപ്പഴുപ്പുണ്ടാക്കാൻ ഇടയാക്കാം. പെട്ടെന്ന് അലർജി ളണ്ടാകുന്ന കുഞ്ഞുങ്ങളിൽ ചെവിപ്പഴുപ്പുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യാത്ര പോകുമ്പോൾ കുട്ടികളെ തുറന്ന ജാലകത്തിനരുകിൽ ഇരുത്തരുത്. കാറ്റും പൊടിയും പുകയുമൊക്കെ ചെവിയിൽ എത്താതിരിക്കാൻ ചെവി മൂടിയിരിക്കണം.