Tuesday 16 October 2018 04:30 PM IST : By സ്വന്തം ലേഖകൻ

വരച്ച വരയില്‍ നിർത്തുന്ന ‘ടൈഗർ പേരന്റാകേണ്ട’; മക്കളെ വളർത്താൻ പഠിക്കണം ഈ പാഠങ്ങൾ

_MG_0283

ക്കൾ മിടുക്കരായി വളരണം, സുരക്ഷിതരായിരിക്കണം. ഏതൊരു അച്ഛന്റെയും അമ്മയുടെയും മനസ്സിലെ ആഗ്രഹമാണിത്. മക്കളെ കൂടുതൽ നന്നാക്കാനുള്ള ശ്രമങ്ങൾ ചിലപ്പോൾ വിപരീത ഫലമുണ്ടാക്കാം. പുതിയ കാലത്തെ പേരന്റിങ് പാറ്റേണുകളും അവയുടെ ഗുണവും ദോഷവും മനസ്സിലാക്കിയിരിക്കാം.

ഹെലികോപ്‍റ്റര്‍ പേരന്റിങ്

പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ ഇംഗ്ലിഷ് ഉപന്യാസം നിങ്ങളാണോ എഴുതുന്നത്? മക്കൾ ഒരു കിലോമീറ്റർ അപ്പുറത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പോയാൽ ഹൃദയമിടിപ്പ് കൂടി അവ ർക്കു പിന്നാലെ പായാറുണ്ടോ? ഇങ്ങനെ എന്തിനും ഏതിനും മക്കളുടെ മേൽ രണ്ടു കണ്ണും വച്ചു കറങ്ങിക്കൊണ്ടിരിക്കുന്ന മാതാപിതാക്കളെയാണ് ഹെലികോപ്റ്റർ പേരന്റ്സ് എന്നു പറയുന്നത്.

കരുതലും സ്നേഹവുമൊക്കെയാണ് ഇത്തരം പ്രവർത്തിയുടെ പിന്നിൽ. പക്ഷേ, ഈ അധികരിച്ച മേൽനോട്ടം മക്ക ളെ പ്രാപ്തിയില്ലാത്തവരാക്കിത്തീർക്കാൻ സാധ്യതയുണ്ട്.

സമപ്രായക്കാരായ മറ്റു കുട്ടികൾ തെറ്റായി എഴുതിയ ഉ പന്യാസം തിരുത്തി, ശരി കണ്ടെത്താൻ പരിശീലിക്കും. തനിച്ചുള്ള യാത്രകളിലുണ്ടാകാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകും. മേൽ നോട്ടം വേണം. പക്ഷേ, അതവരെ അ സ്വസ്ഥരാക്കികൊണ്ടാകരുത്. ആ വഴിയിലെ ദോഷവും നന്മയും പറഞ്ഞു കൊടുക്കുക. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തുക.

ടൈഗർ പേരന്റിങ്

കുട്ടിക്ക് കഴിയുന്നതിനപ്പുറം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തു ന്ന, വരച്ച വരയിൽ നിർത്തി ചിട്ട പഠിപ്പിക്കുന്ന മാതാപിതാക്കളെ കടുവ എന്നു വിളിച്ചാൽ തെറ്റുണ്ടോ? ഇല്ലെന്നാണ് സൈക്കോളജിയും പറയുന്നത്. അവധിക്കാലമായാലും ട്യൂഷൻ ക്ലാസ്, ഇടവേളയിൽ ഗിത്താർ ക്ലാസ്, പിന്നെ, കേരള സംസ്കാരം അറിഞ്ഞിരിക്കട്ടെ എന്നു കരുതി കഥകളി പഠനം... ഇങ്ങനെ കുട്ടിയെക്കൊണ്ട് ഭാരം ചുമപ്പിക്കുന്നവരാണ് ടൈഗർ പേരന്റസ്. ചിട്ട പഠിപ്പിക്കലും അനുസരിപ്പിക്കലും ഇക്കൂട്ടർക്ക് കൂടുതലായിരിക്കും. മക്കൾ മിടുക്കരായി വളരാൻ തിരഞ്ഞെടുക്കുന്ന ഈ മാർഗങ്ങൾ അവരുടെ മനസ്സ് നോവിക്കുകയേ ഉള്ളൂ.

കുട്ടിയെ ഒരു വ്യക്തിയായിക്കണ്ട് അവർക്കു വേണ്ടത് ചെയ്തു കൊടുക്കുക. അഭിപ്രായവും താൽപര്യവും പരിഗണിച്ച് ശരിതെറ്റുകൾ പറഞ്ഞ് ബോധിപ്പിക്കുക. കഴിയുന്നതിനപ്പുറം ചെയ്യുന്നതിലല്ല, ഭംഗിയായി ചെയ്യുന്നതിലാണ് വിജയം.

ഫ്രീ റേഞ്ച് പേരന്റിങ്

കൗമാരക്കാർക്കേറെയിഷ്ടം മക്കളെ ഇഷ്ടത്തിനു വിട്ട് വീട്ടി ൽ റിലാക്സ്ഡായിരിക്കുന്ന മാതാപിതാക്കളെയാണ്. മക്കളോട് അന്ധമായ വിശ്വാസമാണ് ഇവർക്ക്. മക്കൾ ശരിയേ ചെയ്യൂ, എന്തിന് അതിൽ തലയിടണം എന്ന മനോഭാവം. ഇതും അപകടമാണ്.‌

ഓരോ പ്രായത്തിലും കുട്ടികൾക്കു വേണ്ട സ്വാതന്ത്ര്യം മാത്രമേ നൽകാവൂ. മക്കളുടെ നല്ല സുഹൃത്തുക്കളാകുക. എ ന്തും തുറന്നു പറയുന്ന തരത്തിൽ ബന്ധം വളർത്തണം.