Friday 20 December 2019 12:37 PM IST : By സ്വന്തം ലേഖകൻ

വാവയെ പ്രീ സ്കൂളിൽ വിടുന്നതോർത്ത് ടെൻഷൻ ഉണ്ടോ? അറിഞ്ഞിരിക്കാം, A to Z തയാറെടുപ്പുകൾ!

_C2R2289 ഫോട്ടോ: ശ്യാം ബാബു

കുഞ്ഞ് പ്രീ സ്കൂളിൽ പോയി തുടങ്ങാൻ ഇനി മാസങ്ങൾ മാത്രം. ഉള്ളിൽ നിറയെ ഉണ്ട് സന്തോഷം. പക്ഷേ, അതിനൊപ്പമുണ്ട് ടെൻഷൻ. ആദ്യമായി കുഞ്ഞ് വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ എങ്ങനെയാകും? അപരിചിതമായ സ്ഥലത്തെത്തുമ്പോൾ കരഞ്ഞ് ബഹളമുണ്ടാക്കുമോ? വീട്ടുകാർ ആരും കൂടെ ഇല്ലാതെ നിൽക്കുമ്പോൾ വല്ലാതെ പേടിക്കുമോ? ഭക്ഷണം സമയത്ത് കഴിക്കുമോ? കൂട്ടുകാരുമായി പെട്ടെന്ന് ഇണങ്ങുമോ? അതോ വഴക്കുണ്ടാക്കുമോ?

മാതാപിതാക്കളുടെ മനസ്സിൽ നിറയുന്ന ആധിയുടെ ചോദ്യങ്ങൾ ഇങ്ങനെ നിരവധി. കുഞ്ഞിനെ പ്രീ സ്കൂളിൽ അയയ്ക്കുന്നതിനു രണ്ടു മാസം മുൻപെങ്കിലും മാതാപിതാക്കൾ ഈ തയാറെടുപ്പുകൾ ആരംഭിക്കണം. പുതിയ അന്തരീക്ഷത്തോട് ഇണങ്ങാനും നന്നായി പെരുമാറാനുമുള്ള പരിശീലനം കുട്ടിക്ക് നൽകാനും ഈ മുന്നൊരുക്കം സഹായിക്കും.

Arrange

പ്രീ സ്കൂളിൽ ക്ലാസ് തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപേ ചില ഒരുക്കങ്ങൾ നടത്താം. കുഞ്ഞിനോട് സ്കൂളിനെക്കുറിച്ച് പൊസിറ്റീവായി പറഞ്ഞുെകാടുക്കുക. കു‍ഞ്ഞിന്റെ മനസ്സിൽ സ്കൂളിൽ പോകാൻ കൗതുകമുണർത്താം. അമിതമായി വിശദീകരിച്ച് കുഞ്ഞിന് സമ്മർദമുണ്ടാക്കരുത്. നേരത്തേ തന്നെ, അതേ ക്ലാസ്സി ൽ ചേർന്നിട്ടുള്ള മറ്റു കുട്ടികളെ പരിചയപ്പെടുന്നതും കൂട്ടു കൂടാൻ അവസരമുണ്ടാക്കുന്നതും നല്ലതാണ്. പുതിയ സ്ഥലത്ത് ചെല്ലുമ്പോൾ പരിചയമുള്ള ഒരു മുഖമെങ്കിലും കാണുന്നത് കുട്ടിയുടെ പരിഭ്രമം കുറയാൻ സഹായിക്കും.

Bed time

െകാച്ചുകുട്ടികൾ സാധാരണ രാത്രി വൈകി കിടന്ന് രാവിലെ വൈകി ഉണരുകയാകും പതിവ്. പ്രീസ്കൂൾ ക്ലാസ് തുടങ്ങുന്നതിന് രണ്ടാഴ്ചയെങ്കിലും മുൻപേ ഈ ശീലം മാറ്റാൻ ശ്രമിക്കണം. കുഞ്ഞിനെ നേരത്തേ അത്താഴം കഴിപ്പിക്കണം. രാത്രി ഒൻപതു മണി ആകുമ്പോൾ തന്നെ അച്ഛനും അമ്മയും ലൈറ്റെല്ലാം അണച്ച് കുഞ്ഞിനോടൊപ്പം ഉറങ്ങാൻ കിടക്കുക. ഗുഡ്നൈറ്റും  ബെഡ് ടൈം കഥയും പറഞ്ഞ്  കുഞ്ഞിനെ ഉറക്കണം. ഇത് പതിവാക്കണം. എന്നാലേ കുഞ്ഞ് രാവിലെ എഴുന്നേൽക്കുന്നത് ശീലിക്കൂ.

 Cute things

കുഞ്ഞിനിഷ്ടമുള്ള ക്യൂട്ട് ആയ ബാഗ്, വാട്ടർ ബോട്ടിൽ, ഷൂസ്, കുട, ക്രയോൺസ് ഇതെല്ലാം നേരത്തേ വാങ്ങുക. വളരെ വില കൂടിയ സാധനങ്ങൾ വേണ്ട. ചിലപ്പോൾ മറ്റ് കുട്ടികൾ എടുത്ത് നഷ്ടപ്പെടാനിടയാകാം. കുഞ്ഞിന്റെ ഏറ്റവും പ്രിയപ്പെട്ട സാധനങ്ങൾ പ്രീ സ്കൂളിൽ കൊടുത്തു വിടരുത്. സാധനങ്ങൾ വാങ്ങുമ്പോൾ കുഞ്ഞിന്റെ  ഇഷ്ടത്തിനു മുൻതൂക്കം നൽകാം.  തലേദിവസം തന്നെ പ്രീ സ്കൂളിൽ കൊണ്ടു പോകാനുള്ള ബാഗ്, കർചീഫ്,  തുടങ്ങിയവയെല്ലാം എടുത്തു  വയ്ക്കാം. എല്ലാ സാധനങ്ങളിലും  െപർമനന്റ് മഷി കൊണ്ട് പേരെഴുതണം. കുഞ്ഞിന് എളുപ്പം തുറക്കാവുന്ന വാട്ടർ ബോട്ടിലും സ്നാക്ക് ബോക്സും ആയിരിക്കണം.

_C2R2180

Discipline

സ്കൂൾ പോലെ അത്ര കർശനമല്ലെങ്കിലും, പ്ലേ സ്കൂളിൽ അതിന്റേതായ ഡിസിപ്ലിൻ ഉണ്ട്. കുഞ്ഞിന് ഇെതക്കുറിച്ച് ഒരു ധാരണ നേരത്തേ നൽകണം. ടോയ്‌ലറ്റിൽ പോകേണ്ട സമയവും പോകേണ്ട രീതിയും നേരത്തേ തന്നെ കുഞ്ഞിനെ ശീലിപ്പിക്കണം. കളിക്കാനും പഠിക്കാനും ഉറങ്ങാനും എല്ലാം വെവ്വേറെ സമയം ഉണ്ടെന്ന് പറഞ്ഞ് കൊടുക്കുക.  

കൂട്ടുകാരോട് സൗഹൃദത്തോടെ പെരുമാറണമെന്നും വഴക്കുണ്ടാക്കരുതെന്നും നിർദേശം കൊടുക്കാം. കൂട്ടുകാരുടെ ക യ്യിൽ കൗതുകമുള്ള കളിപ്പാട്ടമോ ഇറേസറോ ചായപ്പെൻസിലോ കണ്ടാലും  അതൊന്നും എടുക്കാൻ വാശി പിടിച്ച് കരയരുതെന്നും പറഞ്ഞു കൊടുക്കണം.

Eating habits

ആഹാരം പ്ലേറ്റിൽ നിന്ന് തനിയെ കഴിക്കാൻ കുഞ്ഞിനെ പരിശീലിപ്പിച്ചു തുടങ്ങണം. താഴെ വീഴ്ത്താതെ കഴിക്കാൻ പഠിപ്പിക്കാം. വലിയ ട്രേയിൽ പ്ലേറ്റ് വച്ച് ആദ്യം ആഹാരം തനിയെ കഴിക്കാൻ ശീലി പ്പിച്ചു തുടങ്ങാം. ടിവി കാണിച്ചുെകാണ്ട്  ആഹാരം കൊടുത്ത് ശീലിപ്പിക്കരുത്. കുഞ്ഞിന് ഏറ്റവും ഇഷ്ടമുള്ള സാധനങ്ങൾ ലഞ്ച് ബോക്സിൽ ആദ്യം കൊടുത്തു വിടുക.

സ്നാക്സ് ആയി ബേക്കറി പലഹാരങ്ങൾ കൊടുത്തു വിടുന്നതിനു പകരം ഫ്രൂട്ട്സും പോഷക ഗുണം  തികഞ്ഞ ആഹാരങ്ങളും പഴങ്ങളും സാലഡും  കൊടുത്തു വിട്ട് ശീലിപ്പിക്കുക. നല്ല ഭംഗിയും ക്വാളിറ്റിയും ഉള്ള ടിഫിൻ ബോക്സ് കുഞ്ഞിനായി വാങ്ങണം. പ്ലേ സ്കൂൾ ക്ലാസ് തുടങ്ങും മുൻപുള്ള ദിവസം ഒരു െകാച്ചു പിക്നിക് പോകാം. അന്ന് തനിയെ ആഹാരം കഴിക്കാനും തനിയെ ടിഫിൻ ബോക്സ് തുറക്കാനും അടച്ചു വയ്ക്കാനും കുഞ്ഞിന് പരിശീലനം നൽകാം.

First day

ആദ്യ ദിവസം കുഞ്ഞിനെ വൈകുന്നേരം വരെ വിട്ടിട്ട് പോകരുത്. അപരിചിതമായ ചുറ്റുപാടിൽ അപരിചിതമായ മുഖങ്ങളുെട ഇടയിൽ കുഞ്ഞിനു പരിഭ്രമം തോന്നും. കുഞ്ഞ് കരഞ്ഞാൽ അതിന് അമിത  പ്രാധാന്യം നൽകാതിരിക്കുക. കരഞ്ഞതിനെക്കുറിച്ച് കുഞ്ഞിന്റെ മുൻപിൽ വച്ചു തന്നെ കുടുംബസുഹൃത്തുക്കളെ ഫോൺ ചെയ്തു പറഞ്ഞു കേൾപ്പിക്കാൻ പാടില്ല. കുട്ടികളുെട വ്യക്തിത്വങ്ങൾ പല തരത്തിലാണെന്ന് ഒാർക്കുക. ചില കുട്ടികൾ വേഗം തന്നെ പുതിയ ചുറ്റുപാടിനോട് ഇണങ്ങും. ചില കുട്ടികൾക്ക് ഇതിന് കൂടുതൽ സമയം വേണ്ടി വരും.

Games about self help

തനിയെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഒരു ഗെ യിം  കളിക്കും പോലെ കുഞ്ഞിനെ പ്രാപ്തമാക്കാം. ഷൂ ലേസ് കെട്ടാൻ, മഴക്കോട്ട് ഇടാൻ, ഉടുപ്പിടാൻ, ബാക്ക് പാക്ക് തോളത്തിടാൻ, ലഞ്ച് ബോക്സ് തുറക്കാൻ... ഇെതാക്കെ പഠിപ്പിക്കാം. പത്തു വരെ എണ്ണുന്നതിനു മുൻപ് ഉടുപ്പിന്റെ ബട്ടനിടാം.

ഇങ്ങനെ കളി മട്ടിൽ ഒാരോ കാര്യങ്ങൾ കുഞ്ഞിനെ പഠിപ്പിച്ചെടുക്കുക. അല്ലെങ്കിൽ, ആരാണ് ആദ്യം ഷൂ തനിയെ ഇ ടുന്നതെന്ന് കുഞ്ഞുമായി ഒരു മൽസരം പോലെ കളിക്കാം. അപ്പോൾ കുഞ്ഞിന് അതു ചെയ്യാൻ കൗതുകവും ആവേശവും തോന്നും.

_C2R2210

Happy ways to play school

പ്ലേ സ്കൂളിൽ പോകുന്ന കാര്യത്തിൽ കുഞ്ഞ് ഹാപ്പി ആയിരിക്കണം. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുൻപുള്ള ഇടത്താവളമാണ് പ്ലേ സ്കൂൾ. സ്നേഹത്തിന്റെ ഭാഷയും കളിയുടെ പഠനരീതിയും ഉള്ള പ്ലേ സ്കൂൾ തിരഞ്ഞെടുക്കണം. കുഞ്ഞിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന, പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ കുറിച്ച് നല്ല അറിവും പഠന രീതികളെക്കുറിച്ച് ആഴത്തിലുള്ള വി‍‍ജ്ഞാനവുമുള്ളവർ നടത്തുന്ന പ്രീ സ്കൂൾ വേണം തിരഞ്ഞെടുക്കാൻ. കുട്ടികൾക്ക് സ്വാതന്ത്ര്യവും വ്യക്തിത്വ വികസനത്തിനുള്ള സാഹചര്യങ്ങളും ഉള്ള ഇടമാകണം. അതുപോലെ കുട്ടികളുെട ചോദ്യങ്ങൾക്ക് നല്ല ക്ഷമയോടെയും  സ്നേഹത്തോടെയും  മറുപടി പറയുന്ന ടീച്ചർ വേണം. കു‍ഞ്ഞ് അവിടേക്ക് ദിവസവും ഹാപ്പി ആയ മനസ്സോടെ പോകണം,

Initiate Routine

പ്ലേ സ്കൂളിൽ പോകുമ്പോൾ കുഞ്ഞിന് പതിവായ ശീലങ്ങൾ ഉണ്ടാക്കിയെടുക്കാം. രാവിലെ അച്ഛനോട് ഒാഫിസിൽ പോകുമ്പോൾ ബൈ പറയുന്നത്,  ഉമ്മ കൊടുക്കുന്നത് തുടങ്ങിയ പഴയ ശീല ങ്ങൾ തുടരാം. ശീലങ്ങളോടെ ഒാരോ കാര്യവും  ചെയ്യുന്നത് കുഞ്ഞിന് അവ ചിട്ടയോടെ ചെയ്യാൻ സഹായകമാകും.  രാവിലെ ബൈ പറയുന്നതിനൊപ്പം ഉമ്മ കൂടി െകാടുക്കുന്നത് പതിവാക്കുക. ഇത് കുഞ്ഞു മനസ്സിൽ സ്നേഹം നിറയ്ക്കും. ഉത്കണ്ഠയകറ്റും. അച്ഛനമ്മമാരെ പിരിഞ്ഞാലും ആ ഉമ്മ കുഞ്ഞിന്റെ മനസ്സിൽ സുരക്ഷിത ബോധം പകരും.

Join every activities

പ്ലേ സ്കൂളിലെ ആക്ടിവിറ്റികളിലും ചടങ്ങുകളിലും പൂർണമായും പങ്കാളിയാകുന്ന ര ക്ഷിതാവാകുക. രക്ഷിതാക്കളുെട ഗ്രൂപ്പിലും മീറ്റിങ്ങുകളിലും സജീവമായി പങ്കെടുക്കുക.

Keep cool

കുഞ്ഞ് ആദ്യ ദിവസം നിങ്ങളെ പിരിയുമ്പോൾ കരഞ്ഞാലും കൂൾ ആയി ഇരിക്കു ക. പെട്ടെന്ന് തിരിച്ച് ക്ലാസിലേക്ക് െചല്ലരുത്. വേണമെങ്കിൽ ക്ലാസിനു വെളിയിൽ മാറി കുറച്ചു നേരം നിൽക്കാം. കുഞ്ഞിന്റെ വിവരം ടീച്ചറോട് ഫോണിൽ അന്വേഷിക്കാം. കരച്ചിൽ കേട്ട് തിരിച്ച് ചെല്ലുന്നത് കുഞ്ഞിന് തെറ്റായ സന്ദേശം നൽകും. കുഞ്ഞ് കരഞ്ഞാലുടനെ നമ്മൾ അടുത്ത് എത്തുമെന്ന് വിചാരിക്കും. പ്രീ സ്കൂളിലെ ആയമാരും  ടീച്ചറും  ഇക്കാര്യത്തിൽ പരിചയസമ്പന്നരാണെന്ന് മനസ്സിലാക്കി ആശങ്കയകറ്റുക.

Listen carefully

കുഞ്ഞിന്റെ പ്രശ്നങ്ങളും വിഷമങ്ങളും ശ്രദ്ധയോടെ കേൾക്കാൻ തയാറാകണം. ചെറിയ സങ്കടങ്ങളോ കൂട്ടുകാരുമായിട്ടുള്ള പ്രശ്നങ്ങളോ എന്തായാലും കേൾക്കുക. കുഞ‍്ഞിനെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സഹായിക്കുക. അച്ഛൻ കുഞ്ഞിെന കൂട്ടാൻ എപ്പോൾ വരും, ടീച്ചർ അടിക്കുമോ ഇങ്ങനെ എന്തു കാര്യമായാലും ശ്രദ്ധിച്ച് കുഞ്ഞിന്റെ ടെൻഷൻ മാറ്റും വിധം മറുപടി പറയുക.

Make small talk with teacher

കുഞ്ഞിന്റെ പ്രത്യേകതകളെക്കുറിച്ച് ടീച്ചറുമായി തുറന്നു സംസാരിക്കുക. സ്കൂൾ തുറക്കുന്ന സമയത്തെ ബഹളങ്ങൾക്കിടയിൽ ഇതിനു സമയം കിട്ടിയെന്ന് വരില്ല. ഇക്കാര്യം ആദ്യ ദിവസം വിശദീകരിച്ച് പറയാൻ നിൽക്കരുത്. ഒരാഴ്ച കഴിഞ്ഞ് തിരക്ക് മാറുമ്പോൾ സംസാരിക്കുക. കുഞ്ഞിന്റെ കുറവുകളെക്കുറിച്ച് ഒരിക്കലും കുഞ്ഞിന്റെ മുന്നിൽ വച്ച് ടീച്ചറോടു പറയരുത്. കുഞ്ഞു മനസ്സിൽ വേദനയുണ്ടാക്കരുത്. കുഞ്ഞിന് എന്തെങ്കിലും അസുഖമോ കഴിക്കാനുള്ള മരുന്നുകളോ ഉണ്ടെങ്കിൽ നേരത്തേ ഇക്കാര്യം വിശദമായി സംസാരിച്ചിരിക്കണം. അതുപോലെ, പനിയോ ജലദോഷമോ പകരുന്ന അസുഖങ്ങളോ ഉള്ളപ്പോൾ കുഞ്ഞിനെ പ്രീ സ്കൂളിൽ വിടരുത്.

_C2R2160

Nap time

പ്രീ സ്കൂൾ കുട്ടികൾ ദിവസം 10– 12 മണിക്കൂ ർ ഉറങ്ങാറുണ്ട്. ഇതു കൂടാതെ ഉച്ചകഴിഞ്ഞ് ഒരു മണിക്കൂർ സമയം  പ്രീ സ്കൂൾ സമയത്ത് കുഞ്ഞുങ്ങളെ ഉറങ്ങാൻ അനുവദിക്കാറുണ്ട്. ഈ നേരത്ത് ഉ റങ്ങാൻ കിടക്കണമെന്ന് കു‍ഞ്ഞിനോട് പറയണം. ഉറങ്ങുന്നതിനു മുൻപായി ടോയ്‌ലറ്റിൽ പോകാനുള്ള പരിശീലനം െകാടുക്കാം. കെട്ടിപ്പിടിച്ചുറങ്ങാൻ ഒരു െടഡി ബെയറോ നല്ല ഭംഗിയുള്ള ബ്ലാങ്കറ്റോ െകാടുത്തുവിടാം. ഇത് കുട്ടിക്ക്  വീടു വിട്ടു നിൽക്കുന്ന സാഹചര്യത്തിലും സുരക്ഷിതത്വ ബോധം നൽകും.

Oversize should be avoided  

കുഞ്ഞിന്റെ വസ്ത്രങ്ങൾ വാങ്ങുമ്പോഴും വേ ണം ശ്രദ്ധ. കുഞ്ഞ് വേഗം വളരും എന്നു കരുതി വലുപ്പക്കൂടുതലുള്ള ഡ്രസ് ധരിപ്പിച്ചു വിടരുത്. ഇത് കുഞ്ഞിന് അസൗകര്യം ഉണ്ടാക്കും. പാകമായ നല്ല മൃദുവായ കോട്ടൺ ഡ്രസ് തിരഞ്ഞെടുക്കുക. ഫാഷൻ നോക്കി കുഞ്ഞിനിഷ്ടമില്ലാത്ത വസ്ത്രം ധരിപ്പിക്കരുത്. വളരെ ഇറുകിയ ഉടുപ്പും സിന്തറ്റിക് ഉടുപ്പുകളും വേണ്ട. മഴക്കാലത്ത് റെയിൻ കോട്ട് കൊടുത്തു വിടണം. ഉടുപ്പ് ചീത്തയായാൽ ധരിക്കാൻ ഒരു പകരം ഡ്രസ് കൂടി ബാഗിൽ വയ്ക്കണം.

Promote plays

ക്ലാസ് തുടങ്ങും മുൻപേ പ്രീ സ്കൂളിൽ പോകുന്നതും കുഞ്ഞുെമാത്ത് അവിടത്തെ പ്ലേ ഗ്രൗണ്ടിൽ കളിക്കുന്നതും നല്ലതാണ്. പിന്നീട് അവിടെ തനിയെ ആകുന്ന സമയത്ത് കുഞ്ഞിന് നല്ല പരിചയം തോന്നും.  കംഫർട്ടബിൾ ആയി തോന്നും. പ്രീ സ്കൂളിൽ പോകുന്നത് കുഞ്ഞിന് കളിക്കാനും രസിക്കാനും അവസരം നൽകുമെന്ന് പറഞ്ഞു കൊടുക്കണം.  ചെറു പ്രായത്തിലേ കഠിന ഭാരമുള്ള സിലബസ് പഠിപ്പിക്കുന്ന പ്ലേ സ്കൂൾ തിരഞ്ഞെടുക്കരുത്. കളിയിലൂടെ പഠിപ്പിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ.

Question & answers

കുഞ്ഞിന്റെ ചോദ്യങ്ങൾക്കെല്ലാം ക്ഷമയോടെ മറുപടി പറയുക. പ്ലേ സ്കൂളിനെ കുറിച്ച് കുഞ്ഞിന് നൂറുകൂട്ടം ചോദ്യങ്ങൾ ഉണ്ടാകും. അവ കേൾക്കാനും സംശയമകറ്റാനും തയാറാകണം.

Read books

പ്ലേ സ്കൂളിനെക്കുറിച്ചുള്ള ബുക്കുകൾ വായിച്ചു കേൾപ്പിക്കുന്നത് നല്ലതാണ്. സംശയങ്ങൾ മാറാൻ ഉപകരിക്കും. നല്ല ചിത്രങ്ങളുള്ള ബുക്കുകൾ വാങ്ങി വായിച്ച് കേൾപ്പിക്കുക. പ്ലേ സ്കൂളിൽ ടീച്ചറും ആയമാരും ഉണ്ടെന്നും അവർക്ക് ഒരുപാട് കഥകളും പാട്ടുകളും അറിയാമെന്നും പറ‍ഞ്ഞു  െകാടുക്കാം. കളിപ്പാട്ടങ്ങളും കൂട്ടുകൂടാൻ ചങ്ങാതിമാരും ഉണ്ടെന്നും പറയണം. പ്ലേ സ്കൂളിൽ പോകാൻ താൽപര്യം കുഞ്ഞുമനസ്സിൽ ഉണരണം.

Solve their needs

പ്രശ്നങ്ങൾ ഷെയർ െചയ്യാൻ കുഞ്ഞിനെ അനുവദിക്കുക. പ്രശ്നങ്ങൾ പറയുമ്പോൾ അവ എ ങ്ങനെ നേരിടണമെന്ന്  കുട്ടി ചിന്തിക്കുകയാണ്. പുതിയൊരു അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമാണ്. ഉദാഹരണത്തിന്  അച്ഛനെയും അമ്മയെയും മിസ് ചെയ്യുന്നുവെന്ന് കുഞ്ഞ് പറഞ്ഞാൽ, അച്ഛനുമമ്മയും കുട്ടിയും കൂടിയുള്ള ഫോട്ടോകൾ വച്ച ഫാമിലി ആൽബം ബാഗിൽ വച്ചു െകാടുക്കാം. അങ്ങനെ മിസ് ചെയ്യുന്ന സമയത്ത് അതെടുത്ത് നോക്കാൻ പറയാം.

Take projects seriously

പ്രീ സ്കൂളിലെ പ്രൊജക്ട് ആയാലും ഗൗരവത്തോടെ പരിഗണിച്ച് അവ ചെയ്യാൻ കുഞ്ഞിനെ സഹായിക്കാം. നിങ്ങൾക്കെത്ര തിരക്കായാലും അതെല്ലാം മാറ്റി വച്ച് അതിനു വേണ്ടി കൂടെ നിൽക്കണം. ഉദാഹരണത്തിന് കുഞ്ഞിന് ടോയ് കാറുണ്ടാക്കാനോ ചിത്രം വരയ്ക്കാനോ പ്രൊജക്ട് ഉണ്ടെങ്കിൽ സഹായിക്കാം. കുഞ്ഞിന്റെ ടാലന്റ്സ് തിരിച്ചറിയാൻ പറ്റുന്ന പ്രായമാണിത്. കഴിവുകളെ ഏറ്റവും നന്നായി  പ്രോൽസാഹിപ്പിക്കുക

_C2R2259

Understand their world

മൂന്ന് വയസ്സുള്ള കുഞ്ഞിന് തന്റെ മനസ്സിലെന്താണ് അനുഭവപ്പെടുന്നതെന്ന് തുറന്നു കാട്ടാൻ സാധിക്കില്ല. കുഞ്ഞിന്റെ പ്രതികരണങ്ങളിലൂടെ വേണം അവ മനസ്സിലാക്കാൻ. കുഞ്ഞ് ചിലപ്പോൾ വല്ലാതെ ഒതുങ്ങിപ്പോകാം. വാശി കൂടാം. അല്ലെങ്കിൽ അഗ്രസിവ് ആയി പെരുമാറാം. ചിലപ്പോൾ തനിയെ ചെയ്യാവുന്ന കാര്യങ്ങൾ കൂടി അമ്മ ചെയ്തു കൊടുക്കണമെന്നു വാശി പിടിക്കാം. ക്ഷമ, പിന്തുണ, കരുതൽ , ലാളന ഇെതല്ലാം കുഞ്ഞിന് ഈ പ്രായത്തിൽ ആവശ്‍യമുണ്ടെന്ന് മനസ്സിലാക്കി പെരുമാറുക.

Very good

കുഞ്ഞിന്റെ നോട്ട് ബുക്കിലെ ആൽഫബെറ്റ്സ്, കുഞ്ഞ് വരച്ച ചിത്രങ്ങൾ.. ഇവയ്ക്കൊക്കെ ടീച്ചർ ഇടുന്ന കമന്റ്സ് കുഞ്ഞിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. വെരി ഗുഡ് കിട്ടുമ്പോഴൊക്കെ കുഞ്ഞിനെ അഭിനന്ദിക്കാൻ മറക്കേണ്ട.  

Wake them early

ആദ്യ ദിവസം നേരത്തേ എണീക്കുക. പ്ലേ സ്കൂളിലേക്ക് തിരക്കിട്ട് കുഞ്ഞിനെയും െകാണ്ട് ഒാടേണ്ടി വരരുത്. ഇഷ്ടമുള്ള ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി കുഞ്ഞിനെ കഴിപ്പിക്കുക. കഴിക്കുമ്പോൾ കൂടെയിരിക്കാം. പ്ലേ സ്കൂളിലെ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്നു പറഞ്ഞ് െകാടുക്കാം. വൈകുന്നേരം കു‍ഞ്ഞിനെ തിരിച്ച് കൂട്ടി കൊണ്ടു വരാൻ എപ്പോൾ ചെല്ലുമെന്ന് കൃത്യമായി പറയണം. കുട്ടിയുടെ സാധനങ്ങളെല്ലാം നന്നായി പായ്ക് ചെയ്ത് ഇറങ്ങുക.

X out of stress

കുഞ്ഞ്  പ്രീ സ്കൂളിൽ പോകുന്നതോർത്ത് ടെ ൻഷനും സമ്മർദവും വേണ്ട. ആദ്യ ദിവസം കുഞ്ഞിനെ പിരിയുന്നത് സമ്മർദം ആയിരിക്കും. ആദ്യ ദിവസം 15– 30 മിനിറ്റ് പ്രീ സ്കൂളിൽ നിങ്ങളും കൂടെ നി ൽക്കാം. ഈ സമയത്ത് ക്ലാസ് റൂമും  പരിസരങ്ങളും മറ്റ് കുട്ടികളെയുമെല്ലാം കുഞ്ഞിനൊപ്പം നടന്ന് കാണാം.

മറ്റ് കുട്ടികളെ നിങ്ങളുെട കുട്ടിക്ക് പരിചയപ്പെടുത്താം. കൂട്ടുകൂടാൻ മുൻകയ്യെടുക്കാം. കുട്ടി കംഫർട്ടബിൾ ആണെന്ന് കണ്ടാൽ പതുക്കെ പോകാം. കുട്ടിക്ക് പിരിയാൻ വല്ലാതെ പ്രശ്നമാണെങ്കിൽ ടീച്ചറോട് പറഞ്ഞ് കുറച്ച് സമയം കൂടി നിൽക്കാം. പൊസിറ്റീവായി തന്നെ കാര്യങ്ങളെ സമീപിക്കുക. നിങ്ങൾ വിഷമിച്ച മുഖത്തോടെ നിൽക്കരുത്. നിങ്ങൾ വിഷമിച്ചും സങ്കടപ്പെട്ടും നിന്നാൽ കുട്ടിയിലേക്കും ആ സങ്കടം പകരും. കാരണം, കുട്ടികൾ മുതിർന്നവരെ ആണ് പലപ്പോഴും അനുകരിക്കുന്നത്. കുട്ടിയുമായി ഒരു സ്പെഷൽ ആയ ഗുഡ് ബൈ റുട്ടീൻ ഉണ്ടാക്കിയെടുക്കാം. കയ്യിൽ ഉമ്മ കൊടുക്കാം. അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക വാക്കുകൾ കണ്ടുപിടിക്കാം. ഇ ത്തരം ‘ഗുഡ് ബൈ’ ശീലങ്ങൾ കുഞ്ഞിന്റെ മനസ്സിൽ സുഖം പകരും.

Yummy food

കുഞ്ഞിന് കൊടുത്തു വിടുന്ന ആഹാരത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ വേണം. കുഞ്ഞിന് ഏറ്റവും ഇഷ്ടപ്പെടുന്ന തരത്തിൽ ആകർഷകമായി ആഹാരം ഒരുക്കി ടിഫിൻ ബോക്സിൽ വയ്ക്കുക. എല്ലാ തരം പോഷകങ്ങളും ഉൾപ്പെടാൻ ശ്രദ്ധിക്കണം. കുഞ്ഞിനെ ആകർഷിക്കാൻ  ആഹാരം തയാറാക്കുമ്പോൾ ചില ഗിമിക്കുകൾ കാട്ടാം. വീട്ടിൽ തന്നെ പാകം ചെയ്യുന്ന ആഹാരമാണ് ഏറ്റവും നല്ലത്. സാൻഡ്‌വിച്ച്, പീനട്ട് ബട്ടർ, ചീസ്, ഫ്രൂട്ട് സ്മൂത്തി, പാകം ചെയ്ത പച്ചക്കറികൾ, പുഴുങ്ങിയ മുട്ട, ഒാംലറ്റ്, ഇെതല്ലാം നല്ലതാണ്. പോഷക ഗുണവും രുചിയും ഒരുപോലെ നോക്കണം.

Zest is a must

ഏറ്റവും പ്രധാനം കു‍ഞ്ഞ് പ്ലേ സ്കൂളിൽ പോകാൻ ഉൽസാഹവും ആവേശവും കാട്ടണം എ ന്നതാണ്. അതിന് നിങ്ങളും കൂടെ നിൽക്കണം, ഒരിക്കലും പ്ലേ സ്കൂളിനെ കുറിച്ച് കുട്ടിയുടെ കേൾക്കെ കുറ്റം പറയരുത്. നല്ല കാര്യങ്ങൾ മാത്രം പറയുക. പ്ലേ സ്കൂളിലേക്ക് കുഞ്ഞ് ചുറുചുറുക്കോടെ പോകാൻ ഇഷ്ടപ്പെടട്ടെ.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എ. നിർമല, പ്രിൻസിപ്പൽ ആൻഡ് ചൈൽഡ് സൈക്കോളജിസ്റ്റ്, ശാന്തിനികേതൻ സ്കൂൾ, തിരുവനന്തപുരം. ഫോട്ടോ: ശ്യാം ബാബു, ലൊക്കേഷൻ കടപ്പാട്: ഗിഗ്ഗിൾസ് ആൻഡ് സ്ക്രിബിൾസ് പ്രീ സ്കൂൾ, കൊച്ചി

_C2R2260
Tags:
  • Mummy and Me
  • Parenting Tips