Friday 09 February 2018 11:40 AM IST : By സ്വന്തം ലേഖകൻ

അമ്മമാരേ സ്ട്രസ് കുറയ്ക്കണോ? ഇതാ നിങ്ങള്‍ക്കു ചില പ്രായോഗിക ടിപ്സ്

mom_stress

അമ്മമാർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം മാനസിക സമ്മർദ്ദമാണ്. വീട്ടുജോലിയും ഓഫീസും കുട്ടികളെ നോക്കലും പഠിപ്പിക്കലും എല്ലാം കൂടെയാകുമ്പോൾ ശാരീരികവും മാനസികവുമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു കുടുംബത്തിന്റെ ബാലൻസ് നിലനിർത്തികൊണ്ടു പോകേണ്ടതിന് അമ്മമാര്‍ ടെൻഷൻ ഫ്രീ ആയിരിക്കണം. ഇതാ അമ്മമാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ചില വഴികൾ.

സ്നേഹം കൊണ്ട് അച്ചടക്കം


അച്ചടക്കകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. എന്നാൽ സ്നേഹത്തോടെ അച്ചടക്കം ശീലിപ്പിച്ചാൽ അവർക്കതൊരു ഭാരമായി തോന്നില്ല.
  

മുന്‍ഗണന അനുസരിച്ച്   


ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം. ഏറ്റവും പ്രാധാന്യമുള്ളവ ആദ്യം ചെയ്തു തീർക്കാം‍.

കൃത്യമായ ദിനചര്യ 


നിങ്ങളുെട കാര്യത്തിലായാലും കുട്ടികളുടെ കാര്യത്തിലായാലും കൃത്യമായ ദിനചര്യ ഉണ്ടായിരിക്കണം. അത് പാലിക്കാൻ കുട്ടികളേയും ശീലിപ്പിക്കാം

ഒന്ന് ശാന്തരാകാം


ദേഷ്യമോ പിരിമുറുക്കമോ ഉണ്ടായാൽ കലിതുള്ളാതെ ഒരു നിമിഷം ഒന്ന് ശാന്തരാകാം. വീട്ടിലെ ഏതെങ്കിലുമൊരു ഭാഗം സ്ട്രസ് ഫ്രീ ഏരിയയായി കണ്ടുപിടിക്കാം. അത്തരം സന്ദർഭങ്ങളിൽ കുറച്ച് സമയം അങ്ങോട്ട് മാറി നിൽക്കുക.

ഇഷ്ടമുള്ളത് ചെയ്യാം


ദിവസവും നിങ്ങൾക്കിഷ്ടമുള്ള പുസ്തകം വായിക്കാനോ, ഫേവ്റെറ്റ് പുഡ്ഡിംങ് ഉണ്ടാക്കാനോ, ടിവി പ്രോഗ്രാം കാണാനോ അല്പ സമയം മാറ്റി വയ്ക്കാം.

അമ്മയുമായി അല്പ നേരം


നിങ്ങളുടെ അമ്മയുമായി അല്ലെങ്കിൽ നിങ്ങൾക്കു പ്രിയപ്പെട്ട അമ്മയുടെ സ്ഥാനത്തുള്ളവരുമായി നേരിട്ടോ ഫോണിലോ അല്പസമയം ചെലവഴിക്കാം.

ജോലികള്‍ പങ്കുവയ്ക്കാം


ഭർത്താവും കുട്ടികളുമായി വീട്ടുജോലുകൾ പങ്കിട്ടെടുക്കാം.

സ്വന്തം ലുക്കും ആരോഗ്യവും


ഹെൽത്തിയായ ഭക്ഷണം കഴിക്കാനും നന്നായി വസ്ത്രം ധരിക്കാനും ശ്രദ്ധിക്കാം. ഇടയ്ക്ക് പുതിയ ഹെയർ കട്ടും സ്റ്റൈലും പരീക്ഷിക്കാം. ഇതൊക്കെ നിങ്ങൾക്ക് പുത്തനുണർവ് തരും.

പിന്നെത്തേയ്ക്ക് മാറ്റണ്ട


കുട്ടികളുടേതായാലും നിങ്ങളുടേയായാലും ഒരു കാര്യവും പിന്നത്തേയ്ക്ക് മാറ്റിവയ്ക്കേണ്ട. സമയം കണ്ടെത്തി അവ ചെയ്യാൻ നോക്കൂ. നിങ്ങളാൽ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ അവരിലുണ്ടാക്കല്ലേ.

കരുതാം ക്വാളിറ്റി ടൈം


കുടുംബാംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ കഴിയുന്ന സമയം ഒരിക്കലും പാഴാക്കരുത്. കൂടുതൽ സമയം ചിലവഴിക്കുന്നതില്ല, ക്വാളിറ്റി ടൈമിലാണ് കാര്യം.