Monday 11 July 2022 01:10 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ ഒരുക്കിയ സാനിറ്ററി നാപ്കിൻ; ‘യാരി’ അവതരിപ്പിച്ച് ഉമ തോമസ്

yarry6677 യാരി സാനിറ്ററി നാപ്കിന്റെ ഉദ്‌ഘാടന ചടങ്ങ് ഉമ തോമസ് എംഎൽഎയും ഇഎൻടി സർജൻ ഡോ. ഉമാലക്ഷ്മിയും ചേർന്ന് നിർവഹിക്കുന്നു. കമ്പനി ഡയറക്ടർമാരായ ശ്രുതി, ഷഹ്‌ന, ദിവ്യ സേനൻ എന്നിവർ സമീപം.

സ്ത്രീകൾക്ക് ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായി ഉപയോഗിക്കാവുന്ന 'യാരി' സാനിറ്ററി നാപ്കിൻ വിപണിയിൽ അവതരിപ്പിച്ചു. ഇടപ്പള്ളി മാമംഗലം ബാങ്ക് ജങ്ഷനിലെ കീ ഹോൾ ക്ലിനിക് കോൺഫറൻസ് ഹാളിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഉമ തോമസ് എംഎൽഎ 'യാരി' സാനിറ്ററി നാപ്കിൻ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചു. പ്രശസ്ത ഇഎൻടി സർജൻ ഡോ. ഉമാലക്ഷ്മി ദാമോദർ ആദ്യ വിൽപന നടത്തി.

കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന FOURFEM INDIA PVT LTD എന്ന വനിതാ സംരംഭത്തിന്റെ ആദ്യ ഉത്പ്പന്നമാണ് യാരി സാനിറ്ററി നാപ്കിൻ. നവീന എഡിഎൽ ടെക്നോളജിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ നാപ്കിൻ പരമാവധി ഈർപ്പം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കനം കുറവുള്ളതും എന്നാൽ വീതിയേറിയതുമായ ഇതിന്റെ പ്രതലവും ഇതിന്റ സവിശേഷതയാണ്. ചടങ്ങിൽ കമ്പനി ഡയറക്ടർമാരായ ശ്രുതി. കെ, ദിവ്യ സേനൻ, ഷഹ്‌ന. കെ, സിമ്മി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

Tags:
  • Mummy and Me