Friday 09 February 2018 11:17 AM IST : By സ്വന്തം ലേഖകൻ

മികച്ച വിജയം നേടാനുള്ള ശാസ്ത്രീയ വഴികൾ

kids-study

എ.പി.ജെ. അബ്ദുൽ കലാമിന് ഉറങ്ങാ ൻ കഴിയാത്ത രാത്രിയായിരുന്നു 1979 ഒാഗസ്റ്റ് പത്താം തീയതി. ഇന്ത്യക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം കൂടിയായിരുന്നു അത്. 

അന്നാണു നമ്മുടെ ആകാശസ്വപ്നങ്ങളുടെ ചിറകുകൾ കരിഞ്ഞുവീണത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സാറ്റ്‌ലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ (എസ്.എൽ.വി.) ശ്രീഹരിക്കോട്ടയുടെ ആകാശത്തുതന്നെ യാത്ര അവസാനിപ്പിച്ചു. ആ വിക്ഷേപണത്തിന്റെ അമരക്കാരനായിരുന്നു ഡോ. അബ്ദുൾ കലാം. ആ പരാജയത്തിന്റെ പേരിൽ രാജ്യം ഒന്നടങ്കം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സംഘാംഗങ്ങൾക്കും നേരേ തിരിഞ്ഞു. കുറ്റപ്പെടുത്തൽ, അപമാനിക്കൽ, പരിഹസിക്കൽ.

എന്നിട്ടും ഡോ. കലാം അക്ഷോഭ്യനായിരുന്നു. ഒരു അപശബ്ദത്തിനും ശ്രദ്ധ കൊടുക്കാതെ അടുത്ത നടപടിയിലേക്ക് അദ്ദേഹം കടന്നു. എവിടെയായിരുന്നു വീഴ്ചയുണ്ടായത് എന്നു കണ്ടുപിടിക്കാനായിരുന്നു ആദ്യ ശ്രമം. അതിനുവേണ്ടി  അദ്ദേഹം ആ പ്രോജക്ട് ആദ്യം മുതൽ വിശകലനം ചെയ്തു. വിക്ഷേപണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ  സൂക്ഷ്മമായി വിലയിരുത്തി. വിക്ഷേപണത്തിന് ഏതാനും സെക്കൻഡുകൾക്കു മുമ്പ് ലോഞ്ചിങ് ഫ്ലോറിൽ പുക കണ്ടത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ അന്വേഷണമാണ് പിന്നീട് ഇന്ത്യയുടെ ആകാശഗവേഷണങ്ങളുടെ അടിത്തറയായത്.

എസ്.എൽ.വി.യുടെ ആദ്യപരാജയത്തിനുശേഷം അടുത്ത പരീക്ഷണത്തിനു മൂന്നു വർഷത്തെ സമയമാണ് സർക്കാ ർ അനുവദിച്ചത്. എന്നാൽ പരാജയങ്ങൾക്കുള്ള മറുപടിയുമായി ഡോ. കലാമും സംഘവും കൃത്യം പതിനൊന്നാം മാസം 1980 ജൂൈല 18–ാം തീയതി എസ്.എൽ.വി.യെ ബഹിരാകാശത്ത് എത്തിച്ചു.

പ്രചോദനാത്മകമായ ഈ സംഭവത്തിൽ നിന്നു നമുക്കു തുടങ്ങാം. ഇവിടെ നിങ്ങൾ വിജയിച്ചു വന്ന ഒരാളാണ്. വരുന്ന പത്തുമാസത്തേക്കുള്ള പുതിയൊരു ദൗത്യം ഏറ്റെടുക്കുക മാത്രമാണു നിങ്ങളുടെ ലക്ഷ്യം. നിങ്ങൾക്കു പിന്നിൽ ഒരു രാഷ്ട്രത്തിന്റെ സമ്മർദമില്ല. മാതാപിതാക്കളല്ലാതെ, ബന്ധുക്കളല്ലാെത മറ്റാരും നിങ്ങളുടെ വിജയത്തിനായി പ്രാർഥിക്കാനുമില്ല. നിങ്ങൾ തന്നെയാണ് നിങ്ങളുടെ സാമ്രാജ്യത്തിലെ ചക്രവർത്തി എന്ന് അറിയുക. നിങ്ങൾ പത്തു മാസത്തേക്കുള്ള ദീർഘമായ ഒരു യാത്ര പോകുകയാണ്. നിങ്ങൾ തന്നെയാണ് വാഹനം ഒാടിക്കുന്നത്. അതുകൊണ്ടു ലക്ഷ്യപ്രാപ്തി നിങ്ങളുടെ മനോഭാവത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

യാത്ര തുടങ്ങാം; വഴി വെട്ടിത്തെളിച്ച്

ഇതുവരെ വഴി വെട്ടിത്തെളിച്ചിട്ടില്ലാത്ത ഒരു കാടാണ് നിങ്ങളുെട മുന്നിലുള്ള ഓേരാ പാഠഭാഗവും എന്നു കരുതുക. അവിടെയുള്ള ലക്ഷ്യസ്ഥാനത്തേക്കാണ് നിങ്ങൾക്കു യാത്ര േപാകേണ്ടത്. ആദ്യയാത്രയിൽ നിങ്ങൾ പതറിപ്പോകാം. എന്നാൽ പിന്നീടുള്ള യാത്രകളിൽ വഴി സുഗമമാകും. നിങ്ങൾ വളരെ സന്തോഷത്തോടെ ആ വഴി യാത്ര െചയ്യുകയും ചെയ്യും. ഇനി പുസ്തകം ൈകയിലെടുത്തോളു. 

പുസ്തകവും ൈകയിലെടുത്ത് വെറുതെ സ്വപ്നം കണ്ടുകൊണ്ട് ഇരിക്കുന്നതല്ല പഠനം. ലക്ഷ്യബോധമില്ലാതെ രാപകൽ പഠിക്കുന്നതു കൊണ്ടും കാര്യമില്ല. ഒരു കട്ടയ്ക്കു മുകളിൽ മറ്റൊരു കട്ടവച്ചു സിമന്റു കൊണ്ട് ഉറപ്പിക്കുമ്പോഴാണ് ഒരു വീട് ഉണ്ടായിവരുന്നത്. എന്നാൽ വെറുതെ കുറേ കട്ടക ൾ ഒന്നിനു മുകളിൽ മറ്റൊന്നായി െകട്ടിവച്ചാൽ അതു വീടാ കുമോ?

ഇല്ലേയില്ല. കട്ടകെട്ടുന്നതിനു കൃത്യമായ  ആകൃതിയും  അ ളവും  ഉണ്ട്. അതുപോലെയാണു  പഠനവും. വെറുതെ  കുറേ  പഠിച്ചതു കൊണ്ടു കാര്യമില്ല. കൃത്യമായ അളവിലും തൂക്കത്തിലും പഠിച്ചതു കൊണ്ടു മാത്രമേ കാര്യമുള്ളൂ. യഥാർഥത്തിൽ കാര്യക്ഷമമായ പഠനമെന്നു പറയുന്നത് മാന്ത്രികപ്പൂട്ടുപോലെയാണ്. യുക്തിയും ക്ഷമയും കഠിനമായ അധ്വാനവും ശാസ്ത്രീയമായ സമീപനവും ഒത്തുചേർന്നാൽ മാത്രമേ പഠനമെന്ന മാന്ത്രികപ്പൂട്ട് തുറക്കാൻ കഴിയൂ.

ഇവിടെ ശാസ്ത്രീയമായ ചില ചുവടുകളെക്കുറിച്ചാണു പറയുന്നത്. ഈ ചുവടുകൾ അനുവർത്തിക്കുകയാണെങ്കിൽ നിങ്ങൾക്കു വിജയം ഉറപ്പാണ്. കാരണം മനസ്സിന്റെ ഊടുവഴികളിലൂടെ യാത്ര ചെയ്തു കണ്ടെത്തിയ ചില ഒറ്റമൂലികളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

വിജയിക്കണമെങ്കിൽ ഒരു ലക്ഷ്യം ഉണ്ടാകണം

വിജയത്തിനുള്ള നിർവചനങ്ങൾ ഇപ്പോൾ വ്യത്യസ്തമാണ്. മുമ്പു പരീക്ഷയിൽ ഒന്നാമനാകുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ ഇപ്പോഴത് ഒന്നാമനാകുക എന്നല്ല. ജീവിതവിജയം കണ്ടെത്തുക എന്നായിട്ടുണ്ട്. ട്രാൻസ്പോർട്ട് ബസ് ഒരു സ്റ്റാൻഡിൽ എത്തുമ്പോൾ 20 ആൾക്കാർ ആ ബസിൽ നിന്ന് ഇറങ്ങുന്നു എന്നു കരുതുക. ഇറങ്ങുന്നത് ഒരു സ്ഥലത്താണെങ്കിലും  ആ ഇരുപതുപേർക്കും ഇരുപതു ലക്ഷ്യസ്ഥാനങ്ങൾ ഉണ്ടായിരിക്കും. അതുപോലെ പരീക്ഷയെന്ന ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന ഒാേരാരുത്തർക്കും അവരവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. എങ്കിലും ഒാർക്കേണ്ടത് ബസ് ബസ്റ്റാൻഡിൽ  എത്തിയെങ്കിൽ മാത്രമേ പിന്നെയുള്ള ലക്ഷ്യത്തിലേക്ക് പോകാൻ കഴിയൂ എന്നതാണ്.

പഠിക്കാനും പഠിക്കണോ?

വേണം. പഠിക്കാനും പഠിക്കണം എന്നു പറയുന്നതു മനഃശാസ്ത്രജ്ഞരും വിദ്യാഭ്യാസരംഗത്തെ പ്രമുഖരുമാണ്. ഈ രംഗത്തു കാലാകാലങ്ങളായി ഗവേഷണങ്ങൾ നടക്കുകയും പുതിയ ശാസ്ത്രീയ മാർഗങ്ങൾ കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒാേരാ കാലവും ഒാേരാ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ആവശ്യപ്പെടുന്നത് എന്നതുകൊണ്ടു പഠിക്കാനുള്ള രീതികളും വ്യത്യാസപ്പെടാം.

എങ്ങനെ പഠിക്കണം?

കാര്യക്ഷമമായി എങ്ങനെ പഠിക്കാം? എവിെടയിരുന്നു പഠിക്കണം? എപ്പോൾ പഠിക്കണം, എത്ര സമയം പഠിക്കണം? എങ്ങനെ പഠിക്കണം? പഠനത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കണം? പഠനം വിജയിച്ചു എന്നു കരുതാവുന്നത് എപ്പോൾ? കുട്ടികളുടെ ഈ സംശയങ്ങൾക്കാണ് ശാസ്ത്രം നിരന്തരം ഉത്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ന്യൂേറാ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (N.L.P) മുതൽ ഇങ്ങോട്ട് േഗാൾ സിസ്റ്റം വരെ ധാരാളം  ശാസ്ത്രീയ പഠനരീതികൾ ഇന്നു നിലവിലുണ്ട്. എങ്കിലും ഇതിൽ നിന്ന് ഒരു മാർഗം മാത്രം  അവലംബിക്കാതെ ശാസ്ത്രീയം എന്നു തോന്നുന്ന രീതികൾ പിന്തുടരാനാണ് മനഃശാസ്ത്രജ്ഞർ നൽകുന്ന നിർദേശം.

സാമ്പാർ ഉണ്ടാക്കുന്ന വിധം

െവട്ടിത്തിളയ്ക്കുന്ന സാമ്പാർ കോരി ഇഡ്ഡലിക്കു മുകളിൽ ഒഴിക്കുമ്പോൾ ഒാർക്കാറുണ്ടോ? മൂന്നു ‘പി’യിലൂടെയാണ് ആ കറി കടന്നുവന്നതെന്ന്.

1. Planning അഥവാ ആസൂത്രണം

2. Preparation – തയാറെടുപ്പ്

3. Presentation – അഥവാ അവതരണം

ആദ്യം സാമ്പാർ ഉണ്ടാക്കാൻ പ്ലാൻ ഇടുന്നു. പിന്നെ അതിനുവേണ്ടിയുള്ള തയാറെടുപ്പാണ്. പച്ചക്കറി മുതൽ അടുപ്പത്തു കറി തിളയ്ക്കുന്നതു വരെയുള്ള പ്രക്രിയകൾ. മൂന്നാമതായി കറി അതിന്റെ ലക്ഷ്യമായ അവതരണത്തിലേക്ക് പോകുന്നു. വാഴയിലയിലോ പാത്രത്തിലോ ഭംഗിയായി ഒഴിച്ചു മറ്റുള്ളവർ കഴിക്കുമ്പോൾ സാമ്പാറിന്റെ യാത്ര പൂർത്തിയാകുന്നു.

സാമ്പാർ ഉണ്ടാക്കുന്നതുപോലെ തന്നെയല്ലേ േലാകത്ത് എന്തും സംഭവിക്കുന്നത്. ആലോചിച്ചുനോക്കൂ. േലാകാദ്ഭുതങ്ങൾ ഉണ്ടായതും സാമ്പാർ ഉണ്ടായ അതേ മാർഗത്തിൽ തന്നെയാണ്. ചുരുക്കത്തിൽ വരുന്ന പത്തുമാസക്കാലം നിങ്ങളെ പഠനത്തിൽ മിടുക്കരാക്കാൻ ലളിതമായ സാമ്പാർ കഥ മാത്രം  മതിയാകും. ആസൂത്രണം–തയാെറടുപ്പ്–അവതരണം. ഈ മൂന്നു മന്ത്രങ്ങൾ ആദ്യം ഉറക്കെ പറയുക. ഇനി നമുക്ക് ആ സൂത്രണം എങ്ങനെ എന്നു നോക്കാം.

എങ്ങനെയാണ് ആസൂത്രണം?

തൊരു കാര്യവും ആസൂത്രണം ചെയ്യുമ്പോൾ ഏറ്റവും പ്രധാന ഘടകം ഏതാണെന്ന് അറിയാമല്ലോ? അത് സമയബന്ധിതമായി ചെയ്തു തീർക്കുന്നതാണ് മിടുക്ക്. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ആസൂത്രണം വളരെ പ്രധാനം ആണ്.

എത്രസമയം പഠിക്കണം?

ഒരാൾ ൈഡ്രവിങ് പഠിക്കുന്നു എന്നു കരുതുക. ചിലർ വളരെ പെട്ടെന്നു  പഠിക്കും. ചിലർ മാസങ്ങളെടുക്കും. മറ്റു ചിലർ വർഷങ്ങൾ കഴിയും. അതുപോലെയാണ് എത്ര സമയം പഠിക്കണം എന്ന ചോദ്യത്തിന് ആധുനിക പഠനസങ്കേതങ്ങൾ പറയുന്ന മറുപടി. എങ്കിലും ശരാശരി കുറഞ്ഞത് നാലു മണിക്കൂർ പഠിക്കാൻ വേണ്ടി മാത്രം മാറ്റിവയ്ക്കണം. ഹോംവർക്കും നോട്സ് എഴുത്തും പ്രോജക്ടും ഒന്നും അല്ലാതെയുള്ള സമയമാണ് ഇത്. വീട്ടിലിരുന്ന് ഒന്നും പഠിച്ചിട്ടല്ല റാങ്ക് കിട്ടിയത് എന്നു പറയുന്നതു കേട്ടിട്ടില്ലേ? ശുദ്ധ നുണയാണ് ആ പറയുന്നത്. കാരണം  ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും തലച്ചോർ അതിനുവേണ്ടി മാത്രം പ്രവർത്തിപ്പിച്ചില്ലെങ്കിൽ പൂർണവിജയം സാധ്യമല്ലെന്ന് ആധുനിക പഠനങ്ങൾ പറയുന്നുണ്ട്. അങ്ങനെ പറയാനുള്ള കാരണം എന്താണെന്നു നോക്കാം.

പഠിക്കുമ്പോൾ യഥാർഥത്തിൽ എന്താണു സംഭവിക്കുന്നത്?

പഠനം  ഒരു പ്രക്രിയയാണ്. ശരീരവും  മനസ്സും  കൂടിച്ചേർന്ന ഒരു പ്രക്രിയ. പഠിക്കുമ്പോൾ നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങളും ഒരുമിച്ചു േജാലി ചെയ്യുന്നു. ഉറക്കം, ക്ഷീണം, വിശപ്പ് ഇതൊക്കെ കൂടുതലായി അനുഭവപ്പെടുന്നത് അതുകൊണ്ടുകൂടിയാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിക്കുന്നു. വ്യായാമവും യോഗയും പഠനത്തിനുമിടയിൽ ചെയ്യേണ്ടതാണെന്നു പറയുന്നത് പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനത്തിനു നല്ലതായതു കൊണ്ടാണ്.

പഠിക്കുന്ന രീതി

ഒാേരാരുത്തർക്കും  പഠിക്കുന്നതിന് ഒരു രീതിയുണ്ട്. ചിലർ വ ളരെ നിശ്ശബ്ദരായി പഠിക്കുന്നവരായിരിക്കും. ചിലർ വളരെ ഉച്ചത്തിൽ വായിച്ചു പഠിക്കുന്നവരായിരിക്കും. ചിത്രം വരച്ചു പഠിക്കുന്നവരും കുറവല്ല. എന്തായാലും പഠിക്കുന്നതിനു പൊതുവായ മാനദണ്ഡം പറയാൻ പറ്റില്ലെങ്കിലും ഉച്ചത്തിൽ വായി ച്ചു പഠിക്കുന്നതിനു ചില ഗുണങ്ങൾ ഉണ്ട്. അതെന്താണെന്നു നോക്കാം. ശബ്ദമെടുത്ത് വായിക്കുമ്പോൾ ചുണ്ട്, നാവ്, കവിൾ, തൊണ്ട, സ്വനപേടകം  തുടങ്ങിയ ധാരാളം അവയവങ്ങൾ ജോലി ചെയ്യുന്നു. അതുവഴി ഈ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗവും ജോലി ചെയ്യുന്നു. വായിക്കുന്ന ആളിന്റെ ശബ്ദം അയാൾ തന്നെ േകൾക്കുന്നു. അപ്പോൾ കേഴ്‌വിയെ നിയന്ത്രിക്കുന്ന അയാളുടെ തലച്ചോർ ഭാഗവും  ഉത്തേജിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ശബ്ദം പുറത്തുവരുന്ന രീതിയിലുള്ള വായന പഞ്ചേന്ദ്രിയങ്ങളെ ഉപയോഗപ്പെടുത്തുന്നതും പഠനം മികവുറ്റതാക്കാനും സഹായിക്കുന്നു.

തലച്ചോറിന് പണി കൊടുക്കണം

നമ്മുടെ ശരീരത്തിന്റെ ഇടതുഭാഗത്തെ, തലച്ചോറിന്റെ വലതുഭാഗവും ശരീരത്തിന്റെ വലതുഭാഗത്തെ, തലച്ചോറിന്റെ ഇടതുഭാഗവും നിയന്ത്രിക്കുന്നു. ഒാർമിക്കുക, വായിക്കുക, എഴുതുക തുടങ്ങി പഠനപ്രക്രിയയ്ക്കു വേണ്ട പ്രവർത്തനങ്ങൾ ഏ കോപിപ്പിക്കപ്പെടുന്നതു തലച്ചോറിന്റെ ഇടതു ഭാഗം ആണ്. എന്നാൽ തലച്ചോറിന്റെ വലതുഭാഗം കൂടി ഉത്തേജിപ്പിക്കപ്പെട്ടാൽ പഠനം കൂടുതൽ കാര്യക്ഷമമാകും  എന്നും  ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. വലതുൈകകൊണ്ടു ചെയ്യുന്ന പ്രവൃത്തികൾ ഇടതുൈക കൊണ്ടു കൂടി ചെയ്യുകയാണ് അതിനുള്ള മാർഗം. അതുപോലെ ബ്രെയിൻ ജിംേനഷ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. തലച്ചോറിന്റെ വലതുഭാഗത്തെക്കൂടി  ഉത്തേജിപ്പിക്കുകയാണു ബ്രെയിൻ ജിംനേഷ്യം ചെയ്യുന്നത്.

എവിടെയിരുന്നു പഠിക്കണം?

ചില ഹിറ്റ് സിനിമകളുടെ അണിയറക്കഥകളിൽ ആ സിനിമ എഴുതിയ തിരക്കഥാകൃത്തുക്കൾ എവിടെയിരുന്നാണ് ആ തിരക്കഥ എഴുതിയത് എന്നു പറയാറില്ലേ. ലോഹിതദാസ് ഒട്ടുമിക്ക തിരക്കഥകളും എഴുതിയത് ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ് എന്നു പറയുന്നുണ്ട്. ചിലർക്ക് ചില സ്ഥലങ്ങൾ നൽകുന്ന പൊസിറ്റീവ് എനർജിയാണ് അതിനു കാരണം. അതുപോലെയാണ് പഠിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലവും. വീട്ടിലും പരിസരത്തും തന്നെ ഇങ്ങനെയൊരു സ്ഥലം നിങ്ങൾക്കും കണ്ടെത്താം. നിശ്ശബ്ദതയാണ് ഏകാഗ്രതയ്ക്ക് വേണ്ടത്. അതുകൊണ്ട് ഏകാഗ്രതയ്ക്ക് തടസ്സം ഉണ്ടാകാത്ത ഒരിടം കണ്ടെത്തണം. മുന്നിൽ ശൂന്യമായതും വെള്ളനിറത്തിലുള്ളതുമായ പ്രതലമാണ് നല്ലത്. ശൂന്യമായ പ്രതലം  പഠിക്കുന്നവരുടെ ഏകാഗ്രത ഇല്ലാതാക്കുകയില്ല. പഠിക്കാനിരിക്കുന്ന ക സേരയ്ക്കു  മുന്നിൽ ഒരു ജനാലയാെണങ്കിൽ ആ ജനാലക്കാഴ്ചകൾ നമ്മളെ ബുദ്ധിമുട്ടിക്കും. അതുകൊണ്ടു മുന്നിൽ കാഴ്ചകളില്ലാത്ത സ്ഥലം പഠിക്കാൻ വേണ്ടി തിരഞ്ഞെടുക്കുക.പഠിക്കുമ്പോൾ ഇരിക്കേണ്ടത് എങ്ങനെ?

പഠിക്കാൻ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ ഇനി എങ്ങനെ ഇരുന്നു പഠിക്കണം എന്നതിനെ സംബന്ധിച്ചും ശാസ്ത്രീയമായ അറിവുകൾ ഉണ്ട്. പഠിക്കുന്ന പുസ്തകത്തിലേക്ക് പിറകിൽ നിന്നോ മുന്നിൽ നിന്നോ വെട്ടം വീഴാൻ പാടില്ല എന്നതു പ്രാഥമികമായ കാര്യമാണ്. ഇടതു വലതു വശങ്ങളിൽ നിന്നു മാത്രമേ വെട്ടം വീഴാവൂ. കണ്ണിന് ഏറ്റവും നല്ലത് ഇതാണ്. അതുപോലെ നിവർന്നിരുന്നു വേണം പഠിക്കാൻ. അതായത് സുഷുമ്നാനാഡിക്ക് ശ്വസനം കിട്ടത്തക്കവിധം ഇരിക്കണം. ഋഷിവര്യന്മാർ വേദ കാലത്തേ പറഞ്ഞുവച്ച സയൻസാണ് ഇത്. തലച്ചോറിൽ നിന്നു സുഷുമ്നാനാഡിയിലൂടെയാണല്ലോ അവയവങ്ങളിലേക്കുള്ള ബന്ധം. സുഷുമ്നാ നാഡി പ്രവർത്തനക്ഷമമായാൽ മാത്രമേ ശരിയായ ചിന്തയും ഒാർമയും ഉണ്ടാകുകയുള്ളൂ. സുഷുമ്നാ നാഡിക്ക് കൂടുതൽ ഒാക്സിജൻ ലഭിച്ചാൽ ബുദ്ധി ഉണരും,  പഠനം മികവുറ്റതാകും.

തയാറെടുപ്പിന്റെ ചേരുവകൾ 

താണ് രണ്ടാമത്തെ P. സാമ്പാർ ഉണ്ടാക്കാൻ നമ്മൾ പ്ലാൻ ചെയ്തുകഴിഞ്ഞു. ഇനി ഉണ്ടാക്കൽ പ്രക്രിയയിലേക്ക് കടക്കു‌കയാണ്. അടുപ്പ്, പച്ചക്കറി, കറിക്ക് അരിയൽ, പാചകം തുടങ്ങി ഒന്നിലധികം ഘടകങ്ങൾ സാമ്പാറിനു വേണ്ടി വരുന്നതുപോലെയാണ് പഠനത്തിനു വേണ്ടിയുള്ള തയാറെടുപ്പുകളും. അതെങ്ങനെ എന്നു നോക്കാം.

ആദ്യം പഠിക്കേണ്ടത് ഏതു വിഷയം

ഏറ്റവും എളുപ്പമുള്ളതും ഏറ്റവും ഇഷ്ടമുള്ളതും ആയ വിഷയമാണ് എല്ലാവരും ആദ്യം പഠിക്കാനായി എടുക്കുന്നത്. എന്നാൽ ആധുനിക പഠനമാർഗങ്ങൾ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളത് ഏറ്റവും പ്രയാസമേറിയ വിഷയം ആദ്യം പഠിക്കണം എന്നാണ്. രണ്ടാണ് ഇവിടുത്തെ ഗുണം. പഠിച്ചു തുടങ്ങുന്ന സമയം ആയതുകൊണ്ടു ക്ഷീണമില്ലാതെ പെട്ടെന്നു മനസ്സിലാകും. രണ്ടാമത് പ്രയാസമുള്ള വിഷയം കടന്നുകിട്ടിയാൽ മൊത്തത്തിൽ പഠനം എളുപ്പമാകും.

പ്രയാസമുള്ള വിഷയം ആദ്യം പഠിക്കുന്നതിന്റെ  ഗുണം നാം പറഞ്ഞുകഴിഞ്ഞു. ദിവസം ഏറ്റവും കുറഞ്ഞതു നാലു മണിക്കൂർ എങ്കിലും പഠിക്കേണ്ടതിന്റെ ആവശ്യകതയും നേരത്തെ സൂചിപ്പിച്ചു. നാലു മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ പഠിക്കുന്ന ഒരാളിനെ സംബന്ധിച്ചു സമയം എങ്ങനെ ഭാഗിക്കണം എന്നു നോക്കാം.

സമയം എങ്ങനെ ഭാഗിക്കണം?

മനുഷ്യമനസ്സിനു നാൽപതു മിനിറ്റിൽ കൂടുതൽ ഒരു കാര്യത്തിൽ പൂർണമായും ശ്രദ്ധിക്കാൻ കഴിയില്ല. ഏകാഗ്രത പാലിക്കാനും  കഴിയില്ല. വാഹനം ഒാടിക്കുമ്പോൾ, വായിക്കുമ്പോൾ, എഴുതുമ്പോൾ, ഏകാഗ്രതയോടെ ചെയ്യേണ്ട ഏതു ജോലി ചെയ്താലും നാൽപതു മിനിറ്റാണ് തലച്ചോർ അക്ഷീണം പ്രവർത്തിക്കുന്ന സമയം. അതു കഴിഞ്ഞാൽ തലച്ചോറും ക്ഷീണിക്കുകയും അതു നമ്മുടെ പ്രവർത്തനത്തെ താളംതെറ്റിക്കുകയും ചെയ്യും.

അതുകൊണ്ട് എന്തു ചെയ്യണം?

കൃത്യം നാൽപതു മിനിറ്റ് ഏകാഗ്രതയോടെ പഠിച്ചതിനുശേഷം കൃത്യം അഞ്ചു മിനിറ്റ് വിശ്രമിക്കണം. എങ്ങനെ വിശ്രമിക്കണം എന്നു വഴിയേ പറയാം. അഞ്ചു മിനിറ്റു മാത്രം വിശ്രമിച്ചതിനുശേഷം ഒരു മണിക്കൂറിൽ ബാക്കിയുള്ള പതിനഞ്ചു മിനിറ്റ്  തൊട്ടുമുമ്പു പഠിച്ച പാഠഭാഗങ്ങൾ ആവർത്തിച്ച് ഉറപ്പിക്കാൻ വേണ്ടി ഉപയോഗിക്കണം. ഇങ്ങനെ ഒരു മണിക്കൂർ പാക്കേജ് പ്ലാൻ െചയ്താൽ നാലോ അതിൽ കൂടുതലോ ഉള്ള പാക്കേജുകളായി പഠനത്തെ വേർതിരിച്ചെടുക്കാം. ഒരു ദിവസം ഇങ്ങനെയാണു പ്ലാൻ ചെയ്യുന്നത്. ഇതിൽ നാലു മണിക്കൂർ ഏറ്റവും കുറഞ്ഞ സമയമാണ്. കുട്ടിയുടെ പഠനനിലവാരവും വിഷയങ്ങളുടെ ബാഹുല്യവും അനുസരിച്ചു സമയം ക്രമീകരിക്കേണ്ടതാണ്. ഇനി അഞ്ചു മിനിറ്റ് വിശ്രമത്തെക്കുറിച്ചു പറയാം.

വിശ്രമസമയം എങ്ങനെ?

വിശ്രമസമയം എങ്ങനെ വിനിയോഗിക്കണം എന്നു നമ്മുടെ കുട്ടികളോടു പറയേണ്ടതില്ല. ടെലിവിഷൻ, െമാൈബൽ, ലാപ്ടോപ്, ടാബ് അങ്ങനെ എത്രയോ വിനോേദാപാധികളാണ് അവർക്ക് മുന്നിലുള്ളത്. പക്ഷേ, പഠനത്തിനിടയിൽ ഇവയിൽ ഏതെങ്കിലും ഒന്നു തൊടുന്നതു തന്നെ അപകടമാണ്. അതിന്റെ കാരണം വഴിയേ പറയാം. അതിനുമുമ്പു ചെയ്യേണ്ട കാര്യം പറയാം. ഒരു മണിക്കൂറായി നിങ്ങളുടെ ശരീരത്തിലെ രക്തം ഒാടുന്നത് ഒരേ ദിശയിലാണ്. അതുകൊണ്ടു ചിലേടത്ത് രക്തയോട്ടം കുറയും. എണീറ്റു നിന്നു ചെറിയ വ്യായാമങ്ങൾ ചെയ്യുക. അങ്ങനെയാണെങ്കിൽ  രക്തയോട്ടം പൂർവസ്ഥിതിയിലാകും. മുഖം കഴുകുക, കുറച്ചു നടക്കുക, അങ്ങനെ ശരീരക്ഷീണം അകറ്റാം.

ഇനി എന്തുകൊണ്ടാണ് പഠനത്തിനിടയിലെ വിശ്രമസമയത്ത് നേരത്തെ പറഞ്ഞ വിനോദോപാധികൾ തൊടാൻ പാടില്ല എന്നു പറയുന്നത്?

അതിനുള്ള മറുപടി സർ െഎസക് ന്യൂട്ടന്റെ ചലനത്തെ സംബന്ധിച്ച ഒന്നാം നിയമമാണ്; ജഡത്വം. ഒാടുന്ന ബസിൽ നിൽക്കുന്ന ഒരാൾ ബസ് പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ ശരീരം മുന്നോട്ട് ആയുന്നു. മുന്നോട്ടുള്ള ഈ ചലനമാണല്ലോ ജഡത്വത്തിന് ഉദാഹരണമായി പറയുന്നത്. അതുപോലെ നിങ്ങൾ പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടു നിങ്ങൾ സ്വയം ഉണ്ടാക്കിയെടുക്കുന്ന വിഷ്വൽസ് ഉണ്ട്. ഈ സാങ്കല്പിക കാഴ്ചകൾ മറ്റൊരു സിനിമയിേലക്കോ, ഗെയിമിലേക്കോ പോകുമ്പോൾ നിങ്ങൾ ഉണ്ടാക്കിയ വിഷ്വൽസ് നഷ്ടമാകും. ബസിൽ നിന്നു യാത്ര ചെയ്യുന്ന  നിങ്ങളുടെ   നിയന്ത്രണം  നഷ്ടപ്പെടുന്നതുപോ ലെ. പഠിക്കുമ്പോൾ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന വിഷ്വൽസ് നമ്മൾ അറിയാതെ തന്നെ നമ്മുടെ തലച്ചോറിൽ വിശകലനം ചെയ്യപ്പെടുകയും സംഭരിക്കുകയും ചെയ്യുന്നു. ഇതിനിടയ്ക്കു വന്നുകയറുന്ന സിനിമാദൃശ്യങ്ങൾ പാഠഭാഗങ്ങളുടെ അടുക്കലിനു വേഗതക്കുറവ് ഉണ്ടാക്കും. അതുകൊണ്ടാണു പഠനത്തിനിടയിൽ നേരത്തെ പറഞ്ഞ വിനോദോപാധികൾ തൊടരുത് എന്നു കർശനമായി പറയുന്നത്.

ആ പതിനഞ്ചു മിനിറ്റുകൾ

നേരത്തെ നമ്മൾ ഒരു മണിക്കൂർ പഠനം വിഭജിച്ചപ്പോൾ 40 മിനിറ്റ് പഠനവും  അഞ്ചു മിനിറ്റ് വിശ്രമവും  ഈ സമയത്തെ എ ങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്നും സൂചിപ്പിച്ചു. ഇനിയുള്ളത് പതിനഞ്ചു മിനിറ്റാണ്. ഈ പതിനഞ്ചു മിനി റ്റ് എങ്ങനെ വിനിയോഗിക്കണം. പഠനത്തിന്റെ ഏറ്റവും കാതലായ ഭാഗം ആ പതിനഞ്ചു മിനിറ്റാണ്. റിവിഷൻ അഥവാ ആവർത്തിച്ചുള്ള പഠനത്തിനുള്ള സമയമാണ് അത്. ബോധമനസ്സിൽ നിന്ന് ഉപബോധമനസ്സിലേക്ക് പാഠഭാഗങ്ങളെ ട്രാൻസ്ഫർ ചെയ്യുന്നതിന് ആവർത്തിച്ചുള്ള പഠനം അഥവാ റിവിഷൻ വളരെ അത്യാവശ്യമാണ്. നാൽപതു മിനിറ്റു നീളുന്ന പഠനത്തെ മനസ്സിന്റെ ചെപ്പിൽ ഒതുക്കാൻ പതിനഞ്ചു മിനിറ്റ് റിവിഷൻ മതിയാവും. ഒരു ദിവസം നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു മണിക്കൂർ വീതമുള്ള ഏഴു പാക്കേജുകൾ അതായത് ഏഴു മണിക്കൂർ വരെ പഠിക്കുന്ന കുട്ടികൾ ഉണ്ട്.

ഒരു ദിവസം എങ്ങനെ അവസാനിപ്പിക്കണം?

നാലു മുതൽ ഏഴു മണിക്കൂർ വരെ പഠിക്കുന്ന നിങ്ങൾ ഒരു പഠനദിവസം എങ്ങനെ അവസാനിപ്പിക്കും? ഉറങ്ങുന്നതിനു തൊട്ടു മുമ്പുള്ള സമയത്ത് 25 മുതൽ 30 മിനിറ്റു വരെ നേരം അന്നു പഠിച്ച വിഷയങ്ങൾ ഒന്നുകൂടി ആവർത്തിക്കുക. ഇത് എൻഡ് സ്റ്റഡി എന്ന പദം കൊണ്ടാണ് സൂചിപ്പിക്കപ്പെടുന്നത്.

നിത്യേനയുള്ള പഠനത്തിനിടയിൽ ചെയ്യേണ്ട ഒരു കാര്യം മാത്രമല്ല  എൻഡ് സ്റ്റഡി. ഒാേരാ ദിവസവും പഠനം അവസാനിപ്പിക്കുന്നതു പോലെ ഒാേരാ ആഴ്ചയിലും പഠനം അവസാനിപ്പിക്കുന്നതിനു വീക്ക് എൻഡ് സ്റ്റഡിയും ഒാേരാ മാസത്തെയും  പഠനം  അവസാനിപ്പിക്കുമ്പോൾ Month End Study യും  ഒാേരാ ടേം അവസാനിപ്പിക്കുമ്പോൾ Term End Study–യും അതുപോലെ പത്താം മാസം Year End Study–യും ചെയ്യണം. 

ഇതിൽ  ഇയർ എൻഡ് സ്റ്റഡി ആണ് ലക്ഷ്യത്തിലേക്കുള്ള അവസാനത്തെ േഗാൾ.

അവതരണം ശാസ്ത്രീയമായി

അങ്ങനെ സാമ്പാർ തിളച്ചു. ഇനിയതു ഭംഗിയായി വിളമ്പിയാൽ മതി. നേരത്തെ െചയ്ത രണ്ടു പണികളും ഫലം കാണുന്നത് ഇനിയാണ്. Plan  െചയ്തതും Prepare ചെയ്തതും വളരെ വ്യക്തയോടെയും കൃത്യതയോടും കൂടി Present ചെയ്യുക. അതുകൊണ്ടു മൂന്ന് ’P’യും വളരെ പ്രധാനപ്പെട്ടതാണ് എന്നു കരുതുക.

നാലു മണിക്കൂർ മുതൽ ഏഴു മണിക്കൂർ വരെ കൃത്യമായി പഠിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ സാമ്പാർ റെഡിയായി. ഇനി അതു വിളമ്പുകയും കഴിക്കുന്നവരുടെ അഭിപ്രായം അറിയുകയും ചെയ്താൽ മാത്രം മതി എന്നു തിരിച്ചറിയുക.

ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണു നിങ്ങളുടെ ഉത്തരക്കടലാസ്. അതിലാണു നിങ്ങൾ വിളമ്പേണ്ടത്. അതും ശാസ്ത്രീയമായി തന്നെ ചെയ്യണം.

ഉത്തരം എഴുതുമ്പോൾ

നിലവിലെ പരീക്ഷാസമ്പ്രദായം അനുസരിച്ച് ഏറ്റവും എളുപ്പമുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ആദ്യം ഉത്തരം എഴുതണം. ഒരല്പം  ആലോചിച്ച് എഴുതേണ്ടതു രണ്ടാമതും  കൂടുതൽ സമയം വേണ്ടതു മൂന്നാമതും എഴുതുക. അങ്ങനെയാണെങ്കിൽ സമയം കിട്ടാത്തതുകൊണ്ട് എഴുതാൻ കഴിഞ്ഞില്ല എന്ന പ രാതി ഒഴിവാക്കാൻ പറ്റും. (ഇങ്ങനെ ചെയ്യുമ്പോൾ എഴുതുന്ന ചോദ്യങ്ങളുടെ നമ്പർ കൃത്യമായി ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. 

രണ്ടാമതായി എഴുതുന്ന ഉത്തരങ്ങൾക്ക് വ്യക്തത ഉണ്ടാവണം. അക്ഷരങ്ങൾക്ക് വലുപ്പം ഉണ്ടാകണം. വാക്കുകൾ തമ്മിൽ നിശ്ചിതമായ അകലം ഉണ്ടാവണം. വെട്ടിത്തിരുത്തലുകൾ പ രമാവധി ഒഴിവാക്കണം. ൈകയക്ഷരം നന്നായെങ്കിൽ ഉത്തരം കാണുന്ന പരിശോധകന് ഒരു ഇഷ്ടം തോന്നും. ഇതു മനഃശാസ്ത്രസമീപനമാണ്.

ഹോം മെയ്ഡ് മോഡൽ ടെസ്റ്റ്

വീട്ടിൽ ഉണ്ടാക്കുന്ന ചോക്‌ലേറ്റുകൾ എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ വീട്ടിൽ വച്ചൊരു പരീക്ഷ നടന്നാലോ? പരീക്ഷാഹാളിൽ കയറിയിരുന്ന് അദ്ഭുതം കാണിക്കാം എന്നു കരുതുന്ന വിരുതന്മാർ ധാരാളമുണ്ട് നമുക്കിടയിൽ. അതൊരു വിശ്വാസം മാത്രമാണെന്നു കരുതുക. എന്നാൽ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായത്തോടെ ചോദ്യപേപ്പർ തയാറാക്കുകയും ആ പരീക്ഷ വീട്ടിൽ വച്ച് എഴുതുകയും ചെയ്താൽ എന്താകും ഫലം? സംശയിക്കേണ്ട നിങ്ങൾ വിജയത്തോട് ഒന്നുകൂടി അടുത്തു എന്നു തന്നെയാണ്.

ഒരു ഒാട്ടമത്സരത്തിലാണു നിങ്ങൾ പങ്കെടുക്കുന്നത് എന്നിരിക്കട്ടെ. ഗ്രൗണ്ടിൽ എത്തിയശേഷം അദ്ഭുതം കാണിക്കാം എന്നാേണാ നിങ്ങൾ കരുതുന്നത്. അതോ നേരത്തെ തന്നെ പ്രാക്ടീസ് തുടങ്ങണം എന്നോ? നേരത്തെ ഒാടി പ്രാക്ടീസ് ചെയ്തില്ലെങ്കിൽ നിങ്ങൾ കളിക്കളത്തിൽ നിന്നു പുറത്താകും. അതുപോലെയാണു പരീക്ഷയും. ഒാടി  പ്രാക്ടീസ് ചെയ്താ ൽ കളിക്കളത്തിൽ വിജയിക്കാം.

പഠനത്തിന്റെ പുതിയ രീതികൾ

പഠനത്തിന് പല രീതികൾ പറയുന്നുണ്ട്. അതിൽ ഒന്നാണ് ഇടവേളകൾ ഇല്ലാത്ത പഠനരീതി. ഒരു ചെടിച്ചട്ടിയിൽ കുറേ വിത്തുകൾ ഇട്ടു. ആ ചെടിച്ചട്ടിക്കു താങ്ങാവുന്നതിലും കൂടുതൽ വിത്തുകളിട്ടു മുളപ്പിച്ചാൽ എന്തു സംഭവിക്കും. ആ മുളകൾ ഞെരുങ്ങി നശിച്ചുപോകും. 

അതുപോലെയാണ് ഇടവേളകൾ ഇല്ലാതെ തുടർച്ചയായി പഠിക്കാൻ കുട്ടികളോടു പറയുന്നത്.  ചില രക്ഷിതാക്കൾ കുട്ടികളെ ഇങ്ങനെ പഠിക്കാൻ നിർബന്ധിക്കാറുണ്ട്. ഇതിന്റെ ഫലം ഞെരുങ്ങി നശിച്ചുപോകുന്ന വിത്തുമുളകളുടേതിനു തുല്യമാണ്. അത് ഒഴിവാക്കുക.

പിന്നെ എങ്ങനെ പഠിക്കണം?

ഒരു മണിക്കൂർ നേരമുള്ള പാക്കേജുകളെക്കുറിച്ചു നമ്മൾ പറഞ്ഞു. സ്പേസ്ഡ് ലേണിങ് അല്ലെങ്കിൽ പാർട് ലേണിങ് എന്നും പറയുന്ന ഈ പഠനരീതിയാണ് ഏറ്റവും ശാസ്ത്രീയവും ഫലപ്രദവും ആയിട്ടുള്ളത്. 

ഒറ്റയിരുപ്പിൽ പഠിക്കുന്നവരും നമുക്കിടയിലുണ്ട്.  രണ്ടു ദിവസം  കഴിഞ്ഞ് അതിനെക്കുറിച്ചു വല്ലതും ചോദിച്ചാൽ അവർ മറന്നുപോയിരിക്കും. ശാസ്ത്രീയമല്ല ഈ രീതി.

എന്തിനു പഠിക്കുന്നു?

വളരെ പ്രാധാന്യമുണ്ട് ഈ ചോദ്യത്തിന്. നമ്മൾ തുടക്കത്തി ൽ സൂചിപ്പിച്ചതുപോലെ ഒരു ബസിലുള്ള ഇരുപതു പേർ ഒരു സ്റ്റോപ്പിൽ ഇറങ്ങുന്നു. ഇവർക്ക് ഇരുപതു ലക്ഷ്യങ്ങൾ ആയിരിക്കും. അതുപോലെ പഠനമാകുന്ന ബസിൽ യാത്ര ചെയ്യുന്ന നിങ്ങളുടെ ലക്ഷ്യം എന്തായിരിക്കണം? ഒാേരാരോ പ്രവൃത്തിക്കു പിന്നിലും ഒാേരാ ലക്ഷ്യമുണ്ട്. ഒരു വിദ്യാർഥിയെ സംബന്ധിച്ച് വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കും. മാനേജ്മെന്റ് പഠനത്തിൽ നാം അതിനെ ഗോൾ (goal) എന്നു പറയുന്നു. 

ഒരു കുട്ടിയെ സംബന്ധിച്ച് ഇന്നു പഠിച്ചു തീർക്കാനുള്ള വിഷയങ്ങൾ ഉണ്ടാകും. അത് അവനെ സംബന്ധിച്ചു Short-term Goal ആണ്. അടുത്ത ടേം പരീക്ഷയ്ക്കു മുഴുവൻ മാർക്കും വാങ്ങണം അതു Mid-term Goal ആണ്. പരീക്ഷ കഴിഞ്ഞാൽ നല്ല മാർക്കു കിട്ടണം. ജോലി കിട്ടണം, അല്ലെങ്കിൽ സ്വപ്നം കണ്ടു നടക്കുന്ന പദവിയിൽ എത്തണം. ഇത്  Long term Goal ആണ്. എന്തായാലും കുട്ടികൾക്ക് േഗാൾ അഥവാ ലക്ഷ്യം ഉള്ളതു നല്ലതാണ്. ലക്ഷ്യബോധം ഉള്ളവർക്കേ വിജയിക്കാൻ കഴിയൂ.

ഈ ലേഖനം വായിച്ചതുകൊണ്ട് നിങ്ങൾ  വിജയസോപാനത്തിൽ എത്തുകയില്ല. എന്നാൽ ഇതിൽ പറഞ്ഞ മാർഗങ്ങ ൾ പിന്തുടരുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ വിജയത്തിലെത്തും.

വിമർശനങ്ങളിൽ േഡാ. അബ്ദുൽ കലാം വാടിപ്പോയിരുന്നെങ്കിൽ നമ്മുെട ബഹിരാകാശ ഗവേഷണം ഇത്രയും മുന്നോട്ടു പോകുമായിരുന്നില്ല. ഇവിടെ നിങ്ങളോട് ബഹിരാകാശത്തേക്കു പോകാൻ പറയുന്നില്ല. പഠിക്കാനുള്ള പാഠഭാഗങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ മാത്രമേ പറയുന്നുള്ളു...ഇനി ൈധര്യമായി പുസ്തകം തുറന്നുകൊള്ളു.

മാതാപിതാക്കളോട്

1.അച്ഛനമ്മമാരുടെ  സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വഴിയായി മക്കളെ കാണരുത്.

2. അനാവശ്യമായ താരതമ്യങ്ങൾ ഒഴിവാക്കുക.

3. മാതാപിതാക്കളും കുട്ടികളും ഒരുമിച്ചിരുന്ന് ലക്ഷ്യങ്ങൾ തീരുമാനിക്കാം.

4. വീടിനുള്ളിലെ ബന്ധങ്ങൾ സുതാര്യവും  സുന്ദരവും ആയിരിക്കണം.

5. പഠനസമയത്തു മാതാപിതാക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കണം.

6. കുട്ടികളിൽ അമിതപ്രതീക്ഷ വച്ചുപുലർത്തരുത്. അവരവരെക്കൊണ്ടു താങ്ങാൻ കഴിയുന്ന ഭാരങ്ങൾ മാത്രമേ കുട്ടികൾക്കു കൊടുക്കാവൂ. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാം.

ൈവകാരികതലങ്ങൾ അറിയണം

കുട്ടികൾക്ക് വിവേകം ഇല്ലെന്നും വികാരം മാത്രമേ ഉള്ളൂ എന്നും രക്ഷിതാക്കൾ ആദ്യം മനസ്സിലാക്കണം. അതുകൊണ്ടു കുട്ടികൾ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നത് വികാരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. 

മാതാപിതാക്കൾ അത് മനസ്സിലാക്കുകയും കുട്ടിയുെട ആ ആവശ്യത്തെ വിവേകത്തോടെ സമീപിക്കുകയും േവണം. അതിനുേശഷം ആവശ്യമെന്നു കണ്ടാൽ മാത്രം ആ കാര്യം സാധിച്ചു െകാടുക്കണം. അല്ലാതെ കുട്ടികൾ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചുകൊടുത്താൽ ഭാവിയിൽ അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. വിവേകമില്ലാതെ ൈവകാരികമായി പ്രതികരിക്കുന്ന കുട്ടികളാണ് കൂടുതൽ പ്രശ്നക്കാരായി കണ്ടിരിക്കുന്നത്. 

കുട്ടികൾ എല്ലാം അറിയണം

ചില മാതാപിതാക്കൾ വിലപിക്കുന്നതു േകട്ടിട്ടിേല്ല കുട്ടിയെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണു വളർത്തിയതെന്നു പറഞ്ഞ്. അതു ശരിയായിരിക്കും. ബുദ്ധിമുട്ടുകൾ അറി‍ഞ്ഞാണ് കുട്ടി വളർന്നിരുന്നതെങ്കിൽ ഒരുപക്ഷേ പല അബദ്ധങ്ങളിലും പെടില്ല. കുട്ടികളിൽ ലക്ഷ്യബോധം ഉണ്ടാക്കാൻ ജീവിക്കുന്ന ചുറ്റുപാടുകൾ അറിയുന്നതു നല്ലതാണ്. ലക്ഷ്യം ഉെണ്ടങ്കിലേ ലക്ഷ്യബോധം ഉണ്ടാകൂ. അതിനു ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നതു നല്ലതാണ്. മറ്റുള്ളവരുടെ അനാവശ്യമായ ഇടപെടലുകൾ കുട്ടികളുെട ആത്മവിശ്വാസത്തെ ഇല്ലാതാക്കും. അതുകൊണ്ട് സ്വയം തീരുമാനങ്ങൾ എടുക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു േപാകാനും കുട്ടികളെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി വളർത്തുക. പ്രതിസന്ധികളെ തരണം ചെയ്യാൻ ഇത് അനിവാര്യമാണ്.

േഗാൾ അഥവാ ലക്ഷ്യത്തിന്റെ  A.B.C.D. 

വെറുതെ ലക്ഷ്യബോധവും കൊണ്ടിരുന്നിട്ടു കാര്യമില്ല. അതു പൂർത്തീകരിക്കണമെങ്കിൽ ചില ഘടകങ്ങൾ ആവശ്യമുണ്ട്. അതെന്താണെന്നു നോക്കാം.

A. Attitude - അഭിരുചി അഥവാ മനോഭാവം ലക്ഷ്യത്തിലേക്ക് എത്താനുള്ള താൽപര്യം. മൂന്നു പടവുകൾ മാത്രമുള്ള ഒരു ഏണിയിൽ നിങ്ങൾ വീഴും എന്ന മനോഭാവത്തോടെ കയറിനോക്കൂ. തീർച്ചയായും നിങ്ങൾ വീണിരിക്കും. എന്നാൽ വീഴില്ല എന്ന മനോഭാവത്തോടെ  20 പടവുകൾ ഉള്ള ഏണിയിൽ കയറിയാലും നിങ്ങൾ വീഴില്ല. അതാണ് ലക്ഷ്യബോധം.

B. Believe - അഥവാ ആ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്ന വിശ്വാസം. നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിലേ അതു വിജയിക്കൂ. ഇല്ലെങ്കിൽ ലക്ഷ്യം അകലെയായിരിക്കും.

C. Consistancy - അഥവാ സ്ഥിരത. നിങ്ങൾ ഒരു വലിയ കഷണം പാറ പൊട്ടിക്കാൻ ശ്രമിക്കുന്നു. ചുറ്റിക കൊണ്ടു 100 അടി അടിച്ചു. എന്നിട്ടും പാറ പൊട്ടിയില്ല. 101–ാമത്തെ അടിയിൽ ചിലപ്പോൾ ആ പാറ പൊട്ടാം എന്നൊരു വിശ്വാസം നിങ്ങൾക്ക് ഉണ്ടാവണം. എങ്കിലേ പാറ െപാട്ടിക്കാൻ കഴിയൂ.

D. Determination - ദൃഢനിശ്ചയം.  ഏതു കാര്യം ചെയ്യാ ൻ ശ്രമിക്കുമ്പോഴും  എടുക്കുന്ന ഉറച്ച തീരുമാനമാണ് വിജയത്തിന് ആധാരം.

ഇങ്ങനെ നാലു ഘടകങ്ങൾ ചേർന്നാലേ ഒരു ലക്ഷ്യം പൂർത്തിയാവൂ. ഇനി നിങ്ങൾക്ക് ഒരു ശാസ്ത്രജ്ഞൻ ആകണം എന്നാണ് ആഗ്രഹമെങ്കിൽ മുകളിൽ പറഞ്ഞ A.B.C.D. യിലൂടെ കടന്നുപോകൂ. വിജയം ഉറപ്പാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ  നമ്മൾ പറഞ്ഞ ഡോ. കലാമിന്റെ കഥയിലും േഗാൾ എന്ന ഘടകമായിരുന്നു മുന്നിൽ നിന്നത്.

Become Smart

നിങ്ങളുടെ ലക്ഷ്യബോധം Smart ആയിരിക്കണം. എ ങ്ങനെയെന്നു നോക്കാം.

S. Specific - വ്യക്തമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ മാത്രമേ േഗാൾ നേടാൻ കഴിയൂ. നിങ്ങൾക്ക് ഒരു ശാസ്ത്രജ്ഞൻ ആകണം എങ്കിൽ അതിനുവേണ്ട തയാറെടുപ്പുകൾ ആകാം.

M. Measurable - വ്യക്തമായി കണക്കുകൂട്ടി കണ്ടെത്താൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. ലക്ഷ്യത്തിന്റെ അളവു തൂക്കങ്ങൾ കൃത്യമായിരിക്കണം. എനിക്ക് ഒരു ബഹിരാകാശ യാത്രികൻ ആകാൻ കഴിയുമോ? കണക്കുകൂട്ടി നോക്കുമ്പോൾ സാധ്യത കുറവാണ്. എങ്കിൽ ഞാൻ ആ ആഗ്രഹം ഉപേക്ഷിക്കുന്നു.

A. Attainable - വലിയ ആഗ്രഹങ്ങൾ പ്രാപ്യമല്ലെന്നു തോന്നിയതു കൊണ്ട് നിരാശപ്പെ‍ടാതെ പ്രാപ്യമാകുന്ന ലക്ഷ്യങ്ങൾ അന്വേഷിക്കുക.

Reality - യാഥാർഥ്യബോധത്തോടുകൂടി മാത്രം ല ക്ഷ്യങ്ങളെ സമീപിക്കുക.

Time - ലക്ഷ്യത്തിലേക്ക് എത്താൻ എത്ര  സമയം വേണ്ടിവരും  എന്നതും പ്രധാനമാണ്. വിദൂരഭാവിയിലെ ലക്ഷ്യങ്ങളിൽ മനസ്സുറയ്ക്കുമ്പോൾ തൊട്ടടുത്ത ലക്ഷ്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

േഡാ. സുനിൽ രാജ്, ഹയർ സെക്കൻഡറി എജ്യുക്കേഷൻ റിേസാഴ്സ് പേഴ്സൺ

േഡാ. എ.നിർമല, ൈചൽഡ് ൈസക്കോളജിസ്റ്റ്, തിരുവനന്തപുരം