Thursday 03 February 2022 12:10 PM IST : By സ്വന്തം ലേഖകൻ

വാടക വീടെങ്കിലും എന്നാലാകും വിധം... കുഞ്ഞാവയുടെ മുറി പരിചയപ്പെടുത്തി സൗഭാഗ്യ: വിഡിയോ

sowbhagya-baby-room

സോഷ്യൽ മീഡിയ ഒരു കുഞ്ഞാവയെ ഹൃദയം കൊണ്ട് കൊഞ്ചിക്കുകയാണ്. സോഷ്യൽ‌ മീഡിയയുടെ പ്രിയങ്കരിയായ സൗഭാഗ്യ വെങ്കിടേഷിന്റെ കുഞ്ഞാവ ദർശനയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി ഈ കുട്ടിക്കുറുമ്പി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം സോഷ്യൽ മീഡ‍ിയയിൽ നിറഞ്ഞു നിൽപ്പുണ്ട്. സുദർശനക്കുട്ടിയുടെ നൂലുകെട്ടിന്റെ വിശേഷം കഴിഞ്ഞ ദിവസം സൗഭാഗ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞാവയുടെ കുഞ്ഞു സ്വർഗത്തിലേക്ക് ഏവരേയും ക്ഷണിക്കുകയാണ് സൗഭാഗ്യ.

വാടക വീടായതു കൊണ്ടു തന്നെ തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കുഞ്ഞാവയ്ക്ക് റൂം ഒരുക്കിയെന്ന് സൗഭാഗ്യ പറയുന്നു. ബേബി റൂമിന്റെ ഫീൽ നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. കുഞ്ഞിനെ എത്രനേരം ഫീഡ് ചെയ്തു, ഏതൊക്കം നേരം ഫീഡ് ചെയ്തു എന്നൊക്കെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കുഞ്ഞാവയുടെ തൊട്ടിൽ, കുഞ്ഞുടുപ്പുകൾ ഒതുക്കി വയ്ക്കുന്ന അലമാര, ഡയപ്പർ എന്നിവയ്ക്കൊക്കെ മുറിയിൽ പ്രത്യേകം ഇടമുണ്ട്.

വിഡിയോ കാണാം: