Friday 09 February 2018 10:25 AM IST : By വി.എൻ. രാഖി

‘പിച്ച...പിച്ച... വയ്ക്കും കണ്‍മണിയേ...’കുഞ്ഞു വാവ നടന്നു തുടങ്ങുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

Things you have to take care of your baby's first to three years

കൺമണിക്ക് ഒരു വയസ്സ് തികയുന്ന ദിവസമായിരുന്നു. അതുവരെ ഇഴഞ്ഞു നടന്നിരുന്ന വാവ കസേരക്കാലിൽ പിടിച്ച് എഴുന്നേൽക്കാൻ പാടുപെടുന്നു. പിന്നെയുള്ള ദിവസങ്ങളിൽ പിച്ചവച്ച് നടക്കാൻ തുടങ്ങും. ഡാൻസ് കളിക്കു ന്നതു പോലെ ചുവടുറയ്ക്കാതെയുള്ള നടപ്പിന്റെ ആ ദ‍‍ൃശ്യങ്ങൾ ഒരമ്മയും മറക്കില്ല.

അറിയുന്നുണ്ടേ, അമ്മയെല്ലാം

ശരീരത്തിന് പോഷകാഹാരം പോലെ കുഞ്ഞിന്റെ ബുദ്ധിക്കും ചില കാര്യങ്ങൾ ആവശ്യമാണ്. കുഞ്ഞല്ലേ, ഒന്നും മനസ്സിലാകില്ലെന്നു വിചാരിച്ച് സംസാരിക്കുന്നതിലും കുഞ്ഞിനെ ക ളിപ്പിക്കുന്നതിലും കുറവു വരുത്തരുത്. നല്ല വ്യക്തിയായി വ ളരാൻ വേണ്ട വിത്തുകൾ പാകേണ്ടത് ഇക്കാലത്താണ്. കുഞ്ഞിന്റെ ശരീരവും ബുദ്ധിയും മനസ്സും വളരുന്നതും വികസിക്കുന്നതും ഏറ്റവും നന്നായി മനസ്സിലാക്കാനാകുന്ന ത് അമ്മയ്ക്കു തന്നെ. അതിൽ സംശയമേയില്ല. പക്ഷേ, അ മ്മയ്ക്കു മാത്രമല്ല, വീട്ടിലെ ഓരോരുത്തർക്കും കുഞ്ഞിന്റെ വളർച്ചയിൽ പങ്കുണ്ടെന്ന കാര്യവും മറക്കരുത്.

എട്ടു മാസം പ്രായമായാൽ കഥകൾ വായിച്ചു കൊടുക്കുകയോ പറഞ്ഞു കൊടുക്കുകയോ ചെയ്യാം. രണ്ടോ മൂന്നോ ത വണ കഥ ആവർത്തിക്കുമ്പോൾ കുഞ്ഞിന് മനസ്സിലായിക്കൊള്ളും. കുഞ്ഞ് മുഖത്തു നോക്കിത്തുടങ്ങുമ്പോൾ മുതൽ കൊഞ്ചിക്കുകയും കളിപ്പിക്കുകയും പാട്ടു പാടിക്കൊടുക്കുകയും വേണം. പാട്ടുകൾ കേൾപ്പിക്കാം. ഇതിനോടെല്ലാം സ്വാഭാവിക മായി കുഞ്ഞ് പ്രതികരിക്കും. ഇത്തരം ‘എക്സ്ചേഞ്ചുകൾ’ കുഞ്ഞിന്റെ ബുദ്ധി വികസിക്കാൻ അത്യാവശ്യമാണ്.

കൊഞ്ചിക്കാം ഇഷ്ടം പോലെ

കുറേ നേരം കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയിരിക്കുക. മു ഖം തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞിന്റെ തലച്ചോറിനു കി ട്ടും. ഓർമശക്തിയും കൂട്ടും. ‘ഒളിച്ചേ കണ്ടേ’ പോലെയുള്ള കളികളും കിലുക്കി പോ ലെയുള്ള കളിപ്പാട്ടങ്ങളും ‘ലൈവ്’ ആയി രംഗത്തു വേണം. പ്ര ശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവു കൂട്ടാൻ കുഞ്ഞുകട്ടകൾ കൊണ്ട് വീടും ട്രെയിനുമൊക്കെ ഉണ്ടാക്കുന്ന ബിൽഡിങ് ബ്ലോക്സ് ടോയ്സ് നല്ലതാണ്. പസിൽ പോലുള്ള കളികൾ കുഞ്ഞിന്റെ ചിന്താശേഷി കൂട്ടും. വില കൂടിയ കളിപ്പാട്ടങ്ങൾ വേണമെന്നില്ല. നിറമുള്ളതും ശബ്ദമുണ്ടാക്കുന്നതും ചലിക്കുന്നതു മാണെങ്കിൽ കുഞ്ഞിനു കൗതുകമാകും. കളിപ്പാട്ടത്തിലെ പുതുമയാണ് കുട്ടികളെ ആകർഷിക്കുന്നത് എന്ന കാര്യം ഓർത്താൽ മതി.

ചിരിയെന്ന മരുന്ന്

അമ്മയുടെ ചിരിയും സംസാരവും പോലും കുഞ്ഞിനെ ഉത്തേജിപ്പിക്കും, ജനിക്കുമ്പോൾ രണ്ടരക്കിലോ ഭാരമുള്ള കുഞ്ഞിന്റെ ഒരു വയസ്സിലെ ഐക്യു ലെവൽ 85 ആണെന്നിരിക്കട്ടെ. ഒന്നര കിലോ ഭാരമുള്ള കുഞ്ഞിന്റേത് എഴുപത്തഞ്ചും. അമ്മ നൽകുന്ന ഉത്തേജനത്തിലൂടെ മാത്രം ഭാരക്കുറവുള്ള കുഞ്ഞിന്റെ ഐക്യു 84.8 വരെയാക്കാം. രണ്ടുവയസ്സു വരെ തലച്ചോറിലെ കോശങ്ങൾ അ തിവേഗത്തിൽ വളരും. സെക്കൻഡിൽ 700 മുതൽ 1000 വരെ സിഗ്‌നലുകളെ തിരിച്ചറിയാനും കഴിയും. അക്കാലത്ത് തലച്ചോറിലേക്ക് പൊസിറ്റീവ് കാര്യങ്ങൾ നൽകി നോക്കൂ. കഥ പറയുമ്പോഴും പാട്ടു പാടുമ്പോഴും കു ഞ്ഞിന് മനസ്സിലാകുന്നില്ലെന്ന് തോന്നാമെങ്കിലും കുഞ്ഞിന്റെ തലച്ചോറ് ഇതെല്ലാം പിടിച്ചെടുക്കും. അതനു സരിച്ചാകും തലച്ചോറിന്റെ ഘടന രൂപപ്പെടുന്നത്.

Baby with mom

രണ്ടു വയസ്സിനുള്ളിൽ

രണ്ടു വയസ്സിനുള്ളിൽ തന്നെ കുഞ്ഞിന് പോട്ടി ട്രെയിനിങ് നൽകിത്തുടങ്ങാം. പോ ട്ടി ഉപയോഗിച്ച ശേഷം കൈ സോപ്പിട്ടു കഴുകാനും മൂത്രമൊഴിച്ചാൽ വെള്ളം കൊണ്ട് കഴുകാനും ശീലിപ്പിക്കണം. പ്രത്യേകിച്ച് പെൺകുട്ടികളെ. കുഞ്ഞായിരി ക്കുമ്പോൾ മുതൽ ധാരാളം വെള്ളം കുടിക്കാനും ഭ ക്ഷണത്തിനു മുമ്പ് കൈ വൃത്തിയായി കഴുകാനും പ ഠിപ്പിക്കണം.

ചോറു മിക്സിയിൽ വേണ്ട

കുഞ്ഞിനെ ചോറു കഴിപ്പിക്കുമ്പോൾ ഓരോ കറിയുടെയും സ്വാദ് അറിയുന്ന വിധത്തിൽ കൈകൊണ്ട് തിരുമ്മിക്കൊടുക്കണം. ഹൈജിനിക് എന്നോ കഴിക്കാൻ എളുപ്പമായിക്കോട്ടെ എന്നോ കരുതി മിക്സിയിലടിച്ചു കൊടുക്കരുത്. വ്യത്യസ്തമായ സ്വാദുകൾ തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതാകും.

വേണം, കുസൃതികൾ

ചിരിക്കുന്നതും കാൽവെള്ളയിൽ ഇക്കിളിയിട്ട് ചിരിപ്പിക്കുന്നതും തമാശകൾ പറയുന്നതും മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്നതും മുഖം കൊണ്ട് കുസൃതികൾ കാണിക്കുന്നതും കുഞ്ഞിൽ നർമബോധമുണ്ടാക്കും. നാക്കു നീട്ടി കാണിക്കുമ്പോഴും ചേർത്തു പിടിക്കുമ്പോഴും ഉമ്മ വയ്ക്കുമ്പോഴും ഓമനിച്ച് കുലുക്കുമ്പോഴും കൈയിലും കാലിലും മൃദുവായി തലോടുമ്പോഴും കുഞ്ഞിലുണ്ടാക്കുന്ന പ്രതികരണങ്ങൾ കുഞ്ഞിന്റെ വ ളർച്ച ശരിയാണ് എന്നതിന്റെ അടയാളമാണ്.

ആറു വയസ്സു വരെയാണ് കുഞ്ഞുങ്ങളുടെ തലച്ചോറ് ഏറ്റവും കൂടുതൽ വികസിക്കുന്ന കാലം. ആറു വർഷത്തിലെ ആദ്യ മൂന്നു വർഷം വളരെ പ്രധാനമാണ്. ആ മൂന്നു വർഷത്തിലേ റെ ശ്രദ്ധിക്കേണ്ടത് ആദ്യത്തെ ആറുമാസവും. തൂക്കം കുറഞ്ഞ കുട്ടികളുടെ പ്രതികരണശേഷിയും ആ ശയവിനിമയത്തിനുള്ള കഴിവും മറ്റു കുട്ടികളുടേതിലും കുറ വാകും. അമ്മയ്ക്കാണ് കുഞ്ഞിന്റെ ഓരോ ഭാവവും വളരെ നന്നായി അറിയാൻ കഴിയുന്നത്. അമ്മയുടെ തണലിൽ കു ഞ്ഞിന് അത്തരം കുറവുകൾ പരിഹരിക്കാൻ കഴിയും. കുഞ്ഞിന്റെ വളർച്ചയുടെ ആയിരം ദിവസങ്ങളെക്കുറിച്ച് അമ്മ പറഞ്ഞ പ്രധാനകാര്യങ്ങളാണ് ഞാൻ ഡയറിയിൽ എ ഴുതി വച്ചത്. എല്ലാറ്റിനുമുപരി ഒന്നു പറയട്ടെ, ഈ ആയിരം ദിവസങ്ങളിൽ അമ്മിഞ്ഞപ്പാലിനൊപ്പം അമ്മ പകരുന്ന സ്നേ ഹവും കരുതലുമാണ് ഒരു കുഞ്ഞിന്റെ സ്വാഭാവവും ആരോഗ്യവും രൂപപ്പെടുത്തുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: ജോബ് സക്കറിയ, തമിഴ്നാട്– കേരള മേഖല മേധാവി, യുനിസെഫ്.

ഡോ. എം. കെ. സി നായർ, വൈസ് ചാൻസലർ, ആരോഗ്യ സർവകലാശാല, എമരിറ്റസ് പ്രഫസർ,

ഡെവലപ്മെന്റൽ, ബിഹേവിയറൽ ആൻഡ് അഡൊളസന്റ് പീഡിയാട്രിക്സ്, തിരുവനന്തപുരം.

ഡോ. ശോഭാ കുമാർ, പ്രഫസർ ഓഫ് പീഡിയാട്രിക്സ്, ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, മെഡിക്കൽ കോളജ്,

തിരുവനന്തപുരം.