ADVERTISEMENT

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം കിട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കുടുംബം. സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. അര്‍ജുന്റെ കൈയിലെ മോതിരം തിരിച്ചറിഞ്ഞുവെന്നും ഇതിനൊപ്പമുള്ള ശബ്ദ സന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നു. 

അതേസമയം, അര്‍ജുനായുള്ള തിരച്ചിലിനായി പുതിയ സന്നാഹങ്ങള്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക. അര്‍ജുനെ കാണാതായിട്ട് 17 ദിവസങ്ങളായി. കരയിലും വെള്ളത്തിലും വ്യാപകമായി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് ഗംഗാവലി പുഴയില്‍ ചെളിയിലാണ്ട നിലയില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയത്. 

ADVERTISEMENT

ദിവസങ്ങള്‍ നേവി പരിശ്രമിച്ചുവെങ്കിലും നദിയിലെ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം ലോറി ഉയര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഡ്രോണും ബൂം എസ്കവേറ്ററുമുള്‍പ്പടെയുള്ളവ തിരച്ചിലിന് ഉപയോഗിച്ചിരുന്നു. 

ADVERTISEMENT
ADVERTISEMENT