ADVERTISEMENT

ക്യുആർ കോ‍ഡിൽ കൃത്രിമം കാണിച്ച് രണ്ടു വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചെന്നൈ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി അറസ്റ്റിൽ. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡിനു പകരം സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോ‍ഡ് കാണിച്ച് 52.24 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവാരൂർ സ്വദേശി എം. സൗമ്യയാണ് (24) അറസ്റ്റിലായത്. 

ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു. പല ബില്ലുകളും റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് അണ്ണാനഗറിൽ ഫെർട്ടിലിറ്റി ഹോസ്പിറ്റൽ നടത്തുന്ന ഡോ. ബി. മൈഥിലി നൽകിയ പരാതിയിലാണ് അറസ്റ്റ്. 

ADVERTISEMENT

കഴിഞ്ഞ മേയ് മുതൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഒരു മാസത്തെ രേഖകൾ പരിശോധിച്ചപ്പോൾ ചില രോഗികളുടെ വിവരങ്ങൾ റജിസ്റ്ററിൽ ചേർത്തിട്ടില്ലെന്നു കണ്ടെത്തി. 2022 ഫെബ്രുവരി മുതൽ സൗമ്യ പണം തട്ടുന്നതായും തെളിഞ്ഞു.

ADVERTISEMENT
ADVERTISEMENT