പ്ലസ്ടുവിന് ശേഷം സാധ്യതകളുടെ ഉയരങ്ങൾ കീഴടക്കാൻ മോഹിക്കുന്നവരാണോ നിങ്ങൾ? ഏവിയേഷൻ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ച് അറിഞ്ഞോളൂ. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മാഗസിൻ വനിതയും ഫ്ലൈവൈസ് ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (Flywyzz Aviation Services Pvt. Ltd.) സംയുക്തമായി തിരുവനന്തപുരത്തു സംഘടിപ്പിച്ച‘Aviation Career Awareness Seminar 2026’വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏവിയേഷൻ മേഖലയെക്കുറിച്ചു സമഗ്രവും പ്രചോദനപരവുമായ അവബോധം നൽകി ശ്രദ്ധേയമായി.
ജോലിസാധ്യതകളുടെ ഏവിയേഷൻ
ഏവിയേഷൻ എന്ന വലിയ സിസ്റ്റത്തിനുള്ളിൽ നിരവധി തൊഴിൽസാധ്യതകൾ ഉണ്ടെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ വിശദീകരിച്ചു. കൊേമഴ്സ്യൽ പൈലറ്റ്, ക്യാബിൻ ക്രൂ, എയർപോർട്ട് ഗ്രൗണ്ട് ഓപ്പറേറ്റർ, പാസഞ്ചർ ഹാൻഡിലിങ്, എയർ കാർഗോ, എയർ ലോജിസ്റ്റിക്സ്, എയർ ട്രാഫിക് കൺട്രോൾ, കസ്റ്റമർ സർവീസ്, ഏവിയേഷൻ മാനേജ്മെന്റ്. ഫ്ലൈറ്റ് ഡിസ്പാച്ച്, എയർലൈൻ ഓപ്പറേഷൻസ്, സേഫ്റ്റി ആന്റ്‍ സെക്യൂരിറ്റി തുടങ്ങി ഏവിയേഷൻ രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചു വിശദമായ അവബോധമാണ് വേദിയിൽ പങ്കുവച്ചത്.
ആഗോളതലത്തിൽ അതിവേഗം വളരുന്ന ഏവിയേഷൻ മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും, ഭാവിയിൽ കൂടുതൽ തൊഴിൽ വിദഗ്ധരുടെ ആവശ്യം ഉയരുമെന്നും സെമിനാർ നയിച്ച പൈലറ്റുമാർ, വ്യോമയാന വിദഗ്ധർ, ഇൻഡസ്ട്രി പ്രഫഷനൽസ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. ഏവിയേഷൻ ഇൻഡസ്ട്രിയിലെ യാഥാർഥ്യങ്ങളും വളർച്ചാ സാധ്യതകളും ആ രംഗത്ത് പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ വഴി നേരിട്ട് അറിയാൻ കഴിഞ്ഞത് വിദ്യാർഥികൾക്ക് ആത്മവിശ്വാസമേകി. ‘കേരളത്തിൽ നിന്ന് രാജ്യാന്തര ഏവിയേഷൻ ഇൻഡസ്ട്രിയിലേക്ക്’ എന്ന സന്ദേശമാണു സെമിനാർ നൽകിയത്.
തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന Flywyzz Aviationഏവിയേഷൻ മേഖലയിലെ തൊഴിൽസാധ്യതയുള്ള വിവിധ കോഴ്സുകളും ട്രെയിനിങ് പ്രോഗ്രാമുകളും ഒരേ കുടക്കീഴിൽ ലഭ്യമാണെന്ന് സെമിനാറിൽ വിശദീകരിച്ചു. വിശ്വാസ്യതയും ഏവിയേഷൻ മേഖലയിലെ പ്രവൃത്തിപരിചയവുമാണു Flywyzz Aviationസ്ഥാപനത്തെ വ്യത്യസ്തമാക്കുന്നതെന്നു സെമിനാറിൽ വ്യക്തമാക്കിയതു രക്ഷിതാക്കൾക്ക് ആത്മവിശ്വാസമേകി. എയർലൈൻ ക്യാപ്റ്റനും ഏവിയേഷൻ പ്രഫഷനൽസും നേരിട്ട് നയിക്കുന്ന സ്ഥാപനമായതിനാൽ കരിയർ ഗൈഡൻസ് മുതൽ ട്രെയിനിങ് വരെ യാഥാർഥ്യബോധത്തോടെയും ഈ വ്യവസായത്തെ മനസ്സിലാക്കിയാണെന്നതും സെമിനാർ ചൂണ്ടിക്കാട്ടി. ഏവിയേഷൻ കരിയറിനെക്കുറിച്ചുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്ക് പൈലറ്റുമാർ തന്നെ നേരിട്ട് മറുപടി നൽകിയതു സെമിനാറിന്റെ മറ്റൊരു പ്രത്യേകതയായി. പ്ലസ്ടു കഴിഞ്ഞ് ഏവിയേഷൻ മേഖലയിലേക്ക് പ്രവേശിക്കാനു ള്ള വഴികൾ, ആവശ്യമായ യോഗ്യതകൾ, ഇന്ത്യയിലും വിദേശത്തും ലഭ്യമായ ജോലിസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിലും വിദ്യാർഥികൾക്കു വ്യക്തമായ മാർഗനിർദേശങ്ങൾ ലഭിച്ചു.
വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് ചിറകുകളേകിയ സെമിനാറിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ഡിജിഎം രൂപാ മാത്യു, എയർലൈൻ അക്കാഡമി ഇന്ത്യ ഫൗണ്ടർ ഡയറക്റ്റർ ഡോ. സുൾഫിക്കർ, റിട്ടയേഡ് എയർട്രാഫിക് കൺട്രോളർ ജി. മധൂസൂദനൻ, എയർലൈൻ ക്യാപ്റ്റൻ മനോജ് കണ്ണേറ്റിൽ, വനിത, എം. എം. പ ബ്ലിക്കേഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വി. സജീവ് ജോർജ്,Flywyzz Aviationഡയറക്റ്റർമാരായ അഖിൽ രാജ് ആർ., സുകന്യ ജയറാം, ചീഫ് ഫിനാൻഷ്യൽ ഓഫിസർ സലോഷ് സഖറിയാസ് തുടങ്ങിയവർ പങ്കെടുത്തു.