ADVERTISEMENT

മലപ്പുറത്ത് റോഡിലെ കുഴില്‍ ഓട്ടോറിക്ഷ വീണുമറിഞ്ഞ് ഏഴുവയസുകാരി മരിച്ചു. വളരാട് കൊപ്പം സ്വദേശി ശിബിലി ഓടിച്ച ഓട്ടോ, പാണ്ടിക്കാട് കക്കുളത്ത് വച്ച് മറിഞ്ഞാണ് മകള്‍ ഹവ്വാസിയ (7) മരിച്ചത്. റോഡിലെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ ഓട്ടോ വീണ് മറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ബന്ധുവീട്ടിലെ സല്‍ക്കാരത്തില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്.

വീഴ്ചയുടെ ആഘാതത്തില്‍ മുന്‍ചക്രത്തിന്റെ ആക്സില്‍ പൊട്ടി ഓട്ടോ മറിഞ്ഞു. പുറത്തേക്ക് തെറിച്ചുവീണ സിയയുടെ തല റോഡിലിടിക്കുകയും ചെയ്തു. പരുക്കേറ്റ സിയയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ADVERTISEMENT

പാണ്ടിക്കാട് ടൗൺ ജി എം എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഉമ്മയും സഹോദരനുമടക്കം ഓട്ടോയിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഏഴു വയസുകാരിയുടെ മരണത്തിന് കാരണമായ അപകടക്കുഴിയെ കുറിച്ച് നാട്ടുകാര്‍ പരാതി ഉന്നയിച്ചിട്ട് ദിവസങ്ങളായിരുന്നുവെന്നും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ കുഴി അടച്ചു.

ADVERTISEMENT
ADVERTISEMENT