ഹോർത്തൂസ്– ഗോയ്ഥെ സെൻട്രം– വനംവകുപ്പ് ഫൊട്ടോഗ്രഫി ക്യാംപ് കാടിന്റെ കഥ ക്യാമറയിൽ പകർത്തിയ അക്ഷയ്ക്ക് ഒന്നാം സ്ഥാനം Manorama Hortus and Goethe Zentrum Announce Photography Awards
കലയുടേയും ചർച്ചകളുടേയും പുതുപഠനങ്ങളുടേയും ആഘോഷമായ മനോരമ ഹോർത്തൂസും ജർമൻ സാംസ്കാരിക കേന്ദ്രം ഗോയ്ഥെ സെൻട്രവും വനംവകുപ്പും ചേർന്നു നടത്തിയ ‘ഇറ്റ്സ് റെയ്നിങ്’ മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം (50,000 രൂപ) പാലക്കാട് സ്വദേശി എസ്. അക്ഷയ് കുമാറിന്.
∙ രണ്ടാം സ്ഥാനം (30,000 രൂപ) : ഡോ. ഡിൻസി മറിയം (കണ്ണൂർ)
∙ മൂന്നാം സ്ഥാനം (20,000 രൂപ): സി.വി.കൃഷ്ണപ്രിയ ( കൊല്ലം)
∙ വിക്ടർ ജോർജ് പുരസ്കാരം (25,000 രൂപ): ബിബിൻ റോയി (എറണാകുളം)
∙ക്യാംപ് ഡയറക്ടറുടെ പ്രത്യേക പുരസ്കാരം (5000 രൂപ): എ.നന്ദു.
∙ പ്രോത്സാഹന സമ്മാനം (3000 രൂപ വീതം): ഐശ്വര്യ മധു, അഭിജിത് വാരിയർ, അലീഷ ബിനോ, വി.എം.അമൃത, ഹരിത വിജിത്, എം.എം.മിത്രൻ, കെ.ആർ.മുരളീദാസ്, ആർ.നിഖില, റിയ മരിയ ജോസഫ്, എഫ്രേം മത്തായി.
കൊച്ചി സുഭാഷ് പാർക്കിൽ 27 മുതൽ 30 വരെ നടക്കുന്ന മനോരമ ഹോർത്തൂസിൽ വിജയചിത്രങ്ങൾ കാണാം. പുരസ്കാരങ്ങൾ ഹോർത്തൂസ് വേദിയിൽ സമ്മാനിക്കും.
വയനാട്, പറമ്പിക്കുളം, ശെന്തുരുണി കാടുകളിൽ നടത്തിയ 3 ക്യാംപുകളിലായി 60 പേർ പങ്കെടുത്തു.
ഇന്റർനാഷനൽ ലീഗ് ഓഫ് കൺസർവേഷൻ ഫൊട്ടോഗ്രഫേഴ്‌സ് (ഐഎൽസിപി) സീനിയർ ഫെലോ ബാലൻ മാധവനായിരുന്നു ക്യാംപ് ഡയറക്‌ടർ. അദ്ദേഹവും വനംവകുപ്പ് ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആർ.സുജിത്തും മലയാള മനോരമ ഫോട്ടോ എഡിറ്റർ ജെ.സുരേഷും ചേർന്നാണു വിജയികളെ തിരഞ്ഞെടുത്തത്.