മൂന്നാറിൽ ഓർഡർ നൽകിയ ഭക്ഷണമെത്താന്‍ വൈകിയത് ചോദ്യം ചെയ്ത വിനോദ സഞ്ചാരിയായ യുവാവിനെ തട്ടുകടക്കാരൻ തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം. ഷംനാദ് (33) ആണ് മർദനമേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി 10നു മൂന്നാര്‍ പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം. 

സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓർഡർ നൽകി കാത്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിനു ശേഷം വന്നവർക്ക് ആഹാരം വിളമ്പിയതു ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരുക്കേൽപിച്ചത്. സുഹൃത്തും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്തു. 

ADVERTISEMENT
Tourist Assaulted in Munnar Over Food Delay:

Munnar assault: A tourist was attacked in Munnar for questioning a delay in food service. The incident occurred after the tourist questioned why others were served before him, leading to a violent altercation.

ADVERTISEMENT
ADVERTISEMENT